സൂപ്പര്‍ നായികയായി തിളങ്ങിനിന്ന നടി ഉര്‍വശി ഇന്ന് അമ്മ കഥാപാത്രങ്ങളിലൂടെ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുകയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേര് ഉര്‍വശിയ്ക്ക് അല്ലാതെ മറ്റാര്‍ക്കും യോജിക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. അതേ സമയം നടിയുടെ പഴയകാല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.
ചെറിയ പ്രായത്തില്‍ ഗ്ലാമറസ് ലുക്കില്‍ അഭിനയിച്ച ഉര്‍വശിയുടെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയിട്ടുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. പല സിനിമകളിലായി ഐറ്റം ഡാന്‍സിനോട് സമാനമായ ലുക്കിലുള്ള വേഷം ധരിച്ച് പാട്ട് സീനിലാണ് ഉര്‍വശി അഭിനയിച്ചത്. എന്നാല്‍ വളരെ മോശമായ രീതിയില്‍ ചിലര്‍ അഭിപ്രായങ്ങളുമായി വന്നതോടെ ഇതിന് മറുപടി പറയുകയാണ് ആരാധകരും.
'ഉര്‍വശി പഴയകാല ലുക്ക്' എന്ന ക്യാപ്ഷനിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇതിലുള്ള ഇവരാണ് ബിഗ് ബോസില്‍ പോയി ജാസ്മിന്‍ ലിപ്സ്റ്റിക് ഇട്ടതിന് കുറ്റം പറഞ്ഞത്? എന്നാണ് ഒരാളുടെ ചോദ്യം. ഇതിനൊപ്പം വളരെ അനാവശ്യമായ രീതിയിലുള്ള കമന്റുകളും നടിയെ കുറിച്ച് വന്നു. എന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉര്‍വശി ചേച്ചി മാത്രമാണ് ലേഡി സൂപ്പര്‍സ്റ്റാറെന്ന് പറയുകയാണ് ആരാധകര്‍. അഭിനയത്തില്‍ അവരെ മറി കടക്കാന്‍ മറ്റാരുമില്ല.
13 വയസ്സ് ഒക്കെയെ ഉള്ളൂ അന്ന്. ഇത് മാത്രം അല്ല, തെലുങ്കിലൊക്കെ ഗ്ലാമറസായിട്ടുണ്ട്. പക്ഷേ എല്ലാം മനസിലാക്കാന്‍ ഉള്ള പ്രായം ആയപ്പോള്‍ അവര്‍ തന്നെ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് തുടങ്ങി. കൂടുതലും മലയാളത്തില്‍ ഫോക്കസ് കൊടുത്തു. ഉര്‍വശി എന്ന ലേഡി സൂപ്പര്‍ സ്റ്റാറിനെ വെല്ലാന്‍ ഇതുവരെ ആരും ഇല്ല.
പണ്ടത്തെ നടിമാര്‍ ഒക്കെ 13 വഴസ്സ് ആകുമ്പോഴേക്കും നായികയാകും. ശരി എന്താ തെറ്റ് എന്താ എന്ന് മനസ്സിലാകാത്ത പ്രായത്തില്‍ ശരീര വളര്‍ച്ചയുടെ തുടക്കത്തില്‍ അവര്‍ പോലും അറിയാതെ ചൂഷണം ചെയ്യുക അല്ലേ. അവര്‍ക്ക് അപ്പോള്‍ അത് മനസ്സിലാക്കാന്‍ പറ്റുന്നില്ലെങ്കിലും മക്കളെ സിനിമയില്‍ വിട്ടു പൈസ ഉണ്ടാക്കുന്ന അച്ഛനും അമ്മയ്ക്കും എങ്കിലും ഇതില്‍ നിന്ന് അവരെ രക്ഷിച്ചു കൂടെ.
70,80 കളിലെ ഒരുപാട് സിനിമകളില്‍ ടീനേജിന്റെ തുടക്കത്തില്‍ എത്തിയ കുട്ടികളെ ഉപയോഗിച്ച് ഷോര്‍ട്ട് ഡ്രസ്സ് ധരിപ്പിച്ചും ഇന്റിമേറ്റ് സീനില്‍ അഭിനയിപ്പിച്ചും ഉള്ള ഒരുപാട് സിനിമകള്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഉണ്ട്. മലയാള സിനിമ ഇതിന് പേര് കേട്ട ഇന്റസ്ട്രി ആയിരുന്നു. എന്നിരുന്നാലും മറ്റ് ലേഡി സൂപ്പര്‍സ്റ്റാറുകള്‍ ആയിരം ജന്മം എടുത്താലും ഉര്‍വശിയെ പോലെയാകാന്‍ പറ്റില്ല.
ചെറിയ പ്രായത്തില്‍ സ്വന്തമായി തീരുമാനം എടുക്കാന്‍ പോലും വകതിരിവ് ഇല്ലാത്ത പ്രായത്തില്‍ പാരന്റ്‌സ് ഇവരെ പോലുള്ള നടിമാരെ മിസ് യൂസ് ചെയ്ത് കുറെ ക്യാഷ് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഇന്നത്തെ പെണ്‍പിള്ളേരുടെ അടുത്ത് ഇത്തരം വേലത്തരവുമായിട്ട് പാരന്റ്‌സ് ചെന്നാല്‍ വിവരമറിയും... എന്നിങ്ങനെ ഉര്‍വശിയെ അനുകൂലിച്ച് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
#urvashi #glamours #video #from #old #movies #netizens #reaction #goes #viral