Dec 14, 2024 01:30 PM

മനപ്പൂർവമല്ലാത്ത നരഹത്യ കേസിൽ റിമാന്റിലാ‍യ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. പുഷ്പ 2 റിലീസിനിടെ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അർജുനെതിരെ കേസ് വന്നത്.

ഇന്നലെ തന്നെ നടന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. എന്നാൽ രാത്രി വൈകി നടപടി ക്രമങ്ങൾ ചെയ്യാനാകില്ലെന്ന് ജയിൽ സൂപ്രണ്ട് വ്യക്തമാക്കിയതോടെ നട‌ന് ജയിലിൽ തുടരേണ്ടി വന്നു. ജയിൽ മോചനം വെെകിപ്പിച്ചതിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് അല്ലു അർജുന്റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.

മരണം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമകളായ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും അല്ലു അർജുനൊപ്പം റിലീസ് ചെയ്തു. തെലങ്കാന ചഞ്ചൽ​ഗുഡ് ജയിലിലെ ബാരക്ക് ഒന്നിലാണ് ഇന്നലെ അല്ലു അർജുൻ കഴിഞ്ഞത്. ജയിലിന്റെ പിൻ​ഗേറ്റ് വഴിയാണ് നടനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങളാലാണ് മുൻ ​ഗേറ്റിലൂടെ പുറത്തിറക്കാതിരുന്നത്.

അല്ലു അർജുന്റെ ജയിൽ വാസത്തെക്കുറിച്ചുള്ള വിവരങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം പ്രിസണർ നമ്പർ 7697 ആയിരുന്നു അല്ലു അർജുൻ. രാത്രി മുഴുവൻ ചഞ്ചൽ​ഗുഡ ജയിലിലെ തറയിൽ കിടന്നാണ് അല്ലു അർജുൻ ഉറങ്ങിയത്.

ഭക്ഷണമൊന്നും കഴിച്ചില്ല. ജയിൽ മോചിതനായ അല്ലു അർജുൻ വീട്ടിലെത്തിയപ്പോൾ ഭാര്യയും മക്കളും ഓടിയെത്തി സ്വീകരിച്ചു. വൈകാരികമായ നിമിഷങ്ങളാണ് വീടിന് മുമ്പിലുണ്ടായത്. അല്ലു അർജുനെ ഭാര്യ സ്നേഹ റെഡ്ഡി കെട്ടിപ്പിടിച്ചു. മക്കളെ നടൻ ചേർത്ത് പിടിച്ചു.

ജയിൽ മോചിതനായ ശേഷം അല്ലു അർജുൻ മാധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി. മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തെ താൻ സഹായിക്കുമെന്ന് അല്ലു അർജുൻ വ്യക്തമാക്കി.

അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണ് നടന്നത്. ഇങ്ങനെ മുമ്പ് സംഭവിച്ചിട്ടില്ല. 20 വർഷമായി ആ തിയറ്ററിൽ ഞാനെത്താറുണ്ട്. മുപ്പതോളം തവണ വന്നിട്ടുണ്ട്.

എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. ആശങ്കപ്പെടാനൊന്നുമില്ല. നിയമം അനുസരിക്കുന്ന പൗരനാണ് ഞാൻ. കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു.

ഇങ്ങനെ സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നെന്നും അല്ലു അർജുൻ വ്യക്തമാക്കി. താരത്തിന്റെ അറസ്റ്റ് ഇതിനകം തെലങ്കാനയിൽ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. കോൺ​ഗ്രസ് സർക്കാരിനെതിരെ ബിജെപി രം​ഗത്ത് വന്നു.

#lay #bare #floor #prison #ate# no #food #Sneha #her #children #burst #into #tears #after #seeing #AlluArjun

Next TV

Top Stories