സീരിയൽ രംഗത്ത് വർഷങ്ങളായി തുടരുന്ന നടനാണ് ജിഷിൻ മോഹൻ. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്.
തുറന്ന് സംസാരിക്കുന്ന പ്രകൃതം തനിക്ക് തന്നെ വിനയായിട്ടുണ്ടെന്നാണ് ജിഷിൻ പറയാറുള്ളത്. തന്റെ വിവാഹ ബന്ധം തകർന്നതിനെക്കുറിച്ചും ജീവിതത്തിൽ പറ്റിയ പിഴവുകളെക്കുറിച്ചുമെല്ലാം നടൻ സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സഹപ്രവർത്തകനായ നടനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജിഷിൻ.
പുറമേക്ക് കാണുന്നത് പോലെയല്ല പലരുമെന്നും ചിലർ സൗഹൃദം നടിച്ച് ചതിക്കുമെന്നും ചൂണ്ടിക്കാട്ടിയപ്പോഴാണ് ഈ നടനിൽ നിന്നുണ്ടായ അനുഭവം ജിഷിൻ പങ്കുവെച്ചത്.
മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. കന്യാദാനം സീരിയലിൽ ഒരുത്തനുണ്ട്. ആദ്യമാെക്കെ വളരെ ഫ്രണ്ട്ലിയായിരുന്നു. എല്ലാ കാര്യങ്ങളും പറയാൻ തോന്നുന്ന ആൾ എന്നൊക്കെ തോന്നും. ആത്മീയതയൊക്കെയുള്ള ആൾ. പിന്നീടാണ് ഇവൻ ഇങ്ങനെയുള്ള ആളല്ലെന്ന് മനസിലായത്.
അതൊക്കെ പുറംമോടിയാണ്. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോയി നോക്കി സുഹൃത്തുക്കളായ പെൺകുട്ടികൾക്ക് മെസേജ് ചെയ്യുന്നു. എന്നെ സൂക്ഷിക്കണമെന്നാണ് മെസേജ് ചെയ്യുന്നത്.
എന്റെ വർഷങ്ങളായുള്ള സുഹൃത്തുക്കളാണ് ഈ പെൺകുട്ടികൾ. ഇവർ എന്നോട് ഇക്കാര്യം പറയുമെന്ന് അവന് മനസിലാകുന്നില്ല. അതോടെ ആ സൗഹൃദം ഞാൻ നിർത്തി. കാണുമ്പോൾ ഹായ്, ബൈ മാത്രം.
കുത്തിത്തിരിപ്പുണ്ടാക്കുന്ന സ്വഭാവം സ്ത്രീകളേക്കാൾ കൂടുതൽ ഇവനാണ്. അങ്ങനെയൊരാൾ കന്യാദാനം സീരിയൽ സെറ്റിലുണ്ട്. ആളാരാണെന്ന് മനസിലായിക്കാണും. പക്ഷെ എനിക്കത് പുല്ലാണ്.
പുറമേക്ക് വളരെ നല്ലവനാണ്. ദുശ്ശീലങ്ങളില്ല. ജെന്റിൽ മാൻ ലുക്കും. വേറാരും പറഞ്ഞിട്ടല്ല ഞാനിക്കാര്യം വിശ്വസിച്ചത്. വോയിസ് റെക്കോഡ് വരെ കയ്യിലുണ്ട്. അവൻ നല്ല രീതിയിലൊന്നുമല്ല അവിടെ പെരുമാറുന്നത്. സ്വന്തം വീഡിയോ പലർക്കും അയക്കുന്നുണ്ട്.
നമ്മുടെ പോസ്റ്റ് ആരെങ്കിലുമിട്ടാൽ അവൻ അവരോട് പിണങ്ങും. അവന് ഈഗോ. ഇങ്ങനെയുള്ളവരുമുണ്ട്. ഇവനെയൊക്കെയാണോ ചേർത്ത് പിടിക്കേണ്ടതെന്നും ജിഷിൻ മോഹൻ ചോദിക്കുന്നു. എല്ലാം എല്ലാവരോടും തുറന്ന് പറയുന്ന ആളാണ് ഞാൻ. അത് എനിക്ക് തന്നെ പാരയായിട്ടുണ്ട്. ഈ പ്രകൃതം നല്ലതല്ലെന്ന് സ്വയം തോന്നിയിട്ടുണ്ടെന്നും ജിഷിൻ മോഹൻ പറഞ്ഞു.
സീരിയലുകളിൽ ചിലരുടെ ഇടപെടൽ കാരണം തനിക്ക് അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ജിഷിൻ മോഹൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു പുതിയ വർക്ക് ലഭിച്ചാൽ ആരോടും പറയാൻ പാടില്ല.
പ്രൊജക്ട് ടെലികാസ്റ്റ് ആയാൽ മാത്രമേ പറയാവൂ. അല്ലെങ്കിൽ അവസരം നഷ്ടപ്പെടും. ഷൂട്ടിംഗിന് എത്തിയ ശേഷം പോലും തന്നെ സീരിയലിൽ നിന്നും മാറ്റിയ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ജിഷിൻ അന്ന് പറഞ്ഞു.
കന്യാദാനം സീരിയലിലെ കഥാപാത്രം സെെക്കോ പോലെയാണ് അത് മാറി വരും. സ്വഭാവം മാറി വരും. അപ്പോൾ പെർഫോം ചെയ്യാനും ഇഷ്ടമാണെന്നും ജിഷിൻ മോഹൻ പറഞ്ഞു. നടി വരദയെയായിരുന്നു ജിഷിൻ വിവാഹം ചെയ്തത്. 2014 ൽ വിവാഹിതരായ ഇരുവരും 2022 ൽ വേർപിരിഞ്ഞു.
#jishinmohan #allegation #against #coactor #says #he #keep #distance #him