#vineeth | 'ദേഹത്തൂടി തീ കയറിയത് പോലെയാണ് മരണവാര്‍ത്ത കേട്ടത്; തലേന്ന് മോനിഷ എന്റെ കൂടെയുണ്ടായിരുന്നു'! വിനീത്

#vineeth |  'ദേഹത്തൂടി തീ കയറിയത് പോലെയാണ് മരണവാര്‍ത്ത കേട്ടത്; തലേന്ന് മോനിഷ എന്റെ കൂടെയുണ്ടായിരുന്നു'! വിനീത്
Dec 5, 2024 05:45 PM | By Athira V

ഒരു മാലാഖയെ പോലെ സിനിമയിലേക്ക് വന്ന് അതുപോലെ ജീവിച്ചു വളരെ ചെറിയ പ്രായത്തില്‍ മരണപ്പെട്ട നടിയാണ് മോനിഷ. ആദ്യം അഭിനയിച്ച സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മോനിഷ വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ നടിയായി വളര്‍ന്നു.

21-ാം വയസ്സില്‍ അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടമാണ് മോനിഷയുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്. ജീവിച്ചിരുന്നെങ്കില്‍ മലയാള സിനിമയിലെ മുന്‍നിര നായികയായി ഇന്നും നിറസാന്നിധ്യമായേനെ.

1993 ഡിസംബര്‍ അഞ്ചിനായിരുന്നു മോനിഷ അപകടത്തില്‍പ്പെടുന്നത്. മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന അംബാസിഡര്‍ കാര്‍ ഒരു കെ എസ് ആര്‍ ടിസി ബസുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടാവുന്നത്.

മോനിഷയ്‌ക്കൊപ്പം കാര്‍ ഡ്രൈവറും ആ അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നെങ്കിലും മോനിഷയുടെ അമ്മ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് നടിയുടെ ഓര്‍മ്മ ദിനത്തില്‍ മോനിഷയെ കുറിച്ചുള്ള രസകരമായ കഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

വിവാഹം കഴിക്കാനൊക്കെ ഏറെ താല്‍പര്യം ഉണ്ടായിരുന്ന ആളാണ് മോനിഷ എന്നാണ് അമ്മ ശ്രീദേവി ഉണ്ണി മുന്‍പ് പറഞ്ഞിരുന്നത്. വിവാഹത്തെ കുറിച്ചുള്ള അവളുടെ സങ്കല്‍പ്പങ്ങളും നടി കൂടിയായ ശ്രീദേവി പറഞ്ഞു. അതേ സമയം മോനിഷയും നടന്‍ വിനീതും വിവാഹിതരായി കാണാനായിരുന്നു മലയാളികള്‍ കൊതിച്ചത്.

ചെറിയ പ്രായത്തില്‍ തന്നെ മോനിഷയും വിനീതും നായിക നായകന്മാരായി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നത് കൊണ്ടാണ് അത്തരമൊരു വാര്‍ത്തകള്‍ക്ക് കാരണമായത്. എന്നാല്‍ ജീവിച്ചിരുന്നെങ്കില്‍ മോനിഷ വിനീതിനെ തന്നെ വിവാഹം കഴിക്കുമായിരുന്നു എന്നാണ് സംവിധാകന്‍ ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള സ്‌നേഹവും സൗഹൃദവും നേരില്‍ കണ്ടതിനെ പറ്റിയായിരുന്നു അഷ്‌റഫ് സംസാരിച്ചത്.

മോനിഷയുടെ മരണം ഒരു ഡീപ്പ് ഷോക്ക് ആയിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ വിനീത് പറഞ്ഞത്. ആ പ്രായത്തിലൊക്കെ അതുപോലൊരു വേര്‍പാട് താങ്ങാന്‍ ആകുമായിരുന്നില്ല. അതിന്റെ തലേദിവസം വരെ ഞാന്‍ മോനിഷയുടെ കൂടെ ഉണ്ടായിരുന്നു. കമലദളത്തിന്റെ നൂറാം ദിവസം സെലിബ്രേഷന്‍ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഞാന്‍.

അന്ന് ശ്രീവിദ്യാമ്മയും മോനിഷയുടെ അമ്മയും എല്ലാവരും ഉണ്ടായിരുന്നു. ഞങ്ങളുടെ ഗള്‍ഫ് പ്രോഗ്രാമിനെ കുറിച്ചാണ് മോനിഷ സംസാരിച്ചത്. അന്ന് ഷൂട്ടിംഗ് ഇല്ലാത്തതുകൊണ്ട് മോനിഷയും ഞാനും അമ്മയും കൂടി ചമ്പക്കുളം തച്ചന്‍ എന്ന സിനിമ കാണാന്‍ പോയി. മോനിഷ സ്‌കാഫ് കൊണ്ട് മുഖമൊക്കെ മറച്ചുപിടിച്ചാണ് പോയത്.

സിനിമ കണ്ടതിന് ശേഷം ഞങ്ങള്‍ മസാല ദോശ കഴിക്കുകയും ചെയ്തിട്ടാണ് പിരിയുന്നത്. പിറ്റേന്ന് ഗുരുവായൂരിലേക്ക് പോകുമെന്ന് മോനിഷയുടെ അമ്മ എന്നോട് പറഞ്ഞിരുന്നു. എനിക്ക് ഷൂട്ടിംഗ് ഉള്ളതുകൊണ്ട് അന്ന് തന്നെ തലശ്ശേരിയിലേക്ക് പോന്നു.

വീട്ടിലെത്തിയപ്പോള്‍ അമ്മയും അച്ഛനും അടക്കം എല്ലാവരും പുറത്തിറങ്ങി നില്‍ക്കുകയാണ്. അമ്മയാണ് എന്റെ കയ്യില്‍ പിടിച്ച് മോനെ നമ്മളെ വിട്ട് മോനിഷ പോയി എന്ന് പറയുന്നത്. അതുകേട്ടതും എന്റെ ദേഹത്തോടെ തീ പോലെ എന്തോ പോകുന്നതായിട്ട് തോന്നി. അതിപ്പോഴും എനിക്ക് നല്ലത് പോലെ ഓര്‍മ്മയുണ്ടെന്നും വിനീത് പറയുന്നു.

#'I #heard #news #his #death #if #my #body #was #on #fire #Yesterday #Monisha #was #with #me #Vineeth

Next TV

Related Stories
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' റിലീസ് തീയതി പുറത്ത്

Nov 2, 2025 05:24 PM

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' റിലീസ് തീയതി പുറത്ത്

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' റിലീസ് തീയതി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall