#Kamalhaasan | ആ സ്ത്രീ വന്നതോടെ ദാമ്പത്യ ബന്ധം തകർന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച് സരിക; കമലിന്റെ പ്രണയങ്ങള്‍

#Kamalhaasan | ആ സ്ത്രീ വന്നതോടെ ദാമ്പത്യ ബന്ധം തകർന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച് സരിക; കമലിന്റെ പ്രണയങ്ങള്‍
Nov 7, 2024 03:47 PM | By Jain Rosviya

(moviemax.in)തെന്നിന്ത്യന്‍ സിനിമയുടെ ഉലകനായകന്‍ കമല്‍ഹാസന്റെ ജന്മദിനമാണ്. നിരീശ്വരവാദിയായ ആല്‍വാര്‍പേട്ടിലെ ആണ്ടവന്റെ ജന്മദിനം ആഘോഷമാക്ക മാറ്റുകയാണ് ആരാധകര്‍.

പുതുതലമുറയെ പോലും പ്രചോദിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമയെ തന്നെ മുന്നില്‍ നിന്ന് നയിക്കുകയാണ് കമല്‍ഹാസന്‍. 

കമല്‍ഹാസന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. അഭിനയത്തിന്റെ പേരില്‍ കയ്യടി നേടുമ്പോഴും പലപ്പോഴും തന്റെ പ്രണയ ബന്ധങ്ങളുടെ പേരില്‍ കമല്‍ഹാസന്‍ ക്രൂശിക്കപ്പെട്ടിട്ടുണ്ട്.

കമല്‍ഹാസന്റെ കരിയറിന്റെ തുടക്കത്തിലാണ് താരം ശ്രീവിദ്യയുമായി പ്രണയത്തിലാകുന്നത്. ഇരുവരും ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് ജോഡിയായിരുന്നു.

അപൂര്‍വ്വ രാഗങ്ങളിലെ ഇരുവരുടേയും പ്രകടനം കയ്യടി നേടിയിരുന്നു. എന്നാല്‍ ഈ പ്രണയ വിവാഹത്തിലേക്ക് എത്തിയില്ല. ശ്രീവിദ്യ പിന്നീട് ജോര്‍ജ് തോമസിനെ വിവാഹം കഴിച്ചു.

പ്രണയ ബന്ധം തകര്‍ന്നുവെങ്കിലും ഇരുവരും മനസില്‍ എല്ലാകാലത്തും ആ സ്‌നേഹം കാത്തു സൂക്ഷിച്ചിരുന്നു. 2006 ല്‍ ശ്രീവിദ്യ മരണകിടക്കയില്‍ കിടക്കുമ്പോള്‍ കാണാന്‍ കമല്‍ഹാസനെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

പിന്നീടാണ് പ്രശസ്ത ക്ലാസിക്കല്‍ ഡാന്‍സര്‍ വാണി ഗണപതിയുമായി കമല്‍ഹാസന്‍ പ്രണയത്തിലാകുന്നത്. ലിവിംഗ് ടുഗദറിനോട് വാണിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

അതിനാല്‍ ഇരുവരും ഉടനെ തന്നെ വിവാഹിതരാവുകയും ചെയ്തു. പിന്നീട് കമല്‍ഹാസന്‍ പ്രശസ്ത നടി സരികയുമായി പ്രണയത്തിലാകുന്നതോടെയാണ് ആ ബന്ധം അവസാനിച്ചത്.

10 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് കമലും വാണിയും പിരിയുന്നത്.

വിവാഹിതനായിരിക്കെയാണ് കമല്‍ സരികയുമായി പ്രണയത്തിലാകുന്നത്. ഇരുവരും ഏറെകാലം ലിവിംഗ് ടുഗദറിലായിരുന്നു.

മക്കളായ ശ്രുതിയും അക്ഷരയും ജനിക്കുമ്പോഴും ഇരുവരും വിവാഹിതരായിരുന്നില്ല. 1988 ലാണ് കമലും സരികയും വിവാഹം കഴിക്കുന്നത്. ഇരുവരും ഏറെനാള്‍ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയുന്നത്.

ഇത്തവണയും കമലിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെയാണ് വിവാഹം തകരുന്നത്. നടി സിമ്രനുമായുള്ള കമലിന്റെ ബന്ധത്തെ തുടര്‍ന്നാണ് സരിക വിവാഹ ബന്ധം അവസാനിപ്പിക്കുന്നത്.

സിമ്രനുമായുള്ള കമലിന്റെ അടുപ്പം സരികയെ വല്ലാതെ തളര്‍ത്തുന്നതായിരുന്നു. സരിക വിഷാദരോഗിയാവുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. 2002 ലാണ് സരിക കമല്‍ഹാസനില്‍ നിന്നും വിവാഹ മോചനം തേടുന്നത്.

ഓണ്‍ സ്‌ക്രീന്‍ ജോഡിയായിരുന്നു സിമ്രനും കമലും. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു ഈ പ്രണയ ബന്ധം വലിയ ചര്‍ച്ചയായി മാറാന്‍ കാരണമായത്.

കമലിനേക്കാള്‍ 22 വയസ് ഇളയതായിരുന്നു സിമ്രന്‍. പമ്മല്‍ കെ സമ്മന്ദം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ അധികനാള്‍ ഈ ബന്ധത്തിന് ആയുസുണ്ടായിരുന്നില്ല.

പിന്നീടാണ് കമല്‍ഹാസന്‍ നടി ഗൗതമിയുമായി പ്രണയത്തിലാകുന്നതും ലിവിംഗ് ടുഗദറിലേക്ക് കടക്കുന്നതും. നേരത്തെ വിവാഹിതയായിരുന്ന ഗൗതമിയ്ക്ക് ഒരു മകളുമുണ്ടായിരുന്നു. ഇരുവരും ദീര്‍ഘകാലം ലിവിംദ് ടുഗദറിലായിരുന്നു.

2016ലാണ് കമലും ഗൗതമിയും പിരിയുന്നത്. ഗൗതമി തന്നെയാണ് തന്റെ ബ്‌ളോഗിലൂടെ ഇക്കാര്യം അറിയിക്കുന്നത്.



#arrival #woman #marriage #broke #up #Sarika #tried #commit #suicide #Kamalhaasan #Loves

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup