---
title: "#Sandrathomas | സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടിയ്ക്ക് സ്റ്റേ; അന്തിമ ഉത്തരവ് വരുംവരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ തുടരാം"
english_title: "#Stay #action #revoke #membership #Sandra #Thomas #continue #Producers #Association"
publisher: "moviemax.in"
canonical_url: "https://moviemax.in/news/256994/stay-action-revoke-membership-sandra-thomas-continue-producers-association"
published_at: "2024-12-17T19:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676187b13a86d_sandra_thomas.jpg"
keywords: []
---

# #Sandrathomas | സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടിയ്ക്ക് സ്റ്റേ; അന്തിമ ഉത്തരവ് വരുംവരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ തുടരാം

> **Lead Summary:** **കൊച്ചി: **ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ.

## Article Content

**കൊച്ചി: **ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ.

എറണാകുളം സബ് കോടതിയാണ് സ്‌റ്റേ ചെയ്തത്.

അന്തിമ ഉത്തരവ് വരുംവരെ സാന്ദ്രയ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാം.

സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്കോടതിയെ സമീപിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സിനിമയുടെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസുമെടുത്തു.

പിന്നാലെയാണ് സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രയെ പുറത്താക്കിയത്.

വിശദീകരണം നൽകാതെയാണ് പുറത്താക്കിയതെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയിൽ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/256994/stay-action-revoke-membership-sandra-thomas-continue-producers-association)