Dec 14, 2024 07:01 AM

(moviemax.in) പുഷ്പ 2 സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ അല്ലു അർജ്ജുൻ ജയിൽ മോചിതനായി.

തെലങ്കാന ഹൈക്കോടതി ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നെങ്കിലും, ജാമ്യ ഉത്തരവിന്റെ പകർപ്പ് വൈകിയതിനാൽ അല്ലു അർജ്ജുന് ഇന്നലെ ജയിലിൽ കഴിയേണ്ടി വന്നിരുന്നു.

ഇക്കാര്യത്തിൽ നഗരത്തിൽ പലയിടത്തും ആരാധകർ പ്രതിഷേധിച്ചിരുന്നു . സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധമുണ്ടായിരുന്നു.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വ്യക്തിപരമായിപ്പോലും പ്രതിഷേധങ്ങൾ കനക്കുകയാണ്.

ഭരണ പരാജയം മറച്ചുവെക്കാനായി ഒരു നടനെ ജയിലിൽ അടയ്ക്കുന്നു എന്നതടക്കമുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.








#AlluArjun #released #jail #lawyer #negligence #part #police

Next TV

Top Stories