---
title: "#AkhilAkkineni | അക്കിനേനി കുടുംബത്തിൽ വീണ്ടുമൊരു കല്യാണവിശേഷം; അഖിൽ അക്കിനേനി വിവാഹിതനാകുന്നു "
english_title: "#wedding #Akkineni #family #AkhilAkkineni #married #after #NagaChaitanya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/252035/wedding-akkineni-family-akhilakkineni-married-after-nagachaitanya"
published_at: "2024-11-27T08:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67468f01c1ad4_akhil_akkineni.jpg"
keywords: []
---

# #AkhilAkkineni | അക്കിനേനി കുടുംബത്തിൽ വീണ്ടുമൊരു കല്യാണവിശേഷം; അഖിൽ അക്കിനേനി വിവാഹിതനാകുന്നു 

> **Lead Summary:** ** **നടൻ നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിസംബറിൽ നടക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ അക്കിനേനി കുടുംബത്തിൽ മറ്റൊരു കല്യാണ വിശേഷം കൂടിയെത്തിയിരിക്കുകയാണ്.

## Article Content

** **നടൻ നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിസംബറിൽ നടക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ അക്കിനേനി കുടുംബത്തിൽ മറ്റൊരു കല്യാണ വിശേഷം കൂടിയെത്തിയിരിക്കുകയാണ്.

നടൻ നാ​ഗാർജുനയാണ് പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നാഗാർജുനയുടെ ഇളയ മകൻ അഖിൽ അക്കിനേനിയും സൈനബ് റാവ്ജിയുമായുള്ള വിവാഹനിശ്ചയമാണ് കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം.

എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ വിവാഹനിശ്ചയ വിവരം അറിയിച്ച താരം സൈനബിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

> "ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റാവ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ അതിയായ സന്തോഷമുണ്ട്. അദ്ദേ​ഹം എക്സിൽ കുറിച്ചു.

അഖിൽ അക്കിനേനിയും വിവാഹനിശ്ചയ വിവരം പങ്കുവച്ചുക്കൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഇരുവരും വെള്ള വസ്ത്രം ധരിച്ച് സന്തോഷം പങ്കുവെക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

2016-ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറി. 

[**https://x.com/iamnagarjuna/status/1861374206338048318/photo/1**](https://x.com/iamnagarjuna/status/1861374206338048318/photo/1)

നടൻ നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിംസബർ നാലിന് ഹൈദരാബാദിൽവെച്ച് നടക്കുമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയായിരിക്കും വിവാഹവേദിയെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://moviemax.in/news/252035/wedding-akkineni-family-akhilakkineni-married-after-nagachaitanya)