#pearlemaaney | ഒരാളെ ചതിച്ചിട്ട് മറ്റൊരു ജീവിതത്തിലേക്ക് പോയ ആളെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യമോ? പേളിയ്ക്കും ശ്രീനിയ്ക്കും വിമർശനം

#pearlemaaney   |   ഒരാളെ ചതിച്ചിട്ട് മറ്റൊരു ജീവിതത്തിലേക്ക് പോയ ആളെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യമോ? പേളിയ്ക്കും ശ്രീനിയ്ക്കും വിമർശനം
Dec 23, 2024 06:42 AM | By Susmitha Surendran

(moviemax.in)  മാതൃകാദമ്പതിമാരെന്ന് വിശേഷിപ്പിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കപ്പിള്‍സാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിലൂടെ കണ്ട് പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും പ്രണയത്തിലായത് പുറംലോകം മുഴുവന്‍ കണ്ടിരുന്നു. 

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീനിഷിന് പുറത്ത് മറ്റൊരു പ്രണയം ഉണ്ടായിരുന്നെങ്കിലും അത് മറന്ന് പേളിയുമായി അടുപ്പത്തിലായതിനെ പറ്റിയുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയും സീരിയല്‍ നടിയുമായ അര്‍ച്ചന സുശീലന്‍ ബഡായ് ബംഗ്ലാവില്‍ പങ്കെടുക്കുമ്പോഴാണ് ശ്രീനിഷിനെ കുറിച്ച് സംസാരിച്ചത്.

'ശ്രീനിഷിന് ഒരു സീരിയല്‍ നടിയുമായി പ്രണയമുണ്ടെന്ന് കാര്യം എനിക്കറിയാമെന്നാണ് അര്‍ച്ചന പറഞ്ഞത്. ആ കുട്ടി എന്റെ ഫ്രണ്ട് ആയിരുന്നു. ബിഗ് ബോസിനകത്ത് പേളിയുമായി അടുപ്പത്തിലായി തുടങ്ങിയതോടെ അവള്‍ ഇട്ടേച്ചു പോകുമോ എന്ന് ശ്രീനിഷിന് ഭയം ഉണ്ടായിരുന്നു. ഇക്കാര്യം അവന്‍ എന്നോട് പറയുമായിരുന്നു.

എന്നാല്‍ പിന്നീട് മോഹന്‍ലാലിനോട് പേളിയുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞു. ഇതിനുശേഷം ശ്രീനിഷ് എന്നോട് പേളിയുടെ കാര്യത്തില്‍ അവന്‍ സീരിയസ് ആണെന്ന് വ്യക്തമാക്കുന്നത്.

അതുവരെ അവന്‍ പറഞ്ഞിരുന്നത് മറ്റേ കുട്ടി ഇട്ടിട്ട് പോകുമോ എന്നായിരുന്നു. അപ്പോള്‍ അവരെക്കുറിച്ച് ഞാന്‍ എന്ത് വിചാരിക്കണമെന്നാണ്,' അര്‍ച്ചന പരിപാടിയിലൂടെ ചോദിച്ചത്. ഈ വീഡിയോ വൈറല്‍ ആയതോടെ ശ്രീനിഷിനെ വിമര്‍ശിച്ചുകൊണ്ട് എത്തുകയാണ് സോഷ്യല്‍ മീഡിയ.

ഇക്കഴിഞ്ഞ സീസണില്‍ ജാസ്മിന്‍ ജാഫറും സമാനമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പുറത്ത് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടും മത്സരത്തില്‍ പങ്കെടുത്ത ഗബ്രിയുമായി അടുത്ത സൗഹൃദം കാണിച്ചതാണ് ജാസ്മിന്‍ വിമര്‍ശിക്കപ്പെടാന്‍ കാരണമായത്. ജാസ്മിനെ വിമര്‍ശിച്ചവരൊക്കെ അന്ന് ശ്രീനിഷിനെ അനുകൂലിച്ചവര്‍ ആയിരിക്കും. ഇപ്പോള്‍ അവരൊക്കെ എവിടെ പോയെന്നാണ് ചിലരുടെ ചോദ്യം.

ഇതൊരു പെണ്ണാണ് ചെയ്തത് എങ്കില്‍ എന്തൊക്കെ അവഹേളങ്ങള്‍ എഴുതി വിടുമായിരുന്നു. ജാസ്മിന്‍ ജാഫറിനെ തെറി പറഞ്ഞവര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ എന്തോ? ശ്രീനിഷ് ആയത് കൊണ്ട് കമന്റ്‌സ് ഫുള്‍ സപ്പോര്‍ട്ട് ആണ്.

അവരുടെ കല്യാണം കഴിഞ്ഞു 2 കുട്ടികളും ആയി. അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു. അപ്പോള്‍ ഇനി അത് പറയണോ എന്നാണ് എല്ലാവരും പറയുന്നത്. ഒരാളെ ചതിച്ചിട്ട് മറ്റൊരു ജീവിതത്തിലേക്ക് പോയ ആളെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യമോ എന്നൊക്കെയാണ് ശ്രീനിഷിനെ കുറ്റപ്പെടുത്തി പലരും പറയുന്നത്.

 അവര്‍ നല്ലത് പോലെ ജീവിക്കുന്നത് കണ്ടിട്ട് ആർക്കും സഹിക്കുന്നില്ല.... എന്നിങ്ങനെ താരങ്ങളെ പിന്തുണച്ചും ആരാധകര്‍ എത്തുകയാണ്.

#ArchanaSushilan #spoke #about #Sreenish #participating #Badai #Bungalow #pearlemaaney.

Next TV

Related Stories
#amrithanair | ദേ, ഇങ്ങോട്ട് നോക്കിയെ..! രണ്ട് കണ്ണുകൾ അല്ലെ ആ കാണുന്നത്; ക്യൂട്ട് ലുക്കിൽ അമൃത നായർ

Dec 22, 2024 11:07 PM

#amrithanair | ദേ, ഇങ്ങോട്ട് നോക്കിയെ..! രണ്ട് കണ്ണുകൾ അല്ലെ ആ കാണുന്നത്; ക്യൂട്ട് ലുക്കിൽ അമൃത നായർ

ഗീത ഗോവിന്ദം താരം രേവതി മുരളിയാണ് ചിത്രങ്ങൾ പകർത്തിയത്. ഷൂട്ടിംഗ് ഇടവേളയിൽ കോഫീ ഷോപ്പിലെത്തിയതാണ്...

Read More >>
#saikrishna | ഉണ്ണി മുകുന്ദൻ ഒരുപാട് വളർന്നു, മാർക്കോ റിവ്യു തിരിച്ചടിച്ചതിന് പിന്നാലെ സായ് കൃഷ്ണ, വിശദീകരണം

Dec 22, 2024 10:26 AM

#saikrishna | ഉണ്ണി മുകുന്ദൻ ഒരുപാട് വളർന്നു, മാർക്കോ റിവ്യു തിരിച്ചടിച്ചതിന് പിന്നാലെ സായ് കൃഷ്ണ, വിശദീകരണം

താൻ സിനിമയെ വ്യക്തി വൈരാ​ഗ്യം വെച്ചല്ല റിവ്യൂ ചെയ്തതെന്ന് വ്ലോ​ഗർ പറയുന്നു. സിനിമയെക്കുറിച്ച് ഇഷ്ടം പോലെ പോസിറ്റീവ് പറഞ്ഞിട്ടുണ്ട്. ഉണ്ണി...

Read More >>
#diyakrishna | 'കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി', 'ഈ പെണ്ണല്ലേ ഗര്‍ഭിണിയാണെന്ന് പറഞ്ഞത്,' കുറച്ചൂടി മര്യാദ കാണിക്കണം; മറുപടിയുമായി ദിയ

Dec 21, 2024 11:34 AM

#diyakrishna | 'കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി', 'ഈ പെണ്ണല്ലേ ഗര്‍ഭിണിയാണെന്ന് പറഞ്ഞത്,' കുറച്ചൂടി മര്യാദ കാണിക്കണം; മറുപടിയുമായി ദിയ

ഈ ചോദിച്ചതുപോലെ ദിയ ഇനി ശരിക്കും ഗര്‍ഭിണിയാണോ എന്നും ചോദ്യങ്ങളുണ്ട്. അതിനെക്കുറിച്ച് മറുപടി പറയാത്ത സ്ഥിതിയ്ക്ക് സാധ്യത ഉണ്ടെന്നാണ് ചിലര്‍...

Read More >>
#sreelakshmi | കാത്തിരുന്ന ദിവസം ദാ ഇങ്ങെത്തി .....വിവാഹ  തിയതി പുറത്തുവിട്ട് കുടുംബവിളക്ക് താരം

Dec 21, 2024 10:11 AM

#sreelakshmi | കാത്തിരുന്ന ദിവസം ദാ ഇങ്ങെത്തി .....വിവാഹ തിയതി പുറത്തുവിട്ട് കുടുംബവിളക്ക് താരം

ഇക്കഴിഞ്ഞ മെയ്യിൽ താൻ പ്രണയത്തിലാണെന്ന് അറിയിച്ച് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു....

Read More >>
#Ranjiniharidas | 'മദ്യപിച്ച് ലക്കുകെട്ട രഞ്ജിനിയെ ബൗൺസേഴ്സ് എടുത്തുകൊണ്ടുപോയി? അമിതമായാൽ അമൃതും വിഷം, അമ്മയ്ക്ക് അറിയാം'; അന്ന് രഞ്ജിനി പറഞ്ഞത്

Dec 20, 2024 02:41 PM

#Ranjiniharidas | 'മദ്യപിച്ച് ലക്കുകെട്ട രഞ്ജിനിയെ ബൗൺസേഴ്സ് എടുത്തുകൊണ്ടുപോയി? അമിതമായാൽ അമൃതും വിഷം, അമ്മയ്ക്ക് അറിയാം'; അന്ന് രഞ്ജിനി പറഞ്ഞത്

താൻ മദ്യപിക്കുന്ന വ്യക്തിയാണെന്ന് രഞ്ജിനി തുറന്ന് സമ്മതിച്ചുകൊണ്ടാണ് മറുപടി നൽകിയത്....

Read More >>
#RanjiniHaridas | 'പാതി നഗ്നയായി ജാന്‍മണി   വന്നതെന്തിനാണെന്ന് മനസിലായില്ല! ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് താങ്ങാനായില്ല'-രഞ്ജിനി ഹരിദാസ്

Dec 20, 2024 12:35 PM

#RanjiniHaridas | 'പാതി നഗ്നയായി ജാന്‍മണി വന്നതെന്തിനാണെന്ന് മനസിലായില്ല! ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് താങ്ങാനായില്ല'-രഞ്ജിനി ഹരിദാസ്

രഞ്ജിനിയെ ജാന്‍മണി മേക്കപ്പ് ചെയ്യുന്ന വീഡിയോയായിരുന്നു രഞ്ജിനി പങ്കുവെച്ചത്....

Read More >>
Top Stories