പതിനാല് വർഷമായി മലയാള സിനിമയുടെ ഭാഗമാണ് നടൻ അജു വർഗീസ്. വിനീത് ശ്രീനിവാസൻ വഴി ജീവിതം തന്നെ മാറി മറിഞ്ഞ അജുവിന്ന് നായക വേഷങ്ങൾ കൈകാര്യം ചെയ്ത് വിജയിപ്പിച്ച് തുടങ്ങി.
നായകന്റെ കൂട്ടുകാരന്റെ റോളിലൂടെയാണ് അജുവിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് ഒട്ടനവധി ഹാസ്യ കഥാപാത്രങ്ങൾ ചെയ്തു. ശേഷമാണ് നായക വേഷങ്ങൾ ചെയ്ത് തുടങ്ങിയത്. കേരള ക്രൈം ഫയൽസ്, ഫീനിക്സ് തുടങ്ങിയവയുടെ റിലീസിനുശേഷമാണ് അജുവിന്റെ നായക വേഷങ്ങൾ പ്രശംസ നേടി തുടങ്ങിയത്.
സിനിമാ താരമാണെന്ന് കരുതി ഡിപ്ലോമാറ്റിക്കായി സംസാരിക്കുന്ന രീതി അജുവിന് ഇല്ല. ജീവിതത്തിലെ അനുഭവങ്ങളും ദുശീലങ്ങളും അടക്കം ഇമേജ് പോകുമെന്ന ഭയമില്ലാതെ തുറന്ന് പറയാറുള്ള അജു വർഗീസ് തന്റെ ചില സ്വഭാവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. വൺ ടു ടോക്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അപ്രിയ സത്യങ്ങൾ തന്റെ മുഖത്ത് നോക്കി ആളുകൾ പറയുന്നത് കേൾക്കാനാണ് തനിക്ക് താൽപര്യമെന്ന് നടൻ പറയുന്നു. എന്നെ ഇഷ്മല്ലെന്ന് പറയുന്നവരെയാണ് എനിക്ക് പണ്ട് മുതൽ ഇഷ്ടം. ആരെങ്കിലും എന്നെ കുറിച്ച് നല്ലത് പറഞ്ഞാൽ കേട്ട് വിടാറെയുള്ളു. തല്ലിപൊളിയാണെന്ന് മുഖത്ത് നോക്കി പറയുന്നത് കേൾക്കാനാണ് ഇഷ്ടം.
കോളജ് കാലത്ത് ഒമ്പത് സപ്ലിയുണ്ടായിരുന്നു. എത്ര പേപ്പർ കിട്ടാനുണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ പതിനഞ്ച്, ഇരുപത് എന്നൊക്കെ ഞാൻ എണ്ണം കൂട്ടി പറയും. അത് കേൾക്കുമ്പോൾ അയാളുടെ മുഖത്ത് വരുന്ന ചെറിയ സന്തോഷം കാണാൻ എനിക്കും ഇഷ്ടമാണ്.
ഒരു തരം വട്ടായിരിക്കാം. എല്ലാവരുടേയും അറ്റൻഷൻ കിട്ടാനും താൽപര്യമില്ല. എന്നെ ഇഷ്ടമല്ലെന്ന് മുഖത്ത് നോക്കി ഒരാൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു നടനാണ്. ജാഫർ ഇടുക്കിയാണത്. അടുത്തിടെ ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തിരുന്നു.
ഞാൻ നിർമിച്ച സാജൻ ബേക്കറിയിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. അങ്ങനെ അടുത്തിടെ കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. മോനെ നിന്നെ എനിക്ക് മുമ്പ് കണ്ണെടുത്താൻ കണ്ടുകൂടായിരുന്നു.
പക്ഷെ വെള്ളിമൂങ്ങ കണ്ടശേഷം എന്റെ അഭിപ്രായം മാറി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നോട് ഒരു താൽപര്യ കുറവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വെള്ളിമൂങ്ങ കണ്ടില്ലായിരുന്നുവെങ്കിൽ സാജൻ ബേക്കറിയിൽ അഭിനയിക്കാൻ വരില്ലായിരുന്നുവെന്നും ജാഫറിക്ക പറഞ്ഞു.
കഴിഞ്ഞ ജന്മത്തിൽ ഞാൻ അദ്ദേഹത്തെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്ന് തോന്നുന്നു എന്നാണ് അജു പറഞ്ഞത്. പിന്നീട് മദ്യപാനശീലത്തിന് നിയന്ത്രണം വെക്കാമെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണവും നടൻ തുറന്ന് പറഞ്ഞു. ആണുങ്ങൾ കരയാൻ പാടില്ലെന്ന് ഒരു സമയം വരെ ഞാൻ വിശ്വസിച്ചിരുന്നു. അതുപോലെ എന്ത് കാര്യവും സത്യസന്ധതമായി പറയാൻ ഞാൻ കുട്ടികളെ ശീലിപ്പിച്ചിട്ടുണ്ട്. വിഷമിപ്പിക്കാതെ സത്യം പറയണമെന്നും പഠിപ്പിച്ചിട്ടുണ്ട്.
ഇന്ന് പറയുന്ന കാര്യങ്ങൾ നമ്മൾ നാളെ മാറ്റി പറയും. കാരണം ഇപ്പോൾ പറയുന്നത് ഇന്നത്തെ ശരികളാണ്. ബോഡി ഷെയിം ചെയ്യുന്നത് തെറ്റാണെന്ന് എന്നെ പഠിപ്പിച്ചത് പുതുതലമുറയാണ്. പണ്ട് നമ്മൾ അത് ശരിയാണെന്ന് കരുതി കളിയാക്കി കോമഡി പറഞ്ഞിരുന്നവരാണ്. മദ്യപാനം മുഴുവനായും ഞാൻ കട്ട് ചെയ്തിട്ടില്ല. നാളെ ചിലപ്പോൾ കുടിച്ചെന്നും വരാം. മദ്യപാനം തുടർന്നാൽ ശരിയാവില്ലെന്ന സിഗ്നൽ കിട്ടിയപ്പോഴാണ് ഞാൻ അത് നിർത്തിയത്.
എനിക്ക് അത് എളുപ്പവുമായിരുന്നു. എന്ന് കരുതി ഞാൻ നാളെ മദ്യപിക്കില്ലെന്ന് അർത്ഥമില്ല. മദ്യപാനം എനിക്കിപ്പോഴും ഇഷ്ടമാണ്. മദ്യപിച്ചാൽ എന്നിലുണ്ടാകുന്ന ഇൻഹിബിഷനൊക്കെ കട്ടാകും. നമുക്ക് തോന്നുന്നൊരു ഫ്രീഡമൊക്കെയുണ്ട്. എനിക്ക് എന്നെ പ്രഭാസായി തോന്നും. പിന്നെ ഞാൻ മദ്യപിക്കുന്നതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർക്ക് വിഷമമാകരുതെന്നുണ്ട്.
അൺഹെൽത്തി ഫുഡ് ഹാബിറ്റുള്ളയാളാണ് ഞാൻ. എല്ലാം കൂടിയാകുമ്പോൾ പെട്ടന്ന് ചത്തുപോകുമെന്ന തോന്നൽ വന്നപ്പോൾ സ്റ്റോപ്പ് ചെയ്തു അത്രമാത്രം എന്നാണ് അജു വർഗീസ് മദ്യപാനം നിർത്താനുള്ള തീരുമാനത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
#ajuvarghese #says #he #prefers #hear #people #tell #him #blunt #opinions