#Laljose | വെള്ളമടിച്ച് കാവ്യയെ അസഭ്യം പറഞ്ഞു, ഷൂട്ടിങ്ങിന്റെ അവസാന ദിവസം വളഞ്ഞിട്ട് തല്ലിയോടിച്ചു -ലാൽ ജോസ്

#Laljose | വെള്ളമടിച്ച് കാവ്യയെ അസഭ്യം പറഞ്ഞു, ഷൂട്ടിങ്ങിന്റെ അവസാന ദിവസം വളഞ്ഞിട്ട് തല്ലിയോടിച്ചു -ലാൽ ജോസ്
Nov 8, 2024 02:17 PM | By Jain Rosviya

(moviemax.in)ദിലീപ്, കാവ്യ മാധവന്‍, ലാല്‍, ബിജു മേനോന്‍, സംയുക്ത വര്‍മ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ സിനിമയായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍.

ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായൊരു സംഭവം മുമ്പൊരിക്കല്‍ ലാല്‍ ജോസ് വിവരിച്ചിരുന്നു.

ഷൂട്ടിംഗ് നടക്കുന്നതിനിടെ മദ്യപ സംഘവും സിനിമ യൂണിറ്റിലുള്ളവരും തമ്മില്‍ തല്ലുണ്ടായതിനെക്കുറിച്ചാണ് ലാല്‍ ജോസ് സംസാരിക്കുന്നത്.

ആ സിനിമയുടെ അവസാന ദിവസം ഒരിക്കലും മറക്കാത്ത സംഭവമുണ്ടായി. അന്ന് രാവിലെ മുതല്‍ ഷൂട്ടിംഗ് ടീം പോകുന്നിടത്തൊക്കെ ഒരു മാരുതി ഒമിനി കാര്‍ പിന്തുടരുന്നത് ശ്രദ്ധിച്ചിരുന്നു. അതില്‍ കൊള്ളാവുന്നതിലും ആളുകളുമുണ്ടായിരുന്നു.

ഫുള്‍ വെള്ളമടിച്ച് ഫിറ്റ് ആണ്. ആശങ്കയോടെയാണ് ഞങ്ങള്‍ നോക്കുന്നത്. പെട്ടെന്ന് വയലന്റ് ആകുന്നവരാണ് അവിടുത്തയാളുകള്‍. മലയാളികളാണോ കന്നഡികരാണോ എന്നറിയില്ല. പോകുന്ന സമയത്ത് അവന്മാരെ ഒന്ന് സൂക്ഷിക്കണം എന്ന് ദിലീപ് പറയുകയും ചെയ്തിരുന്നു.

റിമോട്ട് ആയിട്ടുള്ള തടാകക്കരയില്‍ കുറച്ച് ഭാഗം ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് വസ്ത്രം മാറേണ്ടി വരും.

എന്റെ അസിസ്റ്റന്റ് ഡയറ്കടറായ നിതീഷ് ജാവ ബൈക്കില്‍ കാവ്യയെ ഡ്രസ് മാറാന്‍ വേണ്ടി യൂണിറ്റ് ബസിലേക്ക് കൊണ്ടു പോയി വരുമായിരുന്നു.

കാവ്യയുടെ അമ്മ ബസിലാകും ഉണ്ടാവുക. ഒരു തവണ പോയി വരുമ്പോള്‍ ഒരു സ്ഥലത്ത് ആ മാരുതി ഒമ്‌നി വാനിലെ ചെറുപ്പക്കാരുണ്ടായിരുന്നു. എല്ലാവരുടേയും കയ്യില്‍ ബിയര്‍ ബോട്ടിലും.

ബൈക്കില്‍ കാവ്യയുമായി പോയതും അവന്മാര്‍ പുലഭ്യം പറഞ്ഞു. കണ്ണു പൊട്ടുന്ന തെറിയും മോശം കമന്റുമൊക്കെ പറഞ്ഞു. നിതീഷ് ദേഷ്യക്കാരനാണ്.

കാവ്യയെ കൊണ്ടിറക്കിയ ശേഷം അവന്‍ തിരികെ പോകുന്നത് കണ്ട എനിക്ക് പിശക് തോന്നി. ഞാന്‍ അവനോട് കാര്യം തിരക്കി.

അവന്മാരൂടെ സൂക്കേട് തീര്‍ത്തിട്ട് വരാമെന്ന് അവന്‍ പറഞ്ഞു. നീയിവിടെ നിക്ക്, അവസാനത്തെ ഷൂട്ടാണെന്ന് പറഞ്ഞ് ഞാനവനെ പിടിച്ചു നിര്‍ത്തി. അന്ന് പാക്കപ്പ് ചെയ്ത് കേരളത്തിലേക്ക് തിരികെ വരണം.

ആ പയ്യന്മാര്‍ സുല്‍ത്താന്‍ ബത്തേരിക്കാരായിരുന്നു. ഇതിനിടെ എന്റെ അസോസിയേറ്റ് ആയ വിനു ആനന്ദിനോട് അവരോട് ചെന്ന് സംസാരിക്കാന്‍ പറഞ്ഞു. കാരണം മുഴുവന്‍ സെറ്റും അജിറ്റേറ്റഡ് ആയിരുന്നു.

കാവ്യ ചെറിയ കുട്ടിയാണ്, എല്ലാവരുടേയും പ്രിയങ്കരിയായിരുന്നു. അവളോട് അങ്ങനെ പറഞ്ഞത് എല്ലാവരേയും വിഷമിപ്പിച്ചു. ഷൂട്ടിംഗ് തീര്‍ന്നാല്‍ അവന്മാര്‍ക്ക് പെരുന്നാള്‍ ആയിരിക്കും അതിനാല്‍ വേഗം വിട്ടോളാന്‍ പറയാന്‍ വിനുവിനെ വിട്ടു.

കാവ്യയെ വച്ചുള്ള ലാസ്റ്റ് ഷോട്ട് എടുത്ത് കഴിഞ്ഞ് കട്ട് പറഞ്ഞതും ദൂരെ നിന്നും ബഹളം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് സമാധാനിപ്പിച്ചു പറഞ്ഞ് വിടാന്‍ വിട്ട വിനു ആനന്ദ് ചാടി ആ കൂട്ടത്തിലെ ഒരുത്തന്റെ ചെകിട്ടത്ത് അടിക്കുന്നതാണ്.

അത് കണ്ടതും യൂണിറ്റിലുണ്ടായിരുന്നവര്‍ ഇളകിയോടി. പിന്നെ കാണുന്നത് ആ മദ്യപസംഘത്തെ യൂണിറ്റ് മൊത്തം അടിച്ച് നിലംപരിശാക്കുന്നതാണ്.

അവന്മാര്‍ ഓടി. ഓടി ചെല്ലുന്നത് റോഡില്‍ യൂണിറ്റ് ബസിലുണ്ടായിരുന്നവരുടെ മുന്നിലേക്ക്. അങ്ങനെ അവരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

തല്ലു കിട്ടിയ അവന്മാര്‍ ഓടി കാറില്‍ കയറി. ഇതിനിടെ ഡ്രൈവര്‍ നിങ്ങളെ ബത്തേരിയില്‍ വച്ച് കാണിച്ച് തരാമെന്ന് പറഞ്ഞു. അത് പറഞ്ഞതും ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ നിന്നും ഡ്രൈവറെ വിന്‍ഡോയിലൂടെ വലിച്ച് പുറത്തിട്ട് തല്ലി.

അടിയുടെ പെരുന്നാളായിരുന്നു. അപ്പോഴേക്കും ഞങ്ങളൊക്കെ ഓടിയെത്തി. എല്ലാവരേയും പറഞ്ഞു വിട്ടു. ബത്തേരിയില്‍ വച്ചൊരു അറ്റാക്ക് ഉണ്ടാകുമോ എന്ന ഭയത്തില്‍ എല്ലാ വണ്ടികളും കോണ്‍വോയ് ആയിട്ടാണ് അന്ന് വന്നത്. പക്ഷെ ഒന്നും ഉണ്ടായില്ല.



#Kavya #watered #abused #surrounded #beaten #last #day #shooting #LalJose

Next TV

Related Stories
ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ

Jan 24, 2026 08:11 PM

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം റിലീസായി

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം...

Read More >>
അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

Jan 24, 2026 02:01 PM

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്ര 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന്...

Read More >>
ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്;  നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

Jan 24, 2026 11:11 AM

ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്; നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

ദീപക്കിന്റെ മരണം ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ് നടി മനീഷ കെ.എസ്...

Read More >>
ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

Jan 24, 2026 10:49 AM

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ മനസ്സുതുറന്ന് അർച്ചന...

Read More >>
Top Stories










News Roundup