(moviemax.in) മകൾ ലക്ഷ്മിക്കൊപ്പം ട്രെൻഡിങ് പാട്ടിന് ചുവടു വച്ച് ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ് നടൻ ബിജു കുട്ടൻ.
അല്ലു അർജുൻ ചിത്രം പുഷ്പ 2ലെ ‘പീലീങ്സ്’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും തകർപ്പൻ പ്രകടനം. മുണ്ടും ഷർട്ടും ധരിച്ചാണ് ബിജുക്കുട്ടൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ബാഗി ജീൻസും ടീ–ഷർട്ടുമാണ് മകളുടെ വേഷം.
വീട്ടിലെ സ്വീകരണമുറിയിൽ വച്ചാണ് ഇരുവരും റീൽ ഷൂട്ട് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വീഡിയോക്ക് നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. അച്ഛന്റെയും മകളുടെയും ചടുലതയും മെയ്‌വഴക്കവും അതിശയിപ്പിക്കുന്നുവെന്നാണ് ലഭിക്കുന്ന കമന്റുകളിൽ ഏറെയും
പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പാട്ടിനൊപ്പം റീലുമായി എത്തുകയും ചെയ്തു.
#Bijukuttan #daughter #dancing #trending #song #energy #viralvideo