(moviemax.in) പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്കിൽ പെട്ട് ചികിത്സയിലുള്ള കുട്ടിയ്ക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ശ്രീതേഷ് (9) ആണ് മരിച്ചത്.
ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണപ്പെട്ടിരുന്നു.
നഗരത്തിലെ സന്ധ്യ തിയറ്ററിൽ ഡിസംബർ 4ന് അല്ലു അർജുൻ എത്തിയതിനെ തുടർന്നുണ്ടായ തിരക്കിൽ പെട്ടാണ് ദുരന്തമുണ്ടായത്.
തിയറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു.
ഇതിനെ തുടർന്ന് അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു.
യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായ ധനം അല്ലു അർജ്ജുൻ പ്രഖ്യാപിച്ചിരുന്നു.
#child #undergoing #treatment #suffered #brain #death #rush #during #Pushpa2 #screening