കഴിഞ്ഞ ദിവസമാണ് നടി നയൻതാര തന്നെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ സംസാരിക്കുന്ന മൂന്ന് ഫിലിം ജേർണലിസ്റ്റുകളെ പരിഹസിച്ചത്. കുരങ്ങൻമാരുമായാണ് നയൻതാര ഇവരെ ഉപമിച്ചത്.
തന്റെ പേര് വെച്ചാൽ കൂടുതൽ വ്യൂവേഴ്സ് വരുന്നത് കൊണ്ട് ഇവർ തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും താനത് കാര്യമാക്കുന്നേയില്ലെന്നും നയൻതാര പറഞ്ഞു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇവരിൽ ഒരാൾ തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മിയാണ്.
ഇപ്പോഴിതാ നയൻതാര തനിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബിസ്മി. നയൻതാരയുടെ പരാമർശം തെറ്റായിപ്പോയെന്നും ഇല്ലാത്ത കാര്യങ്ങളൊന്നും താൻ പറഞ്ഞിട്ടില്ലെന്നും ബിസ്മി വാദിക്കുന്നു. പല താരങ്ങൾക്കും വിശ്വസ്തനായ ഫിലിം ജേർണലിസ്റ്റാണ് താനെന്നും ബിസ്മി പറയുന്നു. നടി കീർത്തി സുരേഷിനൊപ്പമുള്ള അനുഭവവും ബിസ്മി പങ്കുവെച്ചു.
ഒരിക്കൽ വിജയിനെയും കീർത്തി സുരേഷിനെയും കുറിച്ച് വലിയ ഗോസിപ്പ് വന്നിരുന്നു. തുടക്കത്തിൽ ഞാനും അത് വിശ്വസിച്ചു. ഒരു ദിവസം കീർത്തി സുരേഷ് എന്നെ വിളിച്ചു. ഇങ്ങനെ വലിയൊരു ഗോസിപ്പ് പ്രചരിക്കുന്നുണ്ട്, ഇത് കൊണ്ട് എന്റെ കുടുംബം വലിയ മനോവിഷമത്തിലാണെന്ന് പറഞ്ഞു. ഞാൻ ക്ഷമ ചോദിച്ചു.
അതിൽ എന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കിൽ കുഴപ്പമില്ല, സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഞാൻ ക്ലാസിൽ ഒരുമിച്ച് പഠിച്ചയാളുമായി പ്രണയത്തിലാണ്. 15 വർഷമായി ഈ പ്രണയ ബന്ധമെന്ന് പറഞ്ഞു. ഇത് പുറത്ത് പറഞ്ഞാൽ ഈ ഗോസിപ്പേ ഇല്ലാതാകില്ലേയെന്ന് ഞാൻ ചോദിച്ചു. എന്റെ വീട്ടിലേ അനുവാദം ലഭിച്ചിട്ടില്ല, അതിന് വേണ്ടി പോരാടുകയാണ്, അതിനാൽ പുറത്ത് ഇക്കാര്യം പറയാൻ പറ്റില്ലെന്ന് കീർത്തി മറുപടി നൽകി.
പയ്യന്റെ ഫോട്ടോ വരെ എനിക്ക് കാണിച്ച് തന്നു. ഒരുമിച്ചുള്ള അറുപതോളം ഫോട്ടോകൾ ഞാൻ കണ്ടിട്ടുണ്ട്. ബോയ്ഫ്രണ്ടിന്റെ പിറന്നാളിന് വിജയ് സർ ആശംസകൾ അറിയിച്ചിട്ടുണ്ടെന്നും കീർത്തി പറഞ്ഞു. നിങ്ങൾ ഇക്കാര്യം പുറത്ത് പറഞ്ഞോ, എനിക്ക് പറയാനാകില്ലെന്നും കീർത്തി അന്ന് എന്നോട് പറഞ്ഞു.
ഫെബ്രുവരി പതിനാലിന് വാലെന്റെെൻസ് ഡേയാണ്. അതിനുള്ളിൽ മാതാപിതാക്കളോട് സംസാരിച്ച് ആ ഡേറ്റിൽ നിങ്ങൾ ഇക്കാര്യം അനൗൺസ് ചെയ്തോയെന്ന് ഞാൻ ഉപദേശിച്ചു.
ശ്രമിക്കാമെന്ന് കീർത്തി പറഞ്ഞു, എന്നാൽ അന്ന് അതൊന്നും നടന്നില്ലെന്നും ബിസ്മി ഓർത്തു. ആഗായം തമിഴ് എന്ന യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
കഴിഞ്ഞ ദിവസമാണ് കീർത്തി സുരേഷ് വിവാഹിതയായത്. ആന്റണി തട്ടിൽ എന്നാണ് ഭർത്താവിന്റെ പേര്. ഇരുവരും 15 വർഷമായി അടുത്തറിയാവുന്നരാണ്. രണ്ട് മതസ്ഥരാണ് കീർത്തിയും ആന്റണിയും.
എന്നാൽ ഇത് ഇവരുടെ പ്രണയത്തിന് തടസമായില്ല. 32ാം വയസിലാണ് കീർത്തി സുരേഷ് വിവാഹിതയായിരിക്കുന്നത്. കീർത്തി പ്രണയത്തിലാണെന്ന് ഒന്നിലേറെ തവണ ഗോസിപ്പ് വന്നെങ്കിലും അപ്പോഴൊന്നും ആന്റണിയുടെ പേര് പുറത്ത് വന്നിരുന്നില്ല. വളരെ രഹസ്യമായിരുന്നു ഇവരുടെ പ്രണയം.
#The #relationship #not #agreed #at #home #Keerthi #said #I #was #fighting #it #called #me #that #day #Bismi