#Kavyamadavan | അപ്രതീക്ഷിതമായി ഭര്‍ത്താവില്‍ നിന്ന് കിട്ടിയ പണി..ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല -കാവ്യ

 #Kavyamadavan | അപ്രതീക്ഷിതമായി ഭര്‍ത്താവില്‍ നിന്ന് കിട്ടിയ പണി..ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല  -കാവ്യ
Dec 8, 2024 04:08 PM | By akhilap

(moviemax.in) മലയാള സിനിമയിലെ ജനപ്രിയ നടിയാണ് കാവ്യാ മാധവൻ.നിരവധി ചിത്രത്തിൽ നായികയായി അഭിനയിച്ച കാവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്കുകയായിരുന്നു.ഇപ്പോൾ ഇടയ്ക്കിടയ്ക്ക് ചില പൊതുവേദികളില്‍ കാവ്യാ പ്രത്യക്ഷപ്പെടാറുണ്ട്.

അത്തരത്തില്‍ ഭര്‍ത്താവിനൊപ്പം എത്തിയ കാവ്യയുടെ പുതിയ വീഡിയോ ആണ് വൈറലായത്.

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു ദമ്പതിമാരായ ദിലീപും കാവ്യയും ഒരുമിച്ച് എത്തിയത്. ശേഷം വേദിയില്‍ സംസാരിക്കുകയും ചെയ്തു.ആദ്യം ദിലീപ് ആണ് സംസാരിച്ചത്. പിന്നാലെ ഗംഭീരമായ ഒരു പ്രസംഗത്തിന് കാവ്യയെ ക്ഷണിക്കുകയാണെന്ന് പറയുന്നു.

അപ്രതീക്ഷിതമായി ഭര്‍ത്താവില്‍ നിന്ന് കിട്ടിയ പണി ആയിരുന്നു അത്. പ്രസംഗിക്കാനൊന്നും തയ്യാറെടുപ്പില്ലാതെ വന്ന കാവ്യ ഇത് കേട്ട് ഞെട്ടുന്നത് വീഡിയോയില്‍ കാണാം.

തനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് കാവ്യ സംസാരിച്ചത്. 'ഇവരുടെ കസ്റ്റമേഴ്‌സിന്റെ ലിസ്റ്റ് നോക്കുകയാണെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് എന്റെയും മോളുടെയും ആയിരിക്കും. ഞാന്‍ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളല്ല. എപ്പോഴും എനിക്ക് ആരെങ്കിലും ഒക്കെ വേണം.

ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല.

ഞങ്ങള്‍ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ യാത്രകള്‍ കുറച്ച് അധികമായി. ചെന്നൈയില്‍ നിന്നും കേരളത്തിലേക്കും നേരെ തിരിച്ച് ചെന്നൈയിലേക്കുമൊക്കെ പോകേണ്ടി വന്നു. ചിലപ്പോള്‍ ഒറ്റയ്ക്ക് വരേണ്ടി വരും. മറ്റ് ചിലപ്പോള്‍ മോളുടെ കൂടിയായിരിക്കും. അപ്പോഴൊക്കെ ഇവരുണ്ട് എന്നുള്ളതാണ് വലിയൊരു ആശ്വാസം' എന്നാണ് കാവ്യ പറയുന്നത്.

അതേസമയം താരങ്ങളുടെ ഈ വീഡിയോയ്ക്ക് താഴെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 'ഇതിന് ഒക്കെ എത്ര പൈസ ചിലവാക്കി. നാണമില്ലേ നിനക്ക്. നീ എന്തൊക്കെ കാണിച്ചു കുട്ടിയാലും ദിലീപിനെയും കാവ്യയെയും ജനങ്ങള്‍ അംഗീകരിക്കില്ല. എന്നിട്ട് കുടുംബം എങ്ങനെ ഇല്ലാതാക്കാം എന്നാ വിഷയത്തെ പറ്റി സംസാരിച്ചോ? ഒരു കുടുംബം കലക്കാനുള്ള ധൈര്യമൊക്കെ എനിക്കൊള്ളൂ. ട്രാവല്‍ ചെയ്യാന്‍ ധൈര്യമില്ല...' എന്നിങ്ങനെയാണ് കമന്റുകള്‍.
























#Unexpected #work #husband #courage #travel #alone #Kavya

Next TV

Related Stories
തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

Jul 1, 2025 05:24 PM

തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്....

Read More >>
'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

Jul 1, 2025 03:41 PM

'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം...

Read More >>
'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

Jul 1, 2025 02:28 PM

'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

മമ്മൂട്ടിയുടെ ജീവിതം മഹാരാജ് കോളേജിന്റെ സിലബസിൽ പാഠ്യ...

Read More >>
Top Stories










News Roundup






https://moviemax.in/-