(moviemax.in) പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടിയും അവതാരകയുമായ പേളി മാണി.
തന്റെ വിശേഷങ്ങളെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന താരം കൂടിയാണ് പേളി. ഏറ്റവുമൊടുവിലായി തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷനിമിഷമാണ് പേളി മാണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സൂപ്പര്‍താരം നയന്‍താരയ്‌ക്കൊപ്പമുളള ചിത്രങ്ങളാണ് അത്. പേളിയും നയന്‍താരയും ഒപ്പം പേളിയുടെ രണ്ടുമക്കളുമാണ് ചിത്രങ്ങളിലുള്ളത്.
ഏറെ ആരാധിക്കുന്നയാളെ ഇന്നലെ കണ്ടെന്നും അവര്‍ തന്റെ കുഞ്ഞുങ്ങളെ എടുത്തുനില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു സ്വപ്‌നം പോലെയാണ് തോന്നിയതെന്നുമാണ് ചിത്രങ്ങള്‍ക്കൊപ്പം പേളി മാണി കുറിച്ചത്.
എന്റെ കുഞ്ഞുങ്ങളോടൊപ്പം ഏറെ കരുതലോടെയും വാത്സല്യത്തോടെയും നയന്‍താര സമയം ചെലവഴിച്ചത് എന്നെന്നേക്കുമായുളള ഏറെ വിലമതിക്കുന്ന ഓര്‍മയാണെന്നും പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
#nayanthara #took #Pearl's #babies #pictures #went #viral