#Suriya | ഉയരം കുറവാണെന്ന് പറഞ്ഞ് നടി സൂര്യയെ അപമാനിച്ചു, ജ്യോതിക മുംബൈയിലേക്ക് പോയതിനെ കുറിച്ച് സൂര്യ

#Suriya | ഉയരം കുറവാണെന്ന് പറഞ്ഞ് നടി സൂര്യയെ അപമാനിച്ചു, ജ്യോതിക മുംബൈയിലേക്ക് പോയതിനെ കുറിച്ച് സൂര്യ
Nov 3, 2024 04:19 PM | By Jain Rosviya

നടന്‍ സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും തെന്നിന്ത്യന്‍ സിനിമയിലെ ക്യൂട്ട് കപ്പിള്‍സ് ആണ്. ദമ്പതിമാര്‍ തമ്മിലുള്ള പരസ്പര ധാരണയും ഐക്യവും സ്‌നേഹവുമൊക്കെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാം.

ഭര്‍ത്താവായ സൂര്യയുടെ പിന്തുണയെ കുറിച്ച് ജ്യോതികയും നേരെ തിരിച്ച് ഭാര്യയെ കുറിച്ച് സൂര്യയും തുറന്ന് സംസാരിക്കാറുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി താരങ്ങളെ കുറിച്ചുള്ള ചില കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചെന്നൈ വിട്ട് ഇരുവരും മുംബൈയിലേക്ക് താമസം മാറിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

എന്തുകൊണ്ടാണ് താങ്കള്‍ അങ്ങനെ മാറിയതെന്ന് സൂര്യ പുതിയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതും വൈറലാണ്.

ജ്യോതിക ചെന്നൈയിലേക്ക് 18ാമത്തെ വയസിലാണ് വരുന്നത്. ഏകദേശം 27 വര്‍ഷത്തോളം അവള്‍ ചെന്നൈയില്‍ താമസിച്ചു.

18 വര്‍ഷം മുംബൈയില്‍ താമസിച്ച അവള്‍ 27 വര്‍ഷവും ചെന്നൈയിലായിരുന്നു. അവള്‍ എന്നും എന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. അതിന് വേണ്ടി അവളുടെ കരിയര്‍ ഉപേക്ഷിച്ചു,

അവളുടെ സുഹൃത്തുക്കള്‍, അവളുടെ ബന്ധുക്കള്‍, അവളുടെ ബാന്ദ്രയിലെ ജീവിതശൈലി എല്ലാം ഉപേക്ഷിച്ചു. എനിക്കും കുടുംബത്തിനുമൊപ്പവും സമയം ചെലവഴിക്കുന്നതില്‍ അവള്‍ക്ക് സന്തോഷമായിരുന്നു.

ഇപ്പോള്‍ 27 വര്‍ഷത്തിന് ശേഷം അവള്‍ മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കണമെന്ന് ആഗ്രഹിച്ചു.

ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവള്‍ക്ക് അവളുടെ കുടുംബം, സുഹൃത്തുക്കള്‍, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്നസ് എല്ലാം വേണം.

ഒരു പുരുഷന് ആവശ്യമായതെല്ലാം സ്ത്രീയ്ക്കും ഒരു പോലെ ആവശ്യമാണെന്ന് ഞാന്‍ കരുതി.

അവളുടെ മാതാപിതാക്കളില്‍ നിന്നും അവളുടെ ജീവിതശൈലിയില്‍ നിന്നും അവള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുന്നത് എന്തിനാണ്.

ഒരു അഭിനേതാവെന്ന നിലയില്‍ അവളുടെ വളര്‍ച്ച കാണുന്നതില്‍ എനിക്കും സന്തോഷമുണ്ട്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമ്മള്‍ ഈ മാറ്റം വരുത്താന്‍ പോകുന്നതെന്നാണ്' സൂര്യ ചോദിച്ചത്.

ഇതിനിടെ മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കവെ സൂര്യയൂടെ കുടുംബത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്.

സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമയാണ് കങ്കുവ. ഇതിലെ നായിക ദിഷ പടാനിയാണ്.

എന്നാല്‍ 'സൂര്യ തന്നേക്കാള്‍ ഉയരം കുറഞ്ഞയാളാണെന്ന് പറഞ്ഞ് നടി ദിഷ പടാനി സൂര്യയെ അപമാനിച്ചുവെന്നാണ് ബെയില്‍വാന്‍ പറയുന്നത്. ഇതോടെ സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും ജ്യോതിക പങ്കെടുത്തിട്ടില്ല.

ചെന്നൈയില്‍ നടന്ന മ്യൂസിക് ലോഞ്ച് ചടങ്ങില്‍ സൂര്യയുടെ പിതാവും നടനുമായ ശിവകുമാറും കുടുംബവും പങ്കെടുത്തു. എന്നാല്‍ ജ്യോതിക അവിടെയും വന്നില്ല.

ഒരു പക്ഷേ അവിടെ എത്തിയിരുന്നെങ്കില്‍ ശിവകുമാര്‍ കുടുംബത്തിന്റെ മുഖത്ത് മരുമകളുമായിട്ടുള്ള ഇഷ്ടക്കേട് ഉണ്ടാവുമായിരുന്നു. അങ്ങനെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് നടി വരാത്തതെന്നും,' ബെയില്‍വാന്‍ കൂട്ടിച്ചേര്‍ത്തു.

പ്രണയിച്ച വിവാഹിതരായവരാണ് സൂര്യയും ജ്യോതികയും. മരുമകളായി നടി ജ്യോതിക വരുന്നത് ഇഷ്ടമില്ലാതിരുന്ന ശിവകുമാര്‍ ആദ്യം ഇവരുടെ വിവാഹത്തെ എതിര്‍ത്തിരുന്നു.

പിന്നീട് മക്കളുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള അനുവാദം കൊടുക്കുകയായിരുന്നു. സൂര്യമായിട്ടുള്ള വിവാഹത്തോടെ പൂര്‍ണമായും സിനിമ ഉപേക്ഷിച്ച ജ്യോതിക വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്.

ഇപ്പോള്‍ മലയാളത്തിലും മറ്റു ഭാഷകളിലുമൊക്കെ സജീവമായ നടി അഭിനയ ജീവിതവും ആയിട്ടുള്ള തിരക്കുകളിലാണ്. ഇതില്‍ അസംതൃപ്തിയുള്ള നടന്റെ കുടുംബം ജ്യോതികയുമായി പ്രശ്‌നത്തിലാണെന്നും അതാണ് നടി പെട്ടെന്ന് മുംബൈയിലെ സ്വന്തം കുടുംബത്തിലേക്ക് താമസം മാറാന്‍ കാരണമെന്നും പറയപ്പെടുന്നു.



#Actress #insults #Suriya #saying #he #short #Suriya #about #Jyothika #leaving #Mumbai

Next TV

Related Stories
സ്കൂബ ഡൈവിങ്ങിനിടെ ശ്വാസംമുട്ടൽ; ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു

Sep 19, 2025 05:24 PM

സ്കൂബ ഡൈവിങ്ങിനിടെ ശ്വാസംമുട്ടൽ; ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു

പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ്...

Read More >>
തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

Sep 18, 2025 10:14 PM

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ...

Read More >>
തീ ഐറ്റം...! മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ടീസര്‍ പുറത്ത്

Sep 18, 2025 07:37 PM

തീ ഐറ്റം...! മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ടീസര്‍ പുറത്ത്

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ടീസര്‍...

Read More >>
ഷർട്ട് ധരിക്കാതെ വന്നെതെന്താ...?  ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

Sep 16, 2025 05:35 PM

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച്...

Read More >>
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
Top Stories










https://moviemax.in/- //Truevisionall