(moviemax.in) ഇന്ത്യയിലെ ഏറ്റവും വലിയ അഭിനേതാക്കളിൽ ഒരാൾ .ഇപ്പോൾ രാഷ്ട്രീയത്തിലും നിറ സാന്നിധ്യം .അതെ കമലഹാസൻ .ഈ അടുത്ത് താരം തന്നെ ഉലകനായകൻ എന്നുള്ള വിളി ഇനി വേണ്ട എന്നു പറഞ്ഞത് ഏറെ ചർച്ചയായിരുന്നു . ഇത് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു .
ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളും കരിയറിലെ മറ്റ് നേട്ടങ്ങളും എല്ലാം കമല്‍ഹാസനെ വാര്‍ത്ത താരമാക്കുന്നുണ്ട്. മാത്രമല്ല വ്യക്തി ജീവിതവും .കമലിന്റെ വിവാഹങ്ങളും പ്രണയങ്ങളുമെല്ലാം എന്നും ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച് കമല്‍ഹാസന്‍ സംസാരിക്കുകയുണ്ടായി. ''അത് വര്‍ക്കാകുന്നുണ്ടായിരുന്നില്ല. ഞാന്‍ നുണ പറയുന്നില്ല. പ്രയാസമായിരുന്നു. എനിക്ക് സന്തോഷം വേണമായിരുന്നു. വിവാഹം എന്ന വ്യവസ്ഥയോടുള്ള എന്റെ വിശ്വാസവും നഷ്ടമായിരുന്നു ആ സമയത്ത്. ഞാനത് ഉച്ചത്തില്‍ പറയുകയും ചെയ്തിരുന്നു. അത് കേട്ട് പലരും ഞെട്ടി. സത്യത്തില്‍ വിവാഹം കഴിഞ്ഞ പിറ്റേന്ന് തന്നെ ഞാന്‍ പറഞ്ഞു വേണ്ടായിരുന്നു എന്ന്'' കമല്‍ഹാസന്‍ പറയുന്നു.
താരത്തിന്റെ ആദ്യ ഭാര്യയായിരുന്നു വാണി ഗണപതി. പ്രശസ്ത നര്‍ത്തകിയായ വാണിയെ കമല്‍ഹാസന്‍ വിവാഹം കഴിക്കുന്നത് 1978 ലാണ്. ഒരു സുഹൃത്തു വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നത്. എന്നാല്‍ ആ വിവാഹ ജീവിതത്തില്‍ തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. ഇതിനിടെ കമല്‍ഹാസന്‍ സരികയുമായി പ്രണയത്തിലായതോടെ ദാമ്പത്യ ജീവിതം തകര്‍ന്നു. 1988 ല്‍ ഇരുവരും ഔദ്യോഗികമായി പിരിയുകയും ചെയ്തു.
വാണിയുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെയാണ് കമലും സരികയും പ്രണയത്തിലാകുന്നതും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നതും. പിന്നീട് സരിക ഗര്‍ഭിണിയായതോടെയാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അധികം വൈകാതെ കമല്‍ വാണിയുമായുള്ള വിവാഹ ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു. കമലിന്റെയും സരികയുടേയും മക്കളാണ് നടിമാരായ ശ്രുതി ഹാസനും അക്ഷര ഹാസനും. എന്നാല്‍ ആ ബന്ധത്തിനും അധികനാള്‍ ആയുസുണ്ടായിരുന്നില്ല. അധികം വെകാതെ കമലും സരികയും പിരിഞ്ഞു.
കമലുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് വാണി ഒരിക്കലും ഒന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍ വിവാഹമോചനത്തോടെ താന്‍ കടക്കാരനായി എന്ന കമലിന്റെ പ്രസ്താവന പുറത്ത് വന്നതോടെ 2015ല്‍ ആദ്യമായി ഈ വിഷയത്തില്‍ വാണി പ്രതികരിക്കുകയുണ്ടായി. ''28 വര്‍ഷമായി ഞങ്ങള്‍ വിവാഹ മോചിതരായിട്ട്. സ്വകാര്യതയെ മാനിച്ച് ഞാനിതുവരെ നിയന്ത്രണം പാലിച്ചു. ഇപ്പോള്‍ രണ്ടു പേരും മുന്നോട്ട് വന്നു. എന്നിട്ടും എന്തിനാണ് അദ്ദേഹം ഇപ്പോഴും ഒബ്‌സെസ്ഡ് ആയ ആളെ പോലെ പെരുമാറുന്നത്?'' എന്നായിരുന്നു വാണിയുടെ പ്രതികരണം.
''ഞങ്ങള്‍ പങ്കിട്ടിരുന്ന ഫ്‌ളാറ്റില്‍ നിന്നും ഗൃഹോപരമ വസ്തുകള്‍ പോലും എടുക്കാന്‍ അദ്ദേഹം എന്നെ അനുവദിച്ചിരുന്നില്ല. അങ്ങനൊരാളില്‍ നിന്നും ഞാനെന്ത് പ്രതീക്ഷിക്കാനാണ്? ഏത് കോടതിയാണ് കടക്കാരനാക്കുന്ന തരത്തില്‍ ജീവനാംശം വിധിക്കുന്നത്? അത് വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ഇറങ്ങിപ്പോന്നതില്‍ അദ്ദേഹത്തിന്റെ ഈഗോ വേദനിച്ചു കാണും. സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് അദ്ദേഹത്തിന് അതങ്ങ് വിടാമായിരുന്നു, അതിന് ശേഷം ഒരുപാട് കാലമായതല്ലേ'' എന്നായിരുന്നു വാണി പറഞ്ഞത്.
#Behaving o#bsessed #person #vani #kamalahaasan