---
title: "കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം: പൃഥ്വിയെ പിന്തുണച്ച് അപ്പാനി  ശരത്"
english_title: "Appani Sarath backs Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2487/appani-sarath-backs-prithviraj"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b08822e06b8_appani.jpg"
keywords: []
---

# കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം: പൃഥ്വിയെ പിന്തുണച്ച് അപ്പാനി  ശരത്

> **Lead Summary:** നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ നിയന്ത്രണമുള്ള ജനം ചാനല്‍ നടത്തിയ വ്യക്തിഹത്യക്കെതിരെ അപ്പാനി ശരത്. മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയ്യാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നതെന്ന് അപ്പാനി ശരത് ഫേസ്ബുക്കില്‍ കുറിച്ചു.എന്നത്തേയും പോലെ അയാൾ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കുമെന്നും ഈ വിവാദങ്ങളൊന്നും തെല്ലും ബാധിക്കില്ലെന്നും അപ്പാനി പറയുന്നു.

## Article Content

നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ നിയന്ത്രണമുള്ള ജനം ചാനല്‍ നടത്തിയ വ്യക്തിഹത്യക്കെതിരെ അപ്പാനി ശരത്. മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയ്യാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നതെന്ന് അപ്പാനി ശരത് ഫേസ്ബുക്കില്‍ കുറിച്ചു.എന്നത്തേയും പോലെ അയാൾ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കുമെന്നും ഈ വിവാദങ്ങളൊന്നും തെല്ലും ബാധിക്കില്ലെന്നും അപ്പാനി പറയുന്നു.

**ശരത് അപ്പാനിയുടെ വാക്കുകൾ:
**

നിലപാടുകളിൽ വെള്ളം ചേർക്കാത്ത മനുഷ്യർ.. നമുക്ക് ചുറ്റിലും വളരെ കുറവാണ് അങ്ങനെ ഉള്ളവർ. കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാൻ കുറച്ച് ഉറപ്പ് വേണം. നല്ല ഒറിജിനൽ നട്ടെല്ല് വേണം. മാധ്യമ സിൻഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫെയ്സ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവർത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയാളെയാണ് നിങ്ങൾ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്..

നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി അയാൾ എന്നത്തേയും പോലെ രാവിലെ എഴുന്നേൽക്കും കുളിക്കും പല്ല് തേക്കും സിനിമ കാണും ഫാമിലിയുമായി ചിലവഴിക്കും.. എന്നത്തേയും പോലെ അയാൾ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപോരുകൾ ഒന്നും അയാളെ ബാധിക്കില്ല. കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്.. സുകുമാരൻ മല്ലികാ മകൻ പൃഥ്വിരാജ്..

**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/2487/appani-sarath-backs-prithviraj)