കുഞ്ചാക്കോ ബോബന്‍ എപ്പോഴും മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ്. ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചശേഷം പഠനത്തിനും മറ്റുമായി ഇടവേളയെടുത്ത കുഞ്ചാക്കോ ബോബൻ പിന്നീട് വർഷങ്ങൾക്കുശേഷം ഇരുപത്തിയൊന്നാം വയസിൽ നായകനായാണ് വീണ്ടും വെള്ളിത്തിരയിൽ നിറയുന്നത്.
ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ നായകനായി അരങ്ങേറുന്നത്. നായകനായുള്ള ആദ്യത്തെ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റാക്കിയ മലയാളത്തിലെ അപൂർവം താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ.
അനിയത്തിപ്രാവിന് പിന്നാലെ നിറം കൂടി റിലീസ് ചെയ്തതോടെയാണ് കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് ഹീറോയായി ആഘോഷിക്കപ്പെടുന്നത്. നിരവധി പ്രണയ ചിത്രങ്ങളിലാണ് അക്കാലത്ത് ചാക്കോച്ചൻ അഭിനയിച്ചിരുന്നത്. ലോകമെമ്പാടുമായി അക്കാലത്ത് വലിയൊരു ആരാധകവൃന്ദം നടനുണ്ടായിരുന്നു.
കെട്ടുകണക്കിന് പ്രണയലേഖനങ്ങളാണ് അന്ന് ആരാധികമാർ കുഞ്ചാക്കോ ബോബന് അയച്ചിരുന്നത്. ആ സമയത്ത് സ്കൂൾ വൃദ്യാർത്ഥികളുടെ പോലും ക്രഷായിരുന്നു ചാക്കോച്ചൻ. പിന്നീട് കുറേക്കാലത്തിനുശേഷം സിനിമയിൽ നിന്നും വിട്ടുനിന്നു നടൻ. വീണുപോയെന്നും ഇനി ഒരു തിരിച്ചുവരവില്ലെന്നും പലരും നടനെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ രണ്ടാം വരവിനുശേഷം ചോക്ലേറ്റ് ഹീറോ ഇമേജ് പൊളിച്ചെഴുതി ഹിറ്റുകൾ സൃഷ്ടിക്കുന്ന ചാക്കോച്ചനിലെ അഭിനയപ്രതിഭയെയാണ് മലയാളികൾ കണ്ടത്.
പിടിച്ചാൽ കിട്ടാത്തൊരു ഉയർത്തെഴുന്നേൽപ്പായിരുന്നു മലയാള സിനിമയിൽ കുഞ്ചാക്കോ ബോബൻ്റേത്. പരീക്ഷണങ്ങളും പുതുമകളുമായി പുത്തൻ പകർന്നാട്ടങ്ങളോടെ ഇന്നും മലയാള സിനിമയിലെ താരമൂല്യമുള്ള നായക നടനാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ഹീറോ പരിവേഷവുമായി ചാക്കോച്ചൻ ഉയർന്ന് വരുന്ന സമയത്ത് ദിലീപും നായക നടനായി ശോഭിച്ച് നിൽക്കുകയായിരുന്നു.
എന്നാൽ കുഞ്ചാക്കോ ബോബൻ വന്നശേഷം ദിലീപിന്റെ പ്രഭ മങ്ങിയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. ദിലീപിനേയും കുഞ്ചാക്കോ ബോബനേയും കുറിച്ച് സിനിമ പ്ലസ് മലയാളത്തിന് മുമ്പൊരിൽ നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അക്കാലത്ത് അനിയത്തിപ്രാവെന്നുള്ള സിനിമ റിലീസ് ചെയ്തു. അതോടെ കുഞ്ചാക്കോ ബോബനെന്ന നടൻ രംഗത്ത് വരികയും സ്റ്റാറാവുകയും ചെയ്തു.
കുഞ്ചാക്കോ ബോബൻ വന്നതോടെ ദിലീപിന്റെ പ്രഭ അൽപം മങ്ങിയിരുന്നു. കാരണം അതുവരെ കുഞ്ചാക്കോ ബോബന്റെ അതേ എയ്ജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങൾ ചെയ്തിരുന്നത് ദിലീപായിരുന്നു. ആ സമയത്ത് ഒരിക്കൽ ദിലീപ് സെറ്റിൽ വെച്ച് കാവ്യ മാധവനോട് ചോദിച്ചു... നിനക്ക് സെറ്റിൽ ഏറ്റവും ഇഷ്ടമുള്ള നായകനാരാണെന്ന്. ആദ്യം മമ്മൂട്ടി, മോഹൻലാൽ എന്നൊക്കെ പറയും. അത് കഴിഞ്ഞ് ദിലീപിന്റെ പേര് പറയും എന്നൊക്കെ ധരിച്ചിട്ടാണ് കാവ്യയോട് ഈ ചോദ്യം ചോദിച്ചത്.
പക്ഷെ കാവ്യ വളരെ നിഷ്കളങ്കമായി കുഞ്ചാക്കോ ബോബനെന്ന് പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട നായകൻ കുഞ്ചാക്കോ ബോബനാണെന്ന് കാവ്യ പറഞ്ഞശേഷം ഞങ്ങൾ അത് പറഞ്ഞ് ദിലീപിനെ കളിയാക്കുമായിരുന്നു എന്നാണ് സെറ്റിലെ പഴയ ഓർമകൾ പങ്കിട്ട് ലാൽ ജോസ് പറഞ്ഞത്. ദിലീപും കുഞ്ചാക്കോ ബോബനും കാവ്യ മാധവനും ഒരുമിച്ച് ഒരു കാലത്ത് സിനിമകൾ ചെയ്തിട്ടുണ്ട്.
അവയിൽ മിക്കതും ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ളവയാണ്. കേസിനും വിവാദത്തിനും ശേഷം ദിലീപിന്റെ ഒരു സിനിമ പോലും വേണ്ടത്ര വിജയം നേടിയില്ല. ദിലീപ് കാലത്തിനൊത്ത് മാറി നല്ല സിനിമകളുമായി തിരികെ വരുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ദിലീപുമായുള്ള വിവാഹശേഷം സിനിമ വിട്ട കാവ്യ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ ഇപ്പോഴും മലയാളത്തിൽ ഏറ്റവും തിരക്കുള്ള നായക നടനാണ്.
അവസാനം കുഞ്ചാക്കോ ബോബൻ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ ബോഗെയ്ൻവില്ലയാണ്. സിനിമയിൽ സൈക്കോ വില്ലൻ റോളിൽ കുഞ്ചാക്കോ ബോബൻ ഞെട്ടിച്ചു. അണിയറയിലും ഒരുപിടി നല്ല സിനിമകൾ കുഞ്ചാക്കോ ബോബന്റേതായി ഒരുങ്ങുന്നുണ്ട്.
#laljose #once #says #dileeps #hero #image #faded #arrival #kunchackoboban