Featured

#NKothandaram | തമിഴ് നടനും സംഘട്ടന സംവിധായകനുമായ കോതണ്ഡരാമന്‍ അന്തരിച്ചു

Kollywood |
Dec 20, 2024 09:23 AM

(moviemax.in) തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും ഹാസ്യനടനുമായ എന്‍. കോതണ്ഡരാമന്‍ (65) അന്തരിച്ചു.

ബുധനാഴ്ചരാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. 25 വര്‍ഷത്തിലേറെയായി സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു.

ചെന്നൈ സ്വദേശിയായ കോതണ്ഡരാമന്‍ ചെറുപ്പത്തില്‍ തന്നെ കരാട്ടെയും ബോക്‌സിങും അഭ്യസിച്ചശേഷമാണ് സിനിമയിലെത്തുന്നത്.

ഭഗവതി, തിരുപ്പതി, വേതാളം ഗെയിം തുടങ്ങിയ സിനിമകളില്‍ സംഘട്ടന സഹായിയായും സാമി എന്‍ റാസാ താന്‍, വണ്‍സ് മോര്‍ തുടങ്ങിയവയില്‍ സംഘട്ടന സംവിധായകനായും പ്രവര്‍ത്തിച്ചു.

ഒട്ടേറേ സിനിമകളില്‍ ഉപവില്ലന്‍ വേഷങ്ങള്‍ ചെയ്തു. സുന്ദര്‍ സി. സംവിധാനം ചെയ്ത 'കലകലപ്പു' സിനിമയിലെ ഹാസ്യവേഷം ഏറെ ശ്രദ്ധ നേടി.

#NKothandaram #Tamil #actor #action #director #passed #away

Next TV

Top Stories










GCC News