#kanguva | റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 'കങ്കുവ'യുടെ വ്യാജനും എത്തി; മുന്നറിയിപ്പുമായി നി‍ർമാതാക്കൾ

#kanguva | റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 'കങ്കുവ'യുടെ വ്യാജനും എത്തി; മുന്നറിയിപ്പുമായി നി‍ർമാതാക്കൾ
Nov 15, 2024 02:15 PM | By VIPIN P V

ഴിഞ്ഞ ദിവസമാണ് സൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം കങ്കുവാ പുറത്തിറങ്ങിയത്. എന്നാൽ റിലീസായി മണിക്കൂറുകൾക്കം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി പരാതി.

വ്യത്യസ്ത ക്വാളിറ്റിയിലുള്ള പതിപ്പുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ലീക്ക് ചെയ്തവർക്കെതിരെ മുന്നറിയിപ്പുമായി നിർമാതാക്കളായ ​സ്റ്റുഡിയോ ഗ്രീൻ രം​ഗത്തെത്തി.

ഒന്നിലേറെ ഡൗൺലോഡ് ക്വാളിറ്റിയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയത്. തമിൾറോക്കേഴ്സ്, ടെലി​ഗ്രാം പോലുള്ള ടോറന്റ് പ്ലാറ്റ്ഫോമുകളിലാണ് വ്യാജപ്രിന്റ് പ്രചരിക്കുന്നത്. 1080p മുതൽ 240p വരെ ക്വാളിറ്റിയിലുള്ള പതിപ്പുകളാണ് പ്രചരിക്കുന്നത്. ഇതിന് പുറമേ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കങ്കുവായുടെ വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നുണ്ട്.

ആന്റി പൈറസി ടീം സജ്ജരായിക്കഴിഞ്ഞുവെന്നും ചിത്രം തിയറ്ററുകളിൽ നിന്ന് ചോർത്തിയവർക്കെതിരെ കർശനനടപടി എടുക്കുമെന്ന് നിർമാതാക്കളായ സ്റ്റുഡിയോ ​ഗ്രീൻ വ്യക്തമാക്കി.

ശിവ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ബോളിവുഡ് നടി ദിഷ പഠാനിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.

ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം. യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ​ഗ്രീനിന്റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. ഈയിടെ അന്തരിച്ച നിഷാദ് യൂസഫാണ് എഡിറ്റിങ്. ​ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

#hours #release #fake #version #Kankuwa #arrived #Manufacturers #warning

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup