#Urvashi | 'ഈ പെണ്‍കുട്ടിയുടെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല'! വെളുത്ത് സുന്ദരിയാണെന്നതും പ്രശ്‌നമായി -വിജയ്കാന്തിനെക്കുറിച്ച് ഉർവശി

#Urvashi | 'ഈ പെണ്‍കുട്ടിയുടെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല'! വെളുത്ത് സുന്ദരിയാണെന്നതും പ്രശ്‌നമായി -വിജയ്കാന്തിനെക്കുറിച്ച് ഉർവശി
Nov 15, 2024 04:14 PM | By Jain Rosviya

(moviemax.in)അഭിനയിക്കാനുള്ള കഴിവിലൂടെ ഏറ്റവും ജനപ്രീതി നേടിയ നടിയാണ് ഉര്‍വശി. മലയാളത്തിലും തമിഴിലും തുടങ്ങി മറ്റ് ഭാഷകളിലും സജീവമായിരുന്ന നടി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ഇപ്പോള്‍ കൂടുതലായും ചെയ്തു വരുന്നത്.

ഒരു കാലത്ത് സൂപ്പര്‍ നായികയായിരുന്നെങ്കില്‍ ഇന്ന് അമ്മ വേഷങ്ങളാണ് ഉര്‍വശി ചെയ്യുന്നത്.

അടുത്തിടെയായി പല അഭിമുഖങ്ങളിലൂടെയും തന്റെ സിനിമ ജീവിതത്തെ കുറിച്ചും അഭിനയിക്കുന്നതിനിടെ താരങ്ങളില്‍ നിന്നുണ്ടായ അനുഭവങ്ങളും ഒക്കെ ഉര്‍വശി പറഞ്ഞിട്ടുണ്ട്.

അതില്‍ അന്തരിച്ച നടന്‍ വിജയകാന്തിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. താനും വിജയകാന്തും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും എന്റെ കൂടെ അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്.

തമിഴ് സിനിമയിലെ ക്യാപ്റ്റന്‍ എന്നറിയപ്പെട്ടിരുന്ന നടനാണ് വിജയ്കാന്ത്. നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്ന വിജയകാന്ത് തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവായിട്ടും പ്രവര്‍ത്തിച്ചിരുന്നു.

ഏറെക്കാലം അസുഖബാധിതനായിരുന്ന നടന്‍ കഴിഞ്ഞ വര്‍ഷമാണ് മരണപ്പെടുന്നത്. ഇതിനോടനുബന്ധിച്ചാണ് വിജയകാന്തിനെപ്പറ്റി ഉര്‍വശി സംസാരിച്ചത്.

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി. 'വിജയകാന്തിനൊപ്പം അഭിനയിക്കാന്‍ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു.

നായിക ഞാനാണെന്ന് അറിഞ്ഞതോടെ 'അയ്യോ ഈ പെണ്‍കുട്ടിയെ പോലൊരാളുടെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ലെന്നായിരുന്നു വിജയ്കാന്ത്' സംവിധായകനോട് പറഞ്ഞത്.

ഞാന്‍ അവളെ തങ്കച്ചി എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. പിന്നെ റൊമാന്റിക് സീനുകള്‍ വരുമ്പോഴൊക്കെ അദ്ദേഹം എന്നെ തുറിച്ചു നോക്കില്ല.

'പകരം എന്നെ ശ്രദ്ധിക്കാതെ അഭിനയിക്കും. അദ്ദേഹത്തോടൊപ്പം ഒന്നോ രണ്ടോ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

അതുപോലെ, ഞാന്‍ വെളുത്തിരിക്കുന്നതും അദ്ദേഹം കറുത്തതിനാലും ക്യാമറയില്‍ എങ്ങനെ കാണുമെന്ന് ചോദിച്ച് അദ്ദേഹം പരിഹാസത്തോടെ സംസാരിക്കുമായിരുന്നു.

നന്നായി ഭക്ഷണം പാചകം ചെയ്യുന്ന ആളാണ് വിജയ്കാന്ത്. അദ്ദേഹത്തിന്റെ രീതി വളരെ വ്യത്യസ്തവും രുചികരവുമാണ്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു.

അവിടെ ഉണ്ടാക്കിയ ഭക്ഷണം വ്യത്യസ്തമായിരുന്നു. ഗ്രാമത്തില്‍ നിന്നുള്ള ഭക്ഷണങ്ങളും ഉണ്ടായിരിക്കും. മാത്രമല്ല അദ്ദേഹത്തിന്റെ ലൊക്കേഷനില്‍ എല്ലാവരും സുരക്ഷിതരായിരിക്കും.

അത് ഷൂട്ടിംഗോ മറ്റേതെങ്കിലും ഷൂട്ടിംഗ് സ്ഥലമോ ആയാലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാവരും സുരക്ഷിതരായിരിക്കുമെന്നും,' ഉര്‍വശി പറയുന്നു.



#Urvashi #Vijaykanth #statement #beautiful #also #problem

Next TV

Related Stories
അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

May 10, 2025 08:50 PM

അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

അച്ഛൻ മരിച്ച ദിവസം ആരാധകർക്കൊപ്പം പോസ് ചെയ്യാൻ എടുത്ത തീരുമാനം -...

Read More >>
 'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

May 8, 2025 10:03 AM

'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

നരിവേട്ട' യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്...

Read More >>
Top Stories










News Roundup