#eshagupta | 'ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ട് സംവിധായകൻ', മുറിയിൽ കിടത്തി...ഞാനത് പൂര്‍ത്തിയാക്കി; ഇഷ ഗുപ്ത

#eshagupta | 'ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ട് സംവിധായകൻ', മുറിയിൽ കിടത്തി...ഞാനത് പൂര്‍ത്തിയാക്കി; ഇഷ ഗുപ്ത
Nov 2, 2024 08:46 PM | By Athira V

ഗ്ലാമറസ് റോളുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഇഷ് ഗുപ്ത. ജന്നത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. ചിത്രം വലിയ വിജയമായി മാറി. ചിത്രത്തിലെ ഇമ്രാന്‍ ഹാഷ്മിക്കൊപ്പമുള്ള ഇഷയുടെ ചൂടന്‍ രംഗങ്ങള്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഇതോടെ താരമായി മാറിയ ഇഷ പിന്നീട് രാസ് 3, രുസ്തം, കമാന്റോ 2 തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി മാറി. ഇപ്പോഴിതാ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഇഷ ഗുപ്ത.

മോഡലിംഗിലൂടെയാണ് ഇഷ സിനിമയിലേക്ക് എത്തുന്നത്. താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നും ഇഷയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നില്ല. അതിനാല്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് നിരവധി വെല്ലുവിളികള്‍ ഇഷയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങള്‍ മുതല്‍ കാസ്റ്റിംഗ് കൗച്ച് തനിക്ക് നേരിടേണ്ടി വന്നതായി ഇഷ വെളിപ്പെടുത്തിയിട്ടുണ്ട്.

രണ്ട് തവണ തന്നോട് സംവിധായകര്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് ഇഷയുടെ വെളിപ്പെടുത്തല്‍. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലാണ് ഇഷയുടെ തുറന്നു പറച്ചില്‍. ചില സംവിധായകര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിരസിച്ചപ്പോള്‍ തന്നെ സെറ്റില്‍ പ്രവേശിക്കുന്നത് പോലും വിലക്കിയെന്നും ഇഷ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

''രണ്ട് വ്യക്തികള്‍ എന്നോട് ഈ ആവശ്യം പറഞ്ഞ് വന്നിട്ടുണ്ട്. സിനിമ പകുതി തീര്‍ന്നതാണ്. ഞാന്‍ നിരസിച്ചപ്പോള്‍ എന്നെ ആ സിനിമയില്‍ കാണരുതെന്ന് പറഞ്ഞു. ഞാന്‍ പിന്നെ സെറ്റില്‍ എന്ത് ചെയ്യാനാണ്? ഇതിന് ശേഷം ചിലര്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ തന്നെ തയ്യാറായില്ല. ഇവര്‍ എന്നെക്കുറിച്ച് പലതും പറഞ്ഞു നടന്നു. ഒന്നിനും തയ്യാറാകുന്നില്ലെങ്കില്‍ പിന്നെ എന്നെ സിനിമയില്‍ എടുത്തിട്ട് എന്താണ് കാര്യം എന്നാണ് അവര്‍ മറ്റുള്ളവരോട് പറഞ്ഞത്'' എന്നാണ് ഇഷയുടെ വെളിപ്പെടുത്തല്‍.

തനിക്ക് നേരിടേണ്ടി വന്ന മറ്റൊരു അനുഭവവും താരം അന്ന് വെളിപ്പെടുത്തിയിരുന്നു. ''രണ്ട് പേര്‍ എന്നെ കാസ്റ്റിംഗ് കൗച്ചിന്റെ കെണിയില്‍ പെടുത്താന്‍ നോക്കി. എനിക്കത് മനസിലായി. പക്ഷെ അതൊരു ചെറിയ സിനിമയായിരുന്നതിനാല്‍ ഞാനത് പൂര്‍ത്തിയാക്കി. ഔട്ട്‌ഡോര്‍ ഷൂട്ടിന്റെ സമയത്ത് ഞാനവരുടെ കെണിയില്‍ വീഴുമെന്ന് അയാള്‍ കരുതി. പക്ഷെ ഞാനും ബുദ്ധിമതിയാണ്. ഞാന്‍ ഒറ്റയ്ക്ക് കിടക്കില്ലെന്ന് പറഞ്ഞു. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനേയും എന്റെ മുറിയില്‍ കിടത്തി'' എന്നായിരുന്നു ഇഷയുടെ വെളിപ്പെടുത്തല്‍.

ഇഷയെ പോലൊരു വലിയ താരത്തിന്റെ വെളിപ്പെടുത്തല്‍ അന്ന് വലിയ വാര്‍ത്തയായി മാറിയിരുന്നു. തന്റെ ഇരുണ്ട നിറത്തിന്റെ പേരിലും താരത്തിന് പലപ്പോഴും അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മറി കടന്ന് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ഇഷയ്ക്ക് സാധിച്ചു.

ഹംഷക്കല്‍സ്, ഗോരി തേരെ പ്യാര്‍ മേം, റുസ്തം, ബേബി, കമാന്‍ഡോ 2,ബാദ്ഷാഹോ, വിനയ വിധേയ രാമ, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഫയര്‍ നമ്പര്‍ 323, ദേസി മാജിക്, ഹേരാ ഫേരി 3 തുടങ്ങിയ സിനിമകളാണ് ഇഷയുടേതായി അണിയറിയിലുള്ളത്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും ഇഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആഷ്റം സീരീസിലെ ഇഷയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു.

#eshagupta #revealed #bitter #experiences #she #had #face #twice

Next TV

Related Stories
#kirstendunst | 'ചുംബന രം​ഗം റാെമാന്റിക്കല്ല, ശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, ഷൂട്ട് ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ട്'; സ്പെെഡർ മാൻ നായിക പറഞ്ഞത്

Dec 11, 2024 04:32 PM

#kirstendunst | 'ചുംബന രം​ഗം റാെമാന്റിക്കല്ല, ശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, ഷൂട്ട് ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ട്'; സ്പെെഡർ മാൻ നായിക പറഞ്ഞത്

പീറ്റർ പാർക്കർ-മേരി പ്രണയം സ്പെെ‍ഡ‍ർമാനിലെ പ്രധാന ഹെെലെറ്റുകളിലൊന്നായിരുന്നു. അനശ്വരമായി മാറിയ ഒരുപിടി റൊമാന്റിക് രം​ഗങ്ങൾ ചിത്രത്തിലുണ്ട്....

Read More >>
#case | മൈക്ക് പിടിച്ചുവാങ്ങി മാധ്യമ പ്രവര്‍ത്തകനെ തല്ലി; നടൻ മോഹന്‍ ബാബുവിനെതിരെ കേസ്

Dec 11, 2024 11:38 AM

#case | മൈക്ക് പിടിച്ചുവാങ്ങി മാധ്യമ പ്രവര്‍ത്തകനെ തല്ലി; നടൻ മോഹന്‍ ബാബുവിനെതിരെ കേസ്

ചൊവ്വാഴ്ച രാത്രി ജൽപ്പള്ളിയിൽ മോഹൻ ബാബുവിന്റെ വസതിയിൽ എത്തിയ റിപ്പോർട്ടറാണ്...

Read More >>
#redseainternationalfilmfestival | നാലാമത് റെഡ്‌സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം; ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത് 120 ചിത്രങ്ങൾ

Dec 8, 2024 11:02 AM

#redseainternationalfilmfestival | നാലാമത് റെഡ്‌സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം; ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത് 120 ചിത്രങ്ങൾ

അമേരിക്കന്‍ നടന്‍ നിക്കോളാസ് കേജ്, ബോളിവുഡ് നടൻ ആമിർഖാൻ എന്നിവരുമായുള്ള സംവാദമായിരുന്നു ഉദ്‌ഘാടന ദിനത്തിലെ പ്രധാന...

Read More >>
#AmolPalekar | സ്മിത പാട്ടീലിന്റെ കരണത്ത് അടിക്കാൻ സംവിധായനൻ നിർബന്ധിച്ചു; സീൻ കഴിഞ്ഞതും സ്മിത പൊട്ടിക്കരഞ്ഞു

Dec 7, 2024 08:41 PM

#AmolPalekar | സ്മിത പാട്ടീലിന്റെ കരണത്ത് അടിക്കാൻ സംവിധായനൻ നിർബന്ധിച്ചു; സീൻ കഴിഞ്ഞതും സ്മിത പൊട്ടിക്കരഞ്ഞു

ആ സീന്‍ കഴിഞ്ഞതും താനും സ്മിതയും പൊട്ടിക്കരയുകയായിരുന്നുവെന്നാണ് അമോല്‍ പാലേക്കര്‍ പറയുന്നത്. '' ശ്യാം കട്ട് പറഞ്ഞു. ഞാന്‍ സ്മിതയുടെ അടുത്തേക്ക്...

Read More >>
#MarcelaAlcazarRodríguez | ശരീരം ശുദ്ധീകരിക്കാന്‍ തവളവിഷ പ്രയോഗം; 'കാംബോ' ആചാരത്തിനിടെ നടിക്ക് ദാരുണാന്ത്യം

Dec 5, 2024 04:35 PM

#MarcelaAlcazarRodríguez | ശരീരം ശുദ്ധീകരിക്കാന്‍ തവളവിഷ പ്രയോഗം; 'കാംബോ' ആചാരത്തിനിടെ നടിക്ക് ദാരുണാന്ത്യം

ശരീരത്തിലെ വിഷവസതുക്കളെ നീക്കി ശുദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് 'കാംബോ' എന്ന ആചാരണം...

Read More >>
#aadujeevitham | ഓസ്കാർ പ്രാഥമിക പട്ടികയിൽ ഇടം നേടി ആടുജീവിതത്തിലെ ഗാനങ്ങൾ

Dec 4, 2024 04:05 PM

#aadujeevitham | ഓസ്കാർ പ്രാഥമിക പട്ടികയിൽ ഇടം നേടി ആടുജീവിതത്തിലെ ഗാനങ്ങൾ

മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഒറിജിനൽ സ്കോറിനുമുള്ള ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ 89 ഗാനങ്ങളും 146...

Read More >>
Top Stories