---
title: "#sureshsangaiah | തമിഴ് സംവിധായകന്‍ സുരേഷ് സം​ഗയ്യ അന്തരിച്ചു"
english_title: "#tamil #movie #director #sureshsangaiah #passes #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/249777/tamil-movie-director-sureshsangaiah-passes-away"
published_at: "2024-11-16T17:14:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673885c11ea89_1.jpg"
keywords: []
---

# #sureshsangaiah | തമിഴ് സംവിധായകന്‍ സുരേഷ് സം​ഗയ്യ അന്തരിച്ചു

> **Lead Summary:** **തമിഴ്** ചലച്ചിത്ര സംവിധായകന്‍ സുരേഷ് സം​ഗയ്യ അന്തരിച്ചു. ഒരു കിഡയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സുരേഷ്. കരണ്‍ രോ​ഗം സംബന്ധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയില്‍ ഇന്നലെയാണ് അന്ത്യം. ചെന്നൈ രാജീവ് ​ഗാന്ധി ​ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

**തമിഴ്** ചലച്ചിത്ര സംവിധായകന്‍ സുരേഷ് സം​ഗയ്യ അന്തരിച്ചു. ഒരു കിഡയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സുരേഷ്. കരണ്‍ രോ​ഗം സംബന്ധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയില്‍ ഇന്നലെയാണ് അന്ത്യം. ചെന്നൈ രാജീവ് ​ഗാന്ധി ​ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാക്ക മുട്ടൈ സംവിധായകന്‍ മണികണ്ഠന്‍റെ സഹായിയായാണ് സുരേഷ് സം​ഗയ്യ സിനിമയിലേക്ക് എത്തുന്നത്. വിധാര്‍ഥ് നായകനായ ഒരു കിഡയിന്‍ കരുണൈ മനു അരങ്ങേറ്റ ചിത്രമായിരുന്നു.

പ്രേജിയെ നായകനാക്കി സത്യ സോധനൈ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. സെന്തിലിനെ നായകനാക്കി, ഇനിയും പേരിട്ടിട്ടില്ലാത്ത ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലുമായിരുന്നു സുരേഷ് സം​ഗയ്യ.

സംവിധായിക ഹലിത ഷമീം, ഛായാ​ഗ്രാഹകന്‍ ശരണ്‍, സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ തുടങ്ങി സിനിമാ രം​ഗത്തെ നിരവധി പേര്‍ സുരേഷിന് ആദരാഞ്ജലികള്‍ നേര്‍ന്നു.

ഞെട്ടലോടും സങ്കടത്തോടും കൂടിയാണ് സുരേഷിന്‍റെ വിയോ​ഗ വാര്‍ത്ത കേട്ടത്. ഒരു കിഡയിന്‍ കരുണഐ മനു മൂല്യമുള്ള ഒരു ചിത്രമായാണ് മുന്‍പേ എന്‍റെ മനസിലുള്ളത്. ഇപ്പോഴതിന് കൂടുതല്‍ ആഴമുള്ള പ്രസക്തി ഉണ്ടെന്ന് തോന്നുന്നു, ഹലിത ഷമീം എക്സില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/249777/tamil-movie-director-sureshsangaiah-passes-away)