---
title: " #Nayanthara | പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല,  എന്റെ കവിളുകളില്‍ നിങ്ങള്‍ക്ക് നുള്ളി നോക്കാം - നയന്‍താര "
english_title: "#actress #Nayanthara #clarified #she #not #done #plastic #surgery."
publisher: "moviemax.in"
canonical_url: "https://moviemax.in/news/245779/actress-nayanthara-clarified-she-not-done-plastic-surgery"
published_at: "2024-10-28T16:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f749d32ddb_nayanthara.jpg"
keywords: []
---

#  #Nayanthara | പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല,  എന്റെ കവിളുകളില്‍ നിങ്ങള്‍ക്ക് നുള്ളി നോക്കാം - നയന്‍താര 

> **Lead Summary:** ** ** നിരവധി ആരാധകരുള്ള നടിയാണ് നയന്‍താര . താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അത്രയേറെ താല്പര്യമാണ് .

## Article Content

** ** നിരവധി ആരാധകരുള്ള നടിയാണ് നയന്‍താര . താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അത്രയേറെ താല്പര്യമാണ് .

ഇപ്പോഴിതാ താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി നയന്‍താര. ഓരോ വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെടുന്നു എന്ന കാര്യം വിശദീകരിച്ചു കൊണ്ടാണ് നയന്‍താര സംസാരിച്ചത്.

താന്‍ മുഖത്ത് താന്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും നയന്‍താര പറയുന്നുണ്ട്. ഓരോ റെഡ് കാര്‍പെറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് നടി വിശദീകരിച്ചു.

‘എനിക്ക് എന്റെ പുരികം ഭംഗിയാക്കുന്നത് ഇഷ്ടമാണ്. അത് മികച്ചതാക്കാന്‍ ഞാന്‍ ആവശ്യത്തിന് സമയവും ചിലവഴിക്കാറുണ്ട്. കാരണം ഇത് യഥാര്‍ത്ഥ ഗെയിം ചേഞ്ചറാണ്.”

”വര്‍ഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം. പക്ഷേ, പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല. ഇത് തെറ്റാണ്. കൃത്യമായ ഡയറ്റ് ഞാന്‍ പാലിക്കുന്നുണ്ട്. അതിനാല്‍ ഭാരത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചു.”

”എന്റെ കവിളുകളില്‍ നിങ്ങള്‍ക്ക് നുള്ളി നോക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് നിങ്ങള്‍ക്ക് മനസിലാകും” എന്നാണ് നയന്‍താര  അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/245779/actress-nayanthara-clarified-she-not-done-plastic-surgery)