---
title: "#vijay | ഞാന്‍ ഈ മുടിയും താടിയും വച്ചിരിക്കുന്നത് വൈറലാകാനല്ല, എന്നെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ് - ഉണ്ണിക്കണ്ണൻ "
english_title: "#Malayalam #fan #Unnikannan's #video #viral #attend #Vijay's #Tamil #Vetri #Kazhakam #gathering."
publisher: "moviemax.in"
canonical_url: "https://moviemax.in/news/245741/malayalam-fan-unnikannans-video-viral-attend-vijays-tamil-vetri-kazhakam-gathering"
published_at: "2024-10-28T14:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f56b4ee665_unni.jpg"
keywords: []
---

# #vijay | ഞാന്‍ ഈ മുടിയും താടിയും വച്ചിരിക്കുന്നത് വൈറലാകാനല്ല, എന്നെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ് - ഉണ്ണിക്കണ്ണൻ 

> **Lead Summary:** ** **വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ മലയാളി ആരാധകന്‍ ഉണ്ണിക്കണ്ണന്റെ വീഡിയോ വൈറല്‍.

## Article Content

** **വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ മലയാളി ആരാധകന്‍ ഉണ്ണിക്കണ്ണന്റെ വീഡിയോ വൈറല്‍.

സമ്മേളനത്തിന് ഒരു ദിവസം മുമ്പ് തന്നെ ഉണ്ണിക്കണ്ണന്‍ വിക്രവാണ്ടിയില്‍ എത്തിയിരുന്നു. മിഠായിയുമായി എത്തിയ ഉണ്ണിക്കണ്ണന്‍ സമ്മേളനത്തിന് എത്തിയവര്‍ക്കെല്ലാം മിഠായി വിതരണം ചെയ്തു.

കേരളത്തില്‍ നിന്നു വന്ന ആരാധകനാണ് താനെന്ന് ഉണ്ണിക്കണ്ണന്‍ പറയുമ്പോള്‍ അടുത്തു നില്‍ക്കുന്ന പലരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കഴുത്തിലും കയ്യിലുമെല്ലാം വിജയ്യുടെ ഫോട്ടോ തൂക്കിയാണ് ഉണ്ണിക്കണ്ണന്‍ നടന്നത്. എന്നാല്‍ അമിതമായ ചൂട് കാരണം സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കണ്ണന്‍ തിരികെ പോവുകയായിരുന്നു.

തനിച്ചാണ് വന്നത്. ഞാന്‍ ഈ മുടിയും താടിയും വച്ചിരിക്കുന്നത് വൈറലാകാനല്ല. എനിക്ക് വിജയ് സാറിനെ ഒന്ന് കാണണം. അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോള്‍ കാണാന്‍ പോയിരുന്നു.

അന്ന് ഒരു മിന്നായം പോലെ കണ്ടു. ഇപ്പോള്‍ എല്ലാവരും എന്നെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ്. ഞാനെന്തു തെറ്റാണ് ചെയ്തത്. കാശുള്ളവന് മാത്രമേ ഇതൊക്കെ പറ്റൂ.

എന്നെ പോലൊരാള്‍ക്ക് എങ്ങനെ പറ്റാനാണ്. വിജയ് അണ്ണനെ ഒന്ന് കാണാന്‍ പറ്റിയാല്‍ മതി. അടുത്ത പടത്തിലെങ്കിലും അണ്ണന്റെ പുറകില്‍ നിന്നാല്‍ മതി, ഡയലോഗ് ഒന്നും വേണ്ട.

എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്തു തരാമോ? ഇതൊന്നും കാണുന്ന ഒരു സിനിമാ താരങ്ങളും സങ്കടപ്പെടേണ്ട, നിങ്ങളുടെ കൂടെയെല്ലാം എനിക്ക് അഭിനയിക്കണം.

സമ്മേളനത്തിന് ഞാന്‍ നില്‍ക്കുന്നില്ല. ഭയങ്കര വെയിലും ചൂടുമാണ്. തലവേദന എടുക്കുന്നു. നേരം വൈകിയാല്‍ തിരിച്ചു വണ്ടിയും ലഭിക്കില്ല.

പത്ത് കിലോമീറ്ററോളം നടന്നു കഴിഞ്ഞു. വയ്യാത്ത കാരണമാണ് തിരിച്ചു വരുന്നത്. എല്ലാവരും പിന്തുണയ്ക്കുക” എന്നാണ് ഉണ്ണിക്കണ്ണന്‍ വീഡിയോയില്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/245741/malayalam-fan-unnikannans-video-viral-attend-vijays-tamil-vetri-kazhakam-gathering)