---
title: "പൃഥ്വിരാജിന് വ്യക്തിത്വമുണ്ടോ? അച്ഛന്റെ പേര് കളങ്കപ്പെടുത്തുന്നു!ബിജെപി വക്താവ്  ബി ​ഗോപാലകൃഷ്ണൻ"
english_title: "Does Prithviraj have a personality? BJP spokesperson B Gopalakrishnan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2474/does-prithviraj-have-a-personality-bjp-spokesperson-b-gopalakrishnan"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60add31d9c15b_prithwi.jpg"
keywords: []
---

# പൃഥ്വിരാജിന് വ്യക്തിത്വമുണ്ടോ? അച്ഛന്റെ പേര് കളങ്കപ്പെടുത്തുന്നു!ബിജെപി വക്താവ്  ബി ​ഗോപാലകൃഷ്ണൻ

> **Lead Summary:** ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം പൃഥ്വിരാജ് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌ക്കാരങ്ങളില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും അവരുടെ ശബ്ദം കൂടി കേള്‍ക്കണമെന്നുമായിരുന്നു താരം കുറിച്ചത്. അവരുടെ നാടിന് എന്താണ് നല്ലതെന്ന് അവര്‍ക്ക് അറിയാം. അവരെ വിശ്വസിക്കൂയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ താരത്തിനെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള കമന്റുകളും ഉയര്‍ന്നിരുന്നു. നടനെ വിമര്‍ശിച്ചെത്തിയിരിക്കുകയാണ് ബിജെപി വക്താവായ ബി ഗോപാലകൃഷ്ണന്‍.

## Article Content

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം പൃഥ്വിരാജ് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌ക്കാരങ്ങളില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും അവരുടെ ശബ്ദം കൂടി കേള്‍ക്കണമെന്നുമായിരുന്നു താരം കുറിച്ചത്. അവരുടെ നാടിന് എന്താണ് നല്ലതെന്ന് അവര്‍ക്ക് അറിയാം. അവരെ വിശ്വസിക്കൂയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ താരത്തിനെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള കമന്റുകളും ഉയര്‍ന്നിരുന്നു. നടനെ വിമര്‍ശിച്ചെത്തിയിരിക്കുകയാണ് ബിജെപി വക്താവായ ബി ഗോപാലകൃഷ്ണന്‍.

**

അദ്ദേഹത്തിന്റെ കുറിപ്പിലൂടെ**

ലക്ഷദ്വീപ് കാശ്മീരാക്കുന്നു, ആക്കുക തന്നെയാണ് വേണ്ടത്. ഞാൻ വളരെയധികം ആസ്വദിക്കുന്ന ഒരു കലാകാരൻ ആണ് പൃഥ്വിരാജ്, അദ്ദേഹത്തിന്റെ അച്ഛൻ സുകുമാരനും എനിക്കിഷ്ടപ്പെട്ട ഒരു നടൻ ആയിരുന്നു. പക്ഷെ പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കൾ അച്ഛൻ സുകുമാരന് ഒരു അപമാനമാണ്. എന്ത് പറയണം എന്ന് തീരുമാനിക്കാനുള്ള താങ്കളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ, സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത താങ്കൾക്കു എന്തായിരുന്നു ലക്ഷദ്വീപിന്റെ കാര്യത്തിൽ ഇത്രയും വ്യഗ്രത? ഒരു പക്ഷെ താങ്കളുടെ തന്നെ ഒരു പഴയ അഭിമുഖത്തിൽ താങ്കൾ വ്യക്തമായി പറയുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ അവിടെ പരിഹരിക്കുന്നത്. താങ്കൾ അന്ന് പറഞ്ഞിരിക്കുന്ന ആ സാമൂഹിക രാഷ്ട്രീയ പ്രതിബന്ധങ്ങൾ തന്നെയാണ് ഇന്നും ലക്ഷദ്വീപിലെ പ്രതിബന്ധങ്ങൾ, ആ പ്രതിബന്ധങ്ങൾ നില നിൽക്കേണ്ടത് ഇന്ന് IS ഉൾപ്പടെ ശ്രീലങ്കയിൽ നിന്നും അവിടെ കുടിയേറിയിരിക്കുന്ന മത തീവ്രവാദികളുടെ ആവശ്യവുമാണ്. താങ്കളുടെ ഒരു നല്ല സുഹൃത്തെന്നു താങ്കൾ തന്നെ അവകാശപ്പെടുന്ന സച്ചിയുടെ അനുഭവങ്ങൾ താങ്കൾക്കും അറിവുള്ളതായിരിക്കും. അത് കൊണ്ട് കൈപറ്റുന്ന പച്ചപ്പണത്തിനു ഉപരിയായി, കുറച്ചെങ്കിലും അച്ഛന്റെ ഗുണഗണങ്ങൾ താങ്കളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, സൈനിക് സ്കൂളിൽ നിന്നും താങ്കൾ നേടിയെടുത്ത വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കിൽ താങ്കൾ താങ്കളുടെ പോസ്റ്റിനെ പുനർവിചിന്തനം ചെയ്യണം.

പിന്നാലെ ചുട്ട മറുപടിയുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്.പിന്നെ ലക്ഷദ്വീപിന്റേയും കാശ്മീരിന്റേയും ഗതിവിഗതികളും ഇന്ന് ഒരേ പോലെയാണ്, കാശ്മീരിൽ പാക്കിസ്ഥാനി തീവ്രവാദികൾ ആണെങ്കിൽ ലക്ഷദ്വീപിൽ IS തിവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടു തുടങ്ങി. കാശ്മീരിൽ മഞ്ഞു മലകൾ ആയിരുന്നു മറയെങ്കിൽ, ലക്ഷദ്വീപിൽ മഹാസമുദ്രം. പ്രകൃതിരമണീയമായ ഈ രണ്ടു പ്രദേശങ്ങളും പക്ഷെ ഭാരതീയർക്ക് പോലും അപ്രാപ്യമാണ്. കേന്ദ്ര സർക്കാർ നടപടികൾ എടുത്തതോടെ ഇപ്പോൾ കാശ്മീർ തികച്ചും സമാധാനപരം. കല്ലേറില്ലാത്ത, വെടിയൊച്ചകളില്ലാത്ത, ശാന്തമായ കാശ്മീർ. സൈന്യത്തിലേക്ക് യുവാക്കളുടെ നീണ്ട നിരയാണ് സൈന്യ സേവനത്തിന്. കല്ലേറ് നിർത്തിയ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നിറയുന്നു, അന്താരാഷ്ട്ര വിപണികളിൽ വരെ കശ്‍മീരിൽ നിന്നുള്ള ഉത്പന്നങ്ങൾ ലഭ്യമായി തുടങ്ങിയിരിക്കുന്നു, ടൂറിസ്റ്റുകൾ കാശ്ശ്മീരിലേക്ക് ഒഴുകുന്നു. ഇതാണ് ഇന്നത്തെ കാശ്മീർ. ലക്ഷദ്വീപും ഇത് പോലെ ഇന്ത്യയുടെ ഒന്നാം നമ്പർ ടൂറിസ്റ്റ് കേന്ദ്രമാകണം, അതിന് നിയമങ്ങളും നടപടികളും വേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറയുന്നു.

പുതിയ നിയമങ്ങളുടെ കരട് ജനങ്ങളുടെ ഹിതത്തിന് സമർപ്പിച്ചിട്ടല്ലേ ഉള്ളൂ, പിന്നെന്തിനീ മുറവിളി? ഗോവധ നിയമം കൊണ്ടുവന്ന കോൺഗ്രസ്സുകാരുടെ, ബീഫിന്റെ പേരിൽ ഇല്ലാത്ത കാര്യം പറഞ്ഞുള്ള വ്യാജ പ്രചരണങ്ങളാണ് മറ്റൊരു പരിപാടി. പിന്നെ ബേപ്പൂർ തുറമുഖം മാറ്റി മംഗലാപുരമാക്കണമെന്നത് ലക്ഷദ്വീപിലെ MP അടക്കമുള്ളവരുടെ തീരുമാനമാണ്, അതിനെന്തിനാണ് നിങ്ങൾ ബഹളം വക്കുന്നത്? ഗുണ്ടാ ആക്ട് കൊണ്ടുവന്നതിൽ ഗുണ്ടകൾ ഭയന്നാൽ പോരെ, അതോ ഗുണ്ടകൾക്ക് വേണ്ടിയാണോ നിങ്ങൾ ഈ വക്കാലത്ത് പിടിക്കുന്നത്? ലക്ഷദ്വീപ് ഭാരതത്തിന്റെ ഭാഗമാണ്, മതം നോക്കിയിട്ടല്ല ഭാരതത്തിൽ ഭരണഘടനയും നിയമവും നടപ്പാക്കുന്നത്. ജനാധിപത്യപരമായി നടപ്പാക്കേണ്ടത് എല്ലാം നടപ്പാക്കും, കേന്ദ്രം ഭരിക്കുന്നത് അതിനു കഴിവുള്ളവരും, ഭാരതത്തിലെ ജനങ്ങളാൽ അതിനു നിയോഗിക്കപ്പെട്ടവരും ആണ്. അതുകൊണ്ടു മുറവിളി നിർത്തി ലക്ഷദ്വീപിന്റെ വികസനത്തിന് പിന്തുണ കൊടുക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്. പിന്നെ ഗുജറാത്ത് പേടി, അതെന്തിനാണെന്നു എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നുമില്ലെന്നുമായിരുന്നു കുറിപ്പ്.

പൃഥ്വിരാജിനെതിരെ ബിജെപി ഉപാധ്യക്ഷൻ എ പി അബ്‍ദുള്ളക്കുട്ടിയും രംഗത്തെത്തി. സമീപകാലത്ത് പല പ്രധാനപ്പെട്ട വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ച് കണ്ടില്ല. അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ് ബഹുമാനമാണ്, പക്ഷേ ഇത് വലിയ പോഴത്തരമായിപ്പോയി. നിങ്ങളെപോലെ വലിയ വായനയും പരപ്പുമുള്ളവർ എന്താണ് ലക്ഷദ്വീപിൽ നടക്കുന്നതെന്ന് പഠിക്കാതെ ഇത്തരത്തിൽ പറയരുതെന്നും അബ്‍ദുള്ളക്കുട്ടി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ആരാണ് ഈ പ്രചരണത്തിന് പിന്നിലെന്നറിയണം. അവിടുത്തെ ജനങ്ങള്‍ നിഷ്ടകളങ്കരാണ്, വിശാല ദേശീയ ബോധമുള്ളവരാണ്. നൂറ് ശതമാനം മുസ്ലീങ്ങളുള്ള ആ നാട്ടിൽ മുസ്ലീംലീഗിനെ പോലും കാലുകുത്താൻ അനുവദിക്കാത്തവരാണ്. അതൊരു പ്രത്യേകതയല്ലേ, എസ്ഡിപിഐയും ജമായത്തെ ഇസ്ലാമിയും കാലുകുത്താൻ നോക്കിയിട്ടും നടന്നില്ല. ഈ തീവ്രഗ്രൂപ്പുകളെയൊന്നും അവിടെ അടുപ്പിച്ചിട്ടില്ല. അവരാണ് ഈ പ്രചരണം തുടങ്ങിയത്. പൃഥ്വിരാജിനെ പോലെയുള്ളവർ അതിൽ കുടുങ്ങി പോയതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2474/does-prithviraj-have-a-personality-bjp-spokesperson-b-gopalakrishnan)