(moviemax.in) കേരളം നടുങ്ങിയ സംഭവമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം. 2018 ലുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറും മകളും മരണപ്പെട്ടു.
അപകടത്തില്‍ സാരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി വിഷാദത്തില്‍ പടുകുഴിയിലേക്കാണ് അന്ന് വീണു പോയത്. ബാലഭാസ്‌കറിന്റെ മരണം വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതോടെ കേസ് സിബിഐ അന്വേഷണത്തിലേക്ക് വരെ എത്തി.
വിവാദങ്ങളും ആരോപണങ്ങളുമൊക്കെ നടക്കുമ്പോഴും ലക്ഷ്മി നിശബ്ദയായിരുന്നു. തന്നേക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചുമൊക്കെ കഥകള്‍ രചിക്കപ്പെടുമ്പോഴെല്ലാം അവര്‍ മൗനം തുര്‍ന്നു. ഇപ്പോഴിതാ അപകടമുണ്ടായി വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷ്മി ആദ്യമായി പ്രതികരിക്കുകയാണ്.
എന്തുകൊണ്ടാണ് താന്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നതെന്ന് പറയുകയാണ് ലക്ഷ്മി.
ഇപ്പോള്‍ സംസാരിക്കാന്‍ തയ്യാറായതിന് രണ്ട് കാര്യങ്ങളുണ്ട്. ഒന്നാമത്തേത്, സിബിഐയുടെ രണ്ടാം ഘട്ട മൊഴിയെടുക്കല്‍ എല്ലാം കഴിഞ്ഞു. വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ഞാന്‍ പറഞ്ഞതെല്ലാം ലീഗല്‍ റെക്കോര്‍ഡാണ്.
പക്ഷെ ബാലുവിനെ സ്‌നേഹിക്കുന്നവര്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നുണ്ട്. അവരുടെ മുന്നിലല്ലല്ലോ ഞാന്‍ പറഞ്ഞത്. അതിനാല്‍ അവരുടെ മുന്നില്‍ അന്ന് നടന്ന, ഞാന്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ പറയണമെന്ന് തോന്നി എന്നാണ് ലക്ഷ്മി പറയുന്നത്.
ഇപ്പോഴും ഞാന്‍ പറയുന്നത് എല്ലാവരും വിശ്വസിക്കില്ലെന്നും പ്രശ്‌നങ്ങളുണ്ടാക്കും എന്നൊക്കെ അറിയാം. പക്ഷെ ഞാന്‍ പറഞ്ഞാല്‍ മനസിലാകുന്ന ചെറിയൊരു ശതമാനം ആളുകളും ഉണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്.
വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഇനിയും ഉണ്ടാക്കും. പറയാനുള്ളവര്‍ ഇനിയും പറയും എന്നും ലക്ഷ്മി പറയുന്നു.
ഞാന്‍ വളരെ സാധാരണക്കാരിയാണ്. ഒരാള്‍ക്കും എന്നെ ഭീഷണിപ്പെടുത്തി പറയിക്കാനോ സമ്മര്‍ദ്ധം ചെലുത്തി മിണ്ടാതിരിപ്പിക്കാനോ സാധിക്കില്ല. എനിക്ക് വേറൊന്നും നോക്കാനില്ല. എന്റെ ഭര്‍ത്താവിന്റേയും മകളുടേയും മുഖം ഓര്‍ത്താല്‍ മാത്രം മതി എന്നും ലക്ഷ്മി പറയുന്നുണ്ട്.
അപകടമുണ്ടായി ഇതാദ്യമായാണ് ലക്ഷ്മി പ്രതികരിക്കുന്നത്. നേരത്തെ ലക്ഷ്മിയ്‌ക്കെതിരെ ബാലഭാസ്‌കറിന്റെ അച്ഛന്‍ രംഗത്തെത്തിയിരുന്നു. ലക്ഷ്മി തങ്ങളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായാണ് അദ്ദേഹം ആരോപിച്ചത്.
#must #tell #what #i #seen #known #Balabhaskar #wife #finally #broke #her #silence