#Rekha | കണ്ടതായി പോലും ഓര്‍ക്കുന്നില്ല 'ഞാന്‍ അനുഭവിക്കുന്നുണ്ട്, ഇനി അവളും അനുഭവിക്കണോ?' -രേഖ

#Rekha | കണ്ടതായി പോലും ഓര്‍ക്കുന്നില്ല 'ഞാന്‍ അനുഭവിക്കുന്നുണ്ട്, ഇനി അവളും അനുഭവിക്കണോ?' -രേഖ
Oct 28, 2024 07:53 PM | By Jain Rosviya

(moviemax.in)ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികയാണ് രേഖ. അന്നും ഇന്നും രേഖയ്ക്ക് തുല്യം രേഖ മാത്രം. ബാലതാരമായാണ് രേഖ സിനിമയിലെത്തുന്നത്.

കുടുംബം നോക്കാന്‍ വേണ്ടിയായിരുന്നു ആ മുഖത്ത് ആദ്യം മേക്കപ്പിട്ടത്. എന്നാല്‍ പിന്നീട് ബോളിവുഡിലെ താരറാണിയായി രേഖ വളര്‍ന്നു. ഓണ്‍ സ്‌ക്രീനിലെ പ്രകടനത്തിലൂടെ മാത്രമല്ല തന്റെ വ്യക്തിജീവിതത്തിലൂടേയും രേഖ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ രേഖയ്ക്ക് ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സൂപ്പര്‍ താരം ജെമിനി ഗണേശന്റെ മകളാണ് രേഖ. എന്നാല്‍ അച്ഛനുമായി യാതൊരു അടുപ്പവും കുട്ടിക്കാലത്ത് രേഖയ്ക്കുണ്ടായിരുന്നില്ല.

അച്ഛന്‍ പിന്തുണയില്ലാതെയാണ് രേഖയെ അമ്മ വളര്‍ത്തിയത്. അച്ഛനുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പലപ്പോഴായി രേഖ സംസാരിച്ചിട്ടുണ്ട്.

തന്റെ അച്ഛന്‍ പല വട്ടം വിവാഹം കഴിച്ചിട്ടുണ്ടെന്നും കുട്ടിക്കാലത്ത് താന്‍ വളര്‍ന്നത് അച്ഛന്റെ സാമിപ്യം അനുഭവിക്കാതെയാണെന്നാണ് രേഖ പറഞ്ഞിട്ടുള്ളത്.

ഇതിനിടെ ഇപ്പോഴിതാ ജെമിനി ഗണേശന്റെ പഴയൊരു അഭിമുഖം ചര്‍ച്ചയാവുകയാണ്. അഭിമുഖത്തില്‍ അദ്ദേഹം രേഖയെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

അനിയത്തി രാധ ഉസ്മാന്‍ സയ്യിദ് അഭിനയത്തിലേക്ക് പ്രവേശിക്കുന്നതിനെ തുടക്കത്തില്‍ രേഖ എതിര്‍ത്തതിനെക്കുറിച്ചും അഭിമുഖത്തില്‍ ജെമിനി ഗണേശന്‍ സംസാരിക്കുന്നുണ്ട്.

ഗിഗി എന്ന പേരിലാണ് രാധ ഉസ്മാന്‍ സയ്യിദ് അഭിനയിച്ചിരുന്നത്. ''രേഖ എന്നോട് പറഞ്ഞു, അപ്പ നേരത്തെ തന്നെ ഞാന്‍ ഈ മേഖലയില്‍ കഷ്ടപ്പെടുന്നുണ്ട്. എന്തിനാണ് എന്റെ അനിയത്തിയും ഇത് അനുഭവിക്കുന്നത്'' എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം തന്റെ മക്കളുടെ തീരുമാനങ്ങളില്‍ താന്‍ ഇടപെട്ടിരുന്നില്ലെന്നാണ് ജെമിനി ഗണേശന്‍ പറയുന്നത്. രേഖയും അമിതാഭ് ബച്ചനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

''അമിതാഭ് ബച്ചനുമായുള്ള ബന്ധം കാരണം രേഖയുടെ വ്യക്തിജീവിതം നശിച്ചുവെന്ന് എന്നോട് ആളുകള്‍ പറയാറുണ്ട്. പക്ഷെ ഞാന്‍ ഒരിക്കലും അവളുടെ വ്യക്തി ബന്ധങ്ങളെക്കുറിച്ച് അവളോട് സംസാരിച്ചിട്ടില്ല.

എന്തിന് ഞാനത് ചെയ്യണം?'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

രേഖയുടെ അമ്മ പുഷ്പവല്ലിയുമായും നടി സാവിത്രിയുമായുള്ള തന്റെ വിവാഹത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

''വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ സാവിത്രിയേയും പുഷ്പവല്ലിയേയും വിവാഹം കഴിച്ചപ്പോള്‍ എല്ലാവരുടേയും നെറ്റി ചുളിഞ്ഞു. അത് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ വിവാദമായി മാറി.

ഇന്ന് ദിലീപ് കുമാര്‍ അസ്മയേയും ധര്‍മ്മേന്ദ്ര ഹേമ മാലിനിയേയും വിവാഹം കഴിച്ചപ്പോള്‍ ആര്‍ക്കും ഞെട്ടലില്ല. എനിക്ക് തോന്നുന്നത് ഞാനൊരു ട്രെന്റ് സെറ്റര്‍ ആയിരുന്നു എന്നാണ്'' എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം താന്‍ കുഞ്ഞായിരിക്കെ അമ്മ പുഷ്പവല്ലിയെ ഉപേക്ഷിച്ച അച്ഛനെ തനിക്ക് ശരിക്കും അറിയില്ലെന്നാണ് രേഖ മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞത്.

''അദ്ദേഹം ഞങ്ങളുടെ ജീവിതത്തില്‍ നിന്നും പോകുമ്പോള്‍ ഞാന്‍ കുഞ്ഞായിരുന്നു. അദ്ദേഹത്തെ വീട്ടില്‍ കണ്ടതായി പോലും ഞാന്‍ ഓര്‍ക്കുന്നില്ല'' എന്നാണ് രേഖ പറഞ്ഞത്.

തന്റെ അര്‍ധ സഹോദരങ്ങളും താനും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അച്ഛന്‍ അവരെ സ്‌കൂളില്‍ കൊണ്ടു വിടുന്നത് താന്‍ കാണാറുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ ശ്രദ്ധിച്ചത് പോലുമില്ലെന്നാണ് രേഖ പറഞ്ഞത്.

''തിരിഞ്ഞ് നോക്കുമ്പോള്‍, ഞാന്‍ അദ്ദേഹത്തെ മിസ് ചെയ്തിട്ടുണ്ടാകും. പക്ഷെ രുചിക്കാത്ത ഒന്ന് എങ്ങനെയാണെന്ന് പറയാന്‍ സാധിക്കില്ലല്ലോ. അച്ഛന്‍ എന്ന വാക്കിന്റെ അര്‍ത്ഥം എനിക്ക് അറിയില്ല'' എന്നാണ് രേഖ പറഞ്ഞത്.



#Rekha #was #opposed #her #sister #becoming #actress

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup