സ്വർണക്കൂട്ടുകളിലാണ് സിനിമാ താരങ്ങളുടെ ജീവിതമെന്ന് പൊതുവെ പറയാറുണ്ട്. പണവും പ്രശസ്തിയും ലഭിക്കുമെങ്കിലും താരങ്ങൾക്ക് ഇതിന് പകരം കൊടുക്കേണ്ടി വരുന്നത് സ്വകാര്യതയാണ്. താരങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ അതും വാർത്തയാണ്. സ്വന്തം ദുഖങ്ങളും പ്രശ്നങ്ങളും മറച്ച് വെച്ച് പൊതുജനത്തിന് മുന്നിൽ ചിരിക്കേണ്ടി വരുന്നു. ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി സമാന്ത. ആരാധകർ ഫോട്ടോ എടുക്കാൻ വരുമ്പോൾ താൻ നോ പറയാറില്ലെന്ന് സമാന്ത പറയുന്നു.
അവർ കാരണമാണ് താൻ താരമായതെന്ന് നടി ചൂണ്ടിക്കാട്ടി. അച്ഛന്റെ മരണ വാർത്തയറിഞ്ഞ സമയത്ത് പോലും താൻ ആരാധകനൊപ്പം ഫോട്ടോ എടുത്തിട്ടുണ്ടെന്ന് സമാന്ത പറയുന്നു. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇത് സംഭവിച്ചത്. മുംബെെയിലായിരുന്നു. അച്ഛൻ മരിച്ചെന്ന് പറഞ്ഞ് അമ്മയുടെ കോൾ വന്നു. മുംബെെയിൽ നിന്ന് ചെന്നെെയിലേക്ക് ഫ്ലെെറ്റിൽ പോകണം.
ഞാൻ ഞെട്ടലിലായിരുന്നു. അച്ഛനോട് കുറച്ചായി സംസാരിക്കാറില്ലായിരുന്നു. ഫ്ലെെറ്റിൽ ഞാൻ മരവിച്ച അവസ്ഥയിലായിരുന്നു. ആ വെെകാരിക നിമിഷത്തിലും ആരാധകർ തന്റെ ചുറ്റുമുണ്ടായിരുന്നെന്ന് സമാന്ത പറയുന്നു. അവിടെ ചിലർ ഫോട്ടോ ചോദിച്ചു. എല്ലാവർക്കുമൊപ്പം ചിരിച്ച് കൊണ്ട് ഫോട്ടോയെടുത്തെന്നും സമാന്ത പറയുന്നു.
ജനങ്ങളാണ് ഞങ്ങളെ ഞങ്ങളാക്കിയത്. ആരാധകർക്ക് ഞാനേത് മാനസികാസ്ഥയിലാണെന്ന് അറിയില്ല. മാത്രവുമല്ല ഒരാളുടെയടുത്ത് ചെന്ന് ഫോട്ടോ ചോദിക്കാൻ ധെെര്യം വേണം. അതിനാൽ അവരെ വിഷമിപ്പിക്കേണ്ടെന്ന് തോന്നിയെന്നും സമാന്ത വ്യക്തമാക്കി. സാധാരണ ഒരാൾക്ക് അച്ഛൻ മരിച്ച് ദിവസം ചിരിക്കേണ്ടി വരില്ല. താരങ്ങളുടേത് മറ്റൊരു ലോകമാണെന്നും സമാന്ത പറയുന്നു. ജോസഫ് പ്രഭു എന്നാണ് സമാന്തയുടെ പിതാവിന്റെ പേര്. അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ സമാന്ത സംസാരിച്ചിരുന്നു.
അച്ഛനുമായി ചിലപ്പോൾ തനിക്ക് അകൽച്ചയുണ്ടായിട്ടുണ്ടെന്ന് സമാന്ത തുറന്ന് പറഞ്ഞു. കുട്ടിക്കാലത്ത് അച്ഛന്റെ വാലിഡേഷന് വേണ്ടി പൊരുതിയിരുന്നു. നീ അത്ര സ്മാർട്ടല്ല എന്ന് അച്ഛൻ എന്നോട് പറഞ്ഞു. ഒന്നാം റാങ്ക് ലഭിച്ചാൽ പോലും ഇന്ത്യയിലെ സാഹചര്യം ഇതാണെന്ന് സമാന്ത അന്ന് ചൂണ്ടിക്കാട്ടി. സമാന്തയുടെ പ്രൊഡക്ഷൻ കമ്പനി നിർമ്മിച്ച ആദ്യ സിനിമ ശുഭം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സമാന്ത ആദ്യമായി നിർമാതാവാകുന്ന സിനിമയാണിത്. സിതാഡെൽ എന്ന സീരീസിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.
samantha ruthprabhu recalls her decision pose fans day her father died