Nov 14, 2024 07:17 AM

തിനാറാം വയസ്സില്‍ നേരിടേണ്ടിവന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് മനസ്സുതുറന്ന് നടി രശ്മി ദേശായി.

ഉത്തരണ്‍, ദില്‍സേ ദില്‍ തക് തുടങ്ങിയ സീരിയലുകളിലൂടെയും റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ 13-ാം എഡിഷനിലൂടെയും ഏറെ പ്രശസ്തയാണ് രശ്മി. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ കുറിച്ച് അവര്‍ പറഞ്ഞത്.

തന്നെ ഒരു ഓഡിഷന് വിളിച്ചു. അവിടെ ചെന്നപ്പോള്‍ അയാള്‍ അല്ലാതെ മറ്റാരും അവിടെ ഇല്ലായിരുന്നു. വെറും പതിനാറു വയസ്സായിരുന്നു എനിക്ക് അന്ന് പ്രായം.

എന്നെ ബോധരഹിതയാക്കാന്‍ അയാള്‍ ശ്രമിച്ചു. എനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഒരുവിധത്തില്‍ അവിടെനിന്ന് പുറത്തെത്തുകയും ചെയ്തു.

കുറച്ചുമണിക്കൂറുകള്‍ക്കു ശേഷം ഞാന്‍ എല്ലാക്കാര്യവും എന്റെ അമ്മയോടു പറഞ്ഞു, രശ്മി പറഞ്ഞു.

അടുത്ത ദിവസം ഓഡിഷന് വിളിച്ചയാളെ കാണാന്‍ അമ്മയ്‌ക്കൊപ്പം താന്‍ പോയെന്നും രശ്മി പറഞ്ഞു. അവിടെ ചെന്ന അമ്മ, അയാളുടെ കരണത്തടിച്ചു- നടി കൂട്ടിച്ചേര്‍ത്തു.

കാസ്റ്റിങ് കൗച്ച് എന്നത് യാഥാര്‍ഥ്യമാണ്. എന്നിരുന്നാലും എല്ലാ ഇന്‍ഡസ്ട്രിയിലും നല്ല വ്യക്തികളും മോശം വ്യക്തികളുമുണ്ട്.

പില്‍ക്കാലത്ത് അതിശയിപ്പിക്കുംവിധത്തിലുള്ള ആളുകള്‍ക്കൊപ്പം ജോലിചെയ്യാന്‍ തനിക്ക് സാധിച്ചെന്നും രശ്മി കൂട്ടിച്ചേര്‍ത്തു.



#Tried #knock #unconscious #somehow #escaped #next #day #mother #slapped #face #actress #Rashmi

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall