---
title: "#empuran | എമ്പുരാൻ ആര്? നിന്റെ പിന്നാലെ അയാളുമുണ്ട്, ആ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ തയ്യാറായി പഴയ ഗോവര്‍ദ്ധൻ"
english_title: "#mohanlal #empuraan #indrajith #govardhan #charecter #poster #out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/256977/mohanlal-empuraan-indrajith-govardhan-charecter-poster-out"
published_at: "2024-12-17T17:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67616106c95c1_empuran.jpg"
keywords: []
---

# #empuran | എമ്പുരാൻ ആര്? നിന്റെ പിന്നാലെ അയാളുമുണ്ട്, ആ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ തയ്യാറായി പഴയ ഗോവര്‍ദ്ധൻ

> **Lead Summary:** ** മോഹൻ**ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാല രഹസ്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നത് ഗോവര്‍ദ്ധൻ ആണ്. എമ്പുരാനില്‍ ഗോവര്‍ദ്ധനായി എത്തുന്ന ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു.

## Article Content

** മോഹൻ**ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാല രഹസ്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നത് ഗോവര്‍ദ്ധൻ ആണ്. എമ്പുരാനില്‍ ഗോവര്‍ദ്ധനായി എത്തുന്ന ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു.

മാര്‍ച്ച് 27നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദര്‍ശനത്തിന് എത്തും. നേരത്തെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

കേട്ടതൊന്നുമല്ല എമ്പുരാനെന്ന് സൂചിപ്പിക്കുന്ന ഒന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍.

ഒരു നടനെന്ന നിലയില്‍ എമ്പുരാനിലെ കഥാപാത്രം പ്രത്യേകതയുള്ളതാണെന്ന് നടൻ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. സംവിധായകൻ പൃഥ്വിരാജിനെയും മോഹൻലാല്‍ അഭിനന്ദിച്ചിരുന്നു. പ്രേക്ഷകരോടും നന്ദി പറയുന്നു മോഹൻലാല്‍.

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ എത്തുമ്പോള്‍ മലയാളത്തിനാകെ അഭിമാനമായി മാറുമെന്നാണ് പ്രതീക്ഷ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു.

ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/256977/mohanlal-empuraan-indrajith-govardhan-charecter-poster-out)