(moviemax.in)15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയായിരിക്കുകയാണ്.
സ്‌കൂള്‍കാലം കീര്‍ത്തിയുടെ മുതല്‍ സുഹൃത്തും ഇപ്പോള്‍ വലിയ ബിസിനസുകാരനുമായ ആന്റണി തട്ടിലാണ് നടിയുടെ ഭര്‍ത്താവ്.
ഇന്റര്‍കാസ്റ്റ് മാരേജ് ആയിരുന്നുവെങ്കിലും ഇരുവരുടെയും താല്പര്യപ്രകാരം ഹൈന്ദവ ആചാരത്തിലൂടെയും ക്രിസ്ത്യന്‍ രീതിയിലുമായി രണ്ട് തരത്തിലാണ് വിവാഹം നടത്തിയത്.
തമിഴ് ബ്രാഹ്‌മണ വധുവിന്റെ വേഷത്തിലാണ് ആദ്യം കീര്‍ത്തി പ്രത്യക്ഷപ്പെട്ടത്. പിതാവിന്റെ മടിയില്‍ ഇരുത്തി താലികെട്ടുകയും പരമ്പരാഗതമായ ചടങ്ങുകളുമൊക്കെ നടത്തി. പിന്നീട് ക്രിസ്ത്യന്‍ വധുവായി ഒരുങ്ങിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.
എന്നാല്‍ സൂപ്പര്‍ നായികയായിരുന്ന കീര്‍ത്തി അഭിനയ ജീവിതം ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഭര്‍ത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്ന നടി സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകുന്നതായിട്ടാണ് കഥകള്‍ വന്നത്. എന്നാല്‍ നടിയോ അവരുടെ കുടുംബമോ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.
ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരുപോലെ നിറഞ്ഞുനിന്ന നടി ശാലിനിയെ പോലെ വിവാഹശേഷം സിനിമ വേണ്ട എന്ന് തീരുമാനത്തിലേക്ക് കീര്‍ത്തി എത്തിയെന്ന പ്രചരണത്തിന് പിന്നാലെ കീര്‍ത്തിയും ശാലിനിയുടെ പാത പിന്തുടരാന്‍ സാധ്യതയുണ്ടോ എന്നൊക്കയാണ് ചോദ്യങ്ങള്‍.
#KeerthySuresh #Quits #Acting #Career? #truth #behind!