വൈരാ​ഗിയെ ​ഗൃഹസ്ഥനാക്കി സുലു! ഒരുപാട് കാലം തന്നെ സഹിച്ചു, മലയാള സിനിമയിലെ മാതൃകാ ദമ്പതികൾ

വൈരാ​ഗിയെ ​ഗൃഹസ്ഥനാക്കി സുലു! ഒരുപാട് കാലം തന്നെ സഹിച്ചു, മലയാള സിനിമയിലെ മാതൃകാ ദമ്പതികൾ
May 6, 2025 10:44 PM | By Jain Rosviya

(moviemax.in) സിനിമയിലേക്ക് വന്നതിന് ശേഷം പ്രണയം, വിവാഹ ജീവിതം, കുടുംബം എന്നിവ നഷ്ടമായിട്ടുള്ള നിരവധി പേരുണ്ട്.  അത്തരക്കാരിൽ കൂടുതലും അഭിനേതാക്കളാണ്. സന്തോഷവും ശങ്കാടുമെല്ലാം മനസ്സിലാക്കി കൂടെ നിന്ന് എല്ലാ കാര്യങ്ങൾക്കും  പിന്തുണയ്ക്കുന്ന നല്ലൊരു പങ്കാളിയെ ലഭിക്കുകയാണെങ്കിൽ ജീവിതത്തിൽ സന്തോഷമുണ്ടാകും. അത്തരത്തിലുള്ള ഭാ​ഗ്യം ലഭിച്ച താരമാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. 

ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായിരുന്നിട്ട് കൂടിയും അദ്ദേ​ഹം കുടുംബത്തിന് നൽകുന്ന പ്രാധാന്യവും സ്നേഹവും പരി​ഗണനയുമാണ് അദ്ദേഹത്തെ വലിയ നടനക്കുന്നത്. മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ് മമ്മൂട്ടിയും സുൽഫത്തും. അഭിനയത്തിന്റെ കാര്യത്തിൽ ആരെയാണ് പിന്തുടരാൻ ആ​ഗ്ര​ഹിക്കുന്നതെന്ന് ചോദിച്ചാൽ മലയാളത്തിലെ യുവതാരങ്ങൾ പോലും മോഹ​ൻലാലിന്റെ പേരാകും പറയുക. പക്ഷെ വ്യക്തി എന്ന നിലയിൽ താരങ്ങൾ അടക്കം അനുകരിക്കുന്നത് മമ്മൂട്ടിയുടെ ജീവിതമാണ്. അദ്ദേഹം കുടുംബത്തിന് നൽകുന്ന പ്രാധാന്യം അടുത്ത് നിന്ന് മനസിലാക്കിയിട്ടുള്ളവരാണ് പലരും.

1979ൽ ആയിരുന്നു സുൽഫത്ത് മമ്മൂട്ടിയുടെ ജീവിതത്തിലേക്ക് എത്തുന്നത്. സിനിമാ നടനായ മമ്മൂട്ടിയെ അല്ല അഭിഭാഷകനും അഭിനയമോഹിയുമായ വൈക്കംകാരൻ മുഹമ്മദ് കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടാണ് സുൽഫത്ത് വിവാഹത്തിന് സമ്മതം പറഞ്ഞത്. നാൽപ്പത്തിയാറ് വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു മെയ് മാസത്തിൽ തുടങ്ങിയ പ്രണയത്തിന് ഇന്നും ഒട്ടും തീവ്രത കുറഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും ഇരുവരുടേയും പ്രണയത്തിന് ആഴം കൂടുന്നതേയുള്ളു.

ഇപ്പോഴിതാ വാപ്പിച്ചിക്കും ഉമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ ഒപ്പം ഇരുവരുടേയും റൊമാൻസ് നിറഞ്ഞൊരു കപ്പിൾ ഫോട്ടോയും താരപുത്രൻ പങ്കുവെച്ചു. ഉമ്മയ്ക്കും ഉപ്പയ്ക്കും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു...

ഹൃദയത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നിങ്ങളെ രണ്ടുപേരെയും ഞാൻ സ്നേഹിക്കുന്നു എന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്. മമ്മൂട്ടിയുടെ ചുമലിൽ ചാഞ്ഞ് നിറചിരിയുമായി നിൽക്കുന്ന സുൽഫത്താണ് ഫോട്ടോയിലുള്ളത്. മോസ്റ്റ് ബ്യൂട്ടിഫുൾ കപ്പിൾ, ദി ​ഗ്രേറ്റസ്റ്റ് ലവ് സ്റ്റോറി നെവർ ടോൾ‌ഡ് എന്നീ ഹാഷ്ടാ​ഗുകളും ദുൽഖർ ഫോട്ടോയ്ക്കൊപ്പം ചേർത്തിരുന്നു.

അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം എന്ന പാട്ടിന്റെ അകമ്പടിയും ഫോട്ടോയ്ക്ക് ദുൽ‌ഖർ നൽകിയിരുന്നു. കപ്പിൾ ഫോട്ടോ നിമിഷനേരം കൊണ്ട് വൈറലായി. യഥാർത്ഥത്തിൽ ജീവിതത്തിൽ മമ്മൂക്ക സൂപ്പർ റൊമാന്റിക്കാണെന്നാണ് ആരാധകർ ഫോട്ടോ കണ്ട് കുറിച്ചത്. ഈ ഫോട്ടോ ഒരാഴ്ച സോഷ്യൽമീഡിയയിൽ നിന്ന് കത്തും എന്ന് തുടങ്ങി നിരവധി രസകരമായ കമന്റുകളും ആശംസകളുമാണ് ഡിക്യുവിന്റെ പോസ്റ്റിന് ലഭിച്ചത്.

താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നാണ് സുൽഫത്തിനെ മമ്മൂട്ടി വിശേഷിപ്പിക്കാറുള്ളത്. ചൂടനും പരുക്കനുമായ തന്നെ സഹിച്ചാണ് സുലു തനിക്കൊപ്പം ദാമ്പത്യ ജീവിതം നയിച്ചിട്ടുള്ളതെന്നും മമ്മൂട്ടി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. സിനിമാക്കാരുടെ ഫങ്ഷനുകളിൽ സുലുവില്ലാതെ വളരെ വിരളമായി മാത്രമെ മമ്മൂട്ടി പ്രത്യക്ഷപ്പെടാറുള്ളു. പൊതുവേദികളിൽ എത്തി സംസാരിക്കുന്നതിനോടും സുൽഫത്തിന് താൽപര്യമില്ല. എന്നാൽ എഴുത്തിലും വായനയിലും കമ്പമുള്ളയാളാണ് തന്റെ ഭാര്യയെന്ന് മമ്മൂട്ടി തന്നെ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.



mammootty sulfath wedding anniversary

Next TV

Related Stories
തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

Jul 1, 2025 05:24 PM

തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്....

Read More >>
'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

Jul 1, 2025 03:41 PM

'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം...

Read More >>
Top Stories










News Roundup






https://moviemax.in/-