#Rameshpisharody | 'കൈ നീട്ടി ആകാശത്തെത്തുന്നവർക്ക് ഐക്യദാർഢ്യം', മലയാള സിനിമയ്ക്ക് ഷേക്ക് ഹാന്‍ഡ് ശാപം! എല്ലാം കുട്ടി ചാത്തന്റെ കളി ആണ്

#Rameshpisharody | 'കൈ നീട്ടി ആകാശത്തെത്തുന്നവർക്ക് ഐക്യദാർഢ്യം', മലയാള സിനിമയ്ക്ക് ഷേക്ക് ഹാന്‍ഡ് ശാപം! എല്ലാം കുട്ടി ചാത്തന്റെ കളി ആണ്
Dec 18, 2024 01:22 PM | By Athira V

മനോഹരമായ ഒരു വര്‍ഷം കൂടി പൂര്‍ത്തിയാവുകയാണ്. 2024 ന്റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് പുതുവര്‍ഷത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എല്ലാവരും. മലയാള സിനിമയിലേക്ക് നോക്കുകയാണെങ്കില്‍ ലാഭവും നഷ്ടവും വിവാദങ്ങളും വിമര്‍ശനങ്ങളും ഒക്കെയുള്ള കാലമാണ് കഴിഞ്ഞു പോകുന്നത്.

ഒപ്പം ചില നര്‍മ്മ നിമിഷങ്ങള്‍ കൂടി ഉണ്ടായിരുന്നു. അതിലൊന്നാണ് ഷേക്ക് ഹാന്‍ഡ് ശാപം. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ രീതിയില്‍ തരംഗമായി മാറിയ ചില വീഡിയോകള്‍ ഉണ്ടായിരുന്നു. അത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ് എന്നതാണ് രസകരമായ കാര്യം.

ഒരു സിനിമയുടെ പൂജയ്ക്ക് ഇടയില്‍ നടന്‍ ടൊവിനോ തോമസ് ആരതി ഉഴിയുമ്പോള്‍ കൈ നീട്ടുകയും എന്നാല്‍ നടനെ ശ്രദ്ധിക്കാതെ പൂജാരി മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്.

ഇത് കണ്ട് ചിരിയടക്കാനാവാതെ ഒപ്പമുണ്ടായിരുന്ന നടന്‍ ബേസില്‍ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോയെ നല്ല രീതിയില്‍ ട്രോളി. എല്ലാത്തിന്റെയും തുടക്കം ഇവിടെ നിന്നുമായിരുന്നു. എന്നാല്‍ അധികം വൈകുന്നതിന് മുന്‍പ് ബേസിലിനും കിട്ടി സമാനമായ ഒരു പണി.


അടുത്തിടെ നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ അതിഥിയായി എത്തിയ ബേസില്‍ ജോസഫ് മത്സരാര്‍ത്ഥിക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ കൈനീട്ടിയെങ്കിലും അത് ശ്രദ്ധിക്കാതെ അടുത്തുനിന്ന് പൃഥ്വിരാജിനെ കെട്ടിപ്പിടിക്കുകയും ഷേക്ക് ഹാന്‍ഡ് കൊടുക്കുകയുമാണ് ചെയ്തത്.

ഈ വീഡിയോ പുറത്തുവന്നതോടെ ടൊവിനോ ബേസിലിനെ കളിയാക്കുകയും സോഷ്യല്‍ മീഡിയയുടെ ഇരയാക്കുകയും ചെയ്തു. സിനിമ താരങ്ങള്‍ അടക്കം ബേസിലിനെ പരിഹസിച്ചു കൊണ്ട് എത്തിയിരുന്നു.

മൂന്നാം തവണ നടന്‍ സുരാജ് വെഞ്ഞാറമൂടിനാണ് സമാനമായ അനുഭവമുണ്ടായത്. കഴിഞ്ഞദിവസം ഒരു പൊതു പരിപാടിയില്‍ നടി ഗ്രേസ് ആന്റണി വരുന്നത് കണ്ട് സുരാജ് കൈ നീട്ടി എങ്കിലും ഷേക്ക് ഹാന്‍ഡ് കൊടുക്കാതെ ഗ്രേസ് മുന്നോട്ട് പോവുകയാണ് ചെയ്തത്. എന്നാല്‍ സുരാജ് കൈ കൊണ്ട് തട്ടിയപ്പോള്‍ തിരിഞ്ഞ് നോക്കിയ നടി തിരികെ വരുകയും സുരാജ് വെഞ്ഞാറമൂടിന് ഷേക്ക് ഹാന്‍ഡ് നല്‍കി മടങ്ങി പോവുകയും ചെയ്തു. തൊട്ടടുത്തിരുന്ന ടൊവിനോ തോമസ് ഇത് കണ്ട് ചിരിക്കുകയും പിന്നാലെ ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

നടന്മാരുടെ കൂട്ടത്തില്‍ നടി രമ്യ നമ്പീശനുമുണ്ട്. നടി ഭാവനയ്‌ക്കൊപ്പം രമ്യ നമ്പീശന്‍ ഒരു മത്സരത്തില്‍ വിജയിച്ചവരെ അഭിനന്ദിക്കുന്നതിനിടെ മത്സരാര്‍ത്ഥിക്ക് കൈ നീട്ടിയെങ്കിലും അദ്ദേഹം അത് കാണാതെ പോവുകയായിരുന്നു. ഇതോടെ താരങ്ങളുടെ കൂട്ടത്തില്‍ രമ്യ നമ്പീശനും പരിഹസിക്കപ്പെട്ടു.


മലയാളത്തില്‍ മാത്രമല്ല അങ്ങ് ബോളിവുഡില്‍ നിന്ന് നടന്‍ അക്ഷയ് കുമാറിനും അബദ്ധം പറ്റി. ഒരു വേദിയിലേക്ക് കയറിയ അക്ഷയ കുമാര്‍ മോഹന്‍ലാലിനെ വേദിയിലേക്ക് കൈനീട്ടി സ്വീകരിക്കാന്‍ നോക്കിയെങ്കിലും ഇത് ശ്രദ്ധിക്കാതെ മോഹന്‍ലാല്‍ സൈഡിലൂടെ കയറുകയായിരുന്നു. കൈനീട്ടി നാണം കെട്ടതിന്റെ പേരില്‍ അക്ഷയ് കുമാറിനെയും കളിയാക്കുകയാണ് ചിലര്‍.

ഏറ്റവും ഒടുവില്‍ നടന്‍ മമ്മൂട്ടിയാണ് ഷേക്ക് ഹാന്‍ഡ് കിട്ടാതെ എയറില്‍ ആയിരിക്കുന്നത്. കഴിഞ്ഞദിവസം തന്നെ കാണാന്‍ എത്തിയ ഒരു കുഞ്ഞു പെണ്‍കുട്ടിയ്ക്ക് നേരെ മമ്മൂട്ടി കൈ നീട്ടിയെങ്കിലും ആ കുട്ടി മമ്മൂട്ടിക്ക് കൊടുക്കാതെ അടുത്തുനിന്ന മറ്റൊരാള്‍ക്കാണ് കൈ കൊടുത്തത്. ഇതോടെ മമ്മൂക്കയും ഷേക്ക് ഹാന്‍ഡ് ശാപത്തിന് ഇരയായി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായി.

എന്നാല്‍ ഇതിനിടെ സ്വയം ഇരയായിരിക്കുകയാണ് നടനും അവതാരകനുമായ രമേഷ് പിഷാരടി. മുന്‍പ് ഒരു അവാര്‍ഡ് വേദിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം വേദി പങ്കിട്ട പിഷാരടി ഇരുവര്‍ക്കും നേരെ ഷേക്ക് ഹാന്‍ഡിന് വേണ്ടി കൈനീട്ടിയെങ്കിലും ഇരുവരും അത് മൈന്‍ഡ് ആക്കാതെ ചിരിച്ചോണ്ട് നില്‍ക്കുന്ന ചിത്രമാണ് പിഷാരടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

'കൈ നീട്ടി ആകാശത്ത് എത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം' എന്ന് പറഞ്ഞ് അക്ഷയ് കുമാര്‍, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട്, രമ്യ നമ്പീശന്‍ തുടങ്ങിയവരെയൊക്കെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് പിഷാരടി എത്തിയിരിക്കുന്നത്. പിഷാരടിയുടെ ഈ പോസ്റ്റിന് താഴെ താരങ്ങളൊക്കെ കമന്റുകളുമായി എത്തിയിരിക്കുകയാണ്.

ലെ പിഷ്‌ :അത്കൊണ്ട് ഇപ്പോ ന്തായി ഞാൻ ഇല്ലാതെ മമ്മുക്ക ഒന്ന് അനങ്ങുക പോലും ഇല്ലഎല്ലാം കുട്ടി ചാത്തന്റെ കളി ആണ്, Le. Pisharody :എന്നെ ട്രോളാൻ എനിക്ക് ഒരു തെണ്ടിടേം സഹായം വേണ്ട, Air ഇലും മമ്മൂക്കാന്റെ കൂടെ! തുടങ്ങി നിവധി കമ്മന്റുകളാണ് പോസ്റ്റിൽ നിറഞ്ഞിരിക്കുന്നത്.

#rameshpisharody #NEW #post #handshake #tovinothomas #basiljoseph #other #actors #funny #video #this #year

Next TV

Related Stories
#KeerthySuresh |  കീർത്തി സുരേഷ്   അഭിനയ ജീവിതം ഉപേക്ഷിക്കുന്നു?  ഭര്‍ത്താവിനെ മതി, പിന്നിലെ സത്യാവസ്ഥ!

Dec 18, 2024 03:10 PM

#KeerthySuresh | കീർത്തി സുരേഷ് അഭിനയ ജീവിതം ഉപേക്ഷിക്കുന്നു? ഭര്‍ത്താവിനെ മതി, പിന്നിലെ സത്യാവസ്ഥ!

ക്രിസ്ത്യന്‍ വധുവായി ഒരുങ്ങിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ...

Read More >>
#pearlemaaney |   ഒരു സ്വപ്‌നം പോലെ...പേളിയുടെ കുഞ്ഞുങ്ങളെയെടുത്ത് നയന്‍സ്, ചിത്രങ്ങള്‍ വൈറൽ

Dec 18, 2024 12:37 PM

#pearlemaaney | ഒരു സ്വപ്‌നം പോലെ...പേളിയുടെ കുഞ്ഞുങ്ങളെയെടുത്ത് നയന്‍സ്, ചിത്രങ്ങള്‍ വൈറൽ

സൂപ്പര്‍താരം നയന്‍താരയ്‌ക്കൊപ്പമുളള ചിത്രങ്ങളാണ് അത്. പേളിയും നയന്‍താരയും ഒപ്പം പേളിയുടെ രണ്ടുമക്കളുമാണ്...

Read More >>
#kschithra | ഉണങ്ങാതെ പച്ചയായി ആ  മുറിവ്, ആ ദിവസം...; വേദന ഒളിപ്പിച്ച് ചിരിക്കുന്ന മുഖവുമായി ചിത്ര, നന്ദനയ്ക്ക് പിറന്നാൾ

Dec 18, 2024 12:21 PM

#kschithra | ഉണങ്ങാതെ പച്ചയായി ആ മുറിവ്, ആ ദിവസം...; വേദന ഒളിപ്പിച്ച് ചിരിക്കുന്ന മുഖവുമായി ചിത്ര, നന്ദനയ്ക്ക് പിറന്നാൾ

സാരിയുടുത്ത് ചന്ദനക്കുറിതൊട്ട് സുന്ദരിയായി ചിത്രയോട് ചേര്‍ന്ന് നില്‍ക്കുന്ന നന്ദനയാണ് അബ്ദു ഡിസൈന്‍ ചെയ്ത പുതിയ...

Read More >>
#swasika | 'രാത്രി കെട്ടിപ്പിടിച്ച് ..., ഇപ്പോള്‍ ഈ വലിയ കട്ടിലില്‍ ഈ അറ്റത്ത് ഞാന്‍ ചുരുണ്ടുകൂടി കിടക്കും' ; ഇമോഷനലായി സ്വാസിക

Dec 18, 2024 11:12 AM

#swasika | 'രാത്രി കെട്ടിപ്പിടിച്ച് ..., ഇപ്പോള്‍ ഈ വലിയ കട്ടിലില്‍ ഈ അറ്റത്ത് ഞാന്‍ ചുരുണ്ടുകൂടി കിടക്കും' ; ഇമോഷനലായി സ്വാസിക

കഴിഞ്ഞദിവസവും സ്വാസിക തന്റെ യൂട്യൂബ് ചാനലില്‍ പുതിയ വ്‌ളോഗ് അപ്ലോഡ് ചെയ്തിരുന്നു. കോയമ്പത്തൂരിലെ ഷൂട്ടിങ്ങിനിടെ ചെയ്ത 'ഡേ ഇന്‍ മൈ ലൈഫ്'...

Read More >>
#urvashi | 'പാരന്റ്‌സ് വരെ മിസ് യൂസ് ചെയ്തു, ശരീര വളർച്ചയുടെ തുടക്കത്തിൽ ഒന്നും അറിയാതെ അഭിനയിച്ചത്! ' ഉർവശിയെ വിമർശിച്ചവർക്കുള്ള മറുപടി

Dec 18, 2024 10:54 AM

#urvashi | 'പാരന്റ്‌സ് വരെ മിസ് യൂസ് ചെയ്തു, ശരീര വളർച്ചയുടെ തുടക്കത്തിൽ ഒന്നും അറിയാതെ അഭിനയിച്ചത്! ' ഉർവശിയെ വിമർശിച്ചവർക്കുള്ള മറുപടി

'ഉര്‍വശി പഴയകാല ലുക്ക്' എന്ന ക്യാപ്ഷനിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇതിലുള്ള ഇവരാണ് ബിഗ് ബോസില്‍ പോയി ജാസ്മിന്‍ ലിപ്സ്റ്റിക് ഇട്ടതിന്...

Read More >>
#ajuvarghese | 'എനിക്ക് നിന്നെ കണ്ണെടുത്താൻ കണ്ടുകൂടാ', എനിക്ക് എന്നെ പ്രഭാസായി തോന്നും! കാരണം ഇപ്പോൾ പറയുന്നത്...

Dec 18, 2024 10:23 AM

#ajuvarghese | 'എനിക്ക് നിന്നെ കണ്ണെടുത്താൻ കണ്ടുകൂടാ', എനിക്ക് എന്നെ പ്രഭാസായി തോന്നും! കാരണം ഇപ്പോൾ പറയുന്നത്...

കോളജ് കാലത്ത് ഒമ്പത് സപ്ലിയുണ്ടായിരുന്നു. എത്ര പേപ്പർ കിട്ടാനുണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ പതിനഞ്ച്, ഇരുപത് എന്നൊക്കെ ഞാൻ എണ്ണം കൂട്ടി പറയും....

Read More >>
Top Stories










News Roundup