#Thrivenithreemastersperfomence | പാട്ടിനാണ് പ്രാധാന്യം; സംഗീതപരിപാടിയിൽ നോറ ഫത്തേഹി, തമന്ന ഭാട്ടിയ എന്നിവരുടെ നൃത്തം നിരസിച്ച് ഗായകർ

#Thrivenithreemastersperfomence | പാട്ടിനാണ് പ്രാധാന്യം; സംഗീതപരിപാടിയിൽ നോറ ഫത്തേഹി, തമന്ന ഭാട്ടിയ എന്നിവരുടെ നൃത്തം നിരസിച്ച് ഗായകർ
Dec 7, 2024 04:03 PM | By akhilap

(moviemax.in) ത്രിവേണി ത്രീ മാസ്‌റ്റേഴ്‌സ് പെര്‍ഫോമന്‍സിൽ നടിമാരായ നോറ ഫത്തേഹി, തമന്ന ഭാട്ടിയ എന്നിവരുടെ നൃത്തം നിരസിച്ച് ഗായകർ. അനൂപ് ജലോട്ട, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ എന്നിവരാണ് തങ്ങൾ പാടാനെത്തുന്ന വേദിയിൽ നൃത്തം വേണ്ടെന്ന നിലപാടുമായി രംഗത്തു വന്നത്.

പാട്ടിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും അതിനിടെ നൃത്തം വേണ്ടെന്നും ഗായകർ വ്യക്തമാക്കി.

അഹമ്മദാബാദ്, ഡല്‍ഹി, ഇൻഡോര്‍ എന്നിവിടങ്ങളില്‍ ഈ മാസമാണ് 'ത്രിവേണി ത്രീ മാസ്‌റ്റേഴ്‌സ് പെര്‍ഫോമന്‍സ്' നടക്കുക. സംഗീതപരിപാടിയുടെ സംഘാടകനായ മനീഷ് ഹരിശങ്കറാണ് നോറ ഫത്തേഹിയുടേയും തമന്ന ഭാട്ടിയയുടേയും നൃത്തം കൂടി ഉള്‍പ്പെടുത്താമെന്നുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാൽ അനൂപ് ജലോട്ടയും ശങ്കര്‍ മഹാദേവനും ഹരിഹരനും ഈ നിർദേശം തള്ളിക്കളയുകയായിരുന്നു.

ഇന്ത്യന്‍ സംഗീതത്തിന്റെ സമ്പന്നതയെ അതുല്യഗായകരിലൂടെ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുക എന്നതാണ് ത്രിവേണി: ത്രീ മാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. സംഗീതപരിപാടിക്കിടെ നോറയുടേയും തമന്നയുടേയും നൃത്തം കൂടെ ഉൾപ്പെടുത്തിയാൽ പരിപാടി ലക്ഷ്യത്തിൽ നിന്നു വ്യതിചലിച്ചേക്കാം എന്ന് ഗായകർ അഭിപ്രായപ്പെട്ടു.

തങ്ങളെ കൂടാതെ മറ്റ് കലാകാരന്‍മാരെയും വേദിയിലെത്തിക്കാൻ സംഘാടകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിൽ പരിപാടിയുടെ മൂല്യവുമായി ചേർന്നുപോകുന്ന സംഗീതജ്ഞർ മാത്രം മതിയെന്നും മൂവരും പറഞ്ഞു.

അതേസമയം, നോറ ഫത്തേഹി, തമന്ന എന്നിവരുടെ മാനേജര്‍മാരെ ബന്ധപ്പെട്ടതായി മനീഷ് ഹരിശങ്കര്‍ വ്യക്തമാക്കി. സംഭവത്തിൽ നോറയുടെയും തമന്നയുടെയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.











#song #important #Singers #reject #Nora #Fatehi #Tamannaah #Bhatias #dance #concert

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories










News Roundup






https://moviemax.in/-