#upasanakamineni | പവനിന്റെ മുൻഭാര്യക്ക് ഉപാസനയുടെ സ​ഹായം; അഞ്ച് കോടി രൂപ ജീവനാംശം നൽകി വിവാഹ ബന്ധം പിരിഞ്ഞതിന് കാരണം

#upasanakamineni | പവനിന്റെ മുൻഭാര്യക്ക് ഉപാസനയുടെ സ​ഹായം; അഞ്ച് കോടി രൂപ ജീവനാംശം നൽകി വിവാഹ ബന്ധം പിരിഞ്ഞതിന് കാരണം
Oct 27, 2024 09:10 PM | By Jain Rosviya

(moviemax.in)തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് ചിരഞ്ജീവിയുടെ കൊനിഡേല കുടുംബം. ചിരഞ്ജീവി, അനുജൻ പവൻ കല്യൺ, മകൻ രാം ചരൺ തുടങ്ങിയവരെല്ലാം സിനിമയിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനമുള്ളവർ.

കൂട്ടത്തിൽ പവൻ കല്യാണാണ് ഇന്ന് ഏറ്റവും സ്വാധീനമുള്ള വ്യക്തി. ആന്ധ്രപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാണ് ഇദ്ദേഹം. പവൻ കല്യാണിന്റെ വ്യക്തി ജീവിതം സിനിമാ ലോകത്ത് ഒരു കാലത്ത് വലിയ ചർച്ചയായതാണ്.

മൂന്ന് തവണയാണ് നടൻ വിവാഹിതനായത്. രണ്ടാം ഭാര്യ നടി രേണു ദേശായിയുമായുള്ള വേർപിരിയൽ ഇന്നും ചർച്ചയാകുന്നു.

ഒരുമിച്ച് സിനിമകൾ ചെയ്യവെയാണ് പവൻ കല്യാണും രേണു ദേശായിയും അടുക്കുന്നത്. അന്ന് പവൻ കല്യാൺ മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്.

രേണു ഇതിനിടെ ഒരു കുഞ്ഞിനെയും പ്രസവിച്ചു. അഞ്ച് കോടി രൂപ ജീവനാംശം നൽകിയാണ് പവൻ കല്യാൺ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

രേണു ദേശായിയും പവൻ കല്യാണും 2009 ൽ വിവാഹിതരായി. എന്നാൽ ഈ വിവാഹ ബന്ധം 2012 ൽ അവസാനിച്ചു. പിരിഞ്ഞെങ്കിലും രേണുവിൽ തനിക്ക് പിറന്ന രണ്ട് മക്കളുടെയും കാര്യത്തിൽ പവൻ കല്യാൺ ശ്രദ്ധ കൊടുക്കുന്നുണ്ട്.

പിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും രേണു ദേശായി അഭിമുഖങ്ങളിൽ പലപ്പോഴും പവൻ കല്യാണിനെക്കുറിച്ച് പരാമർശിക്കാറുണ്ട്.

ഇപ്പോഴിതാ പവൻ കല്യാണിന്റെ കുടുംബത്തിൽ നിന്നും തന്റെ പുതിയ പദ്ധതിക്ക് ലഭിച്ച സഹായത്തെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് രേണു ദേശായ്.

മൃ​ഗങ്ങൾക്ക് വേണ്ടി അടുത്തിടെയാണ് രേണു ദേശായ് ഒരു എൻജിഒ തുടങ്ങിയത്. ഈ എനിമൽ ഷെൽട്ടറിന്റെ നടത്തിപ്പിന് വേണ്ടി രേണു സോഷ്യൽ മീഡിയയിലൂടെ സംഭാവനകൾക്ക് അഭ്യർത്ഥിച്ചിരുന്നു.

കൊനിഡേല കുടുംബത്തിൽ നിന്നും ഉപാസന കാമിനേനി മൃ​ഗങ്ങൾക്കായി ഒരു ആംബുലൻസ് സംഭാവന ചെയ്തു.

പവൻ കല്യാണിന്റെ ചേട്ടന്റെ മകൻ രാം ചരണിന്റെ ഭാര്യയാണ് ഉപാസന കാമിനേനി. തന്റെ വളർത്തു നായയുടെ പേരിലാണ് ഉപാസന ഈ സംഭാവന നടത്തിയത്.

സോഷ്യൽ മീഡിയയിലൂടെ രേണു ദേശായ് ഉപാസനയ്ക്ക് നന്ദിയും അറിയിച്ചു. സ്വന്തം കുഞ്ഞായി കണ്ട വളർത്ത് നായയുടെ പേരിലാണ് ഉപാസനയുടെ സഹായം.

പവൻ കല്യാണുമായി പിരിഞ്ഞെങ്കിലും രേണു ദേശായിക്ക് ഇദ്ദേഹത്തിന്റെ കുടുംബവുമായി ഇപ്പോഴും അടുപ്പമുണ്ട്. അന്ന ലെസ്നവ എന്നാണ് പവൻ കല്യാണിന്റെ ഇപ്പോഴത്തെ ഭാര്യയുടെ പേര്.

റഷ്യക്കാരിയായ അന്ന പവനിനൊപ്പം തീൻ മാർ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിം​ഗിനിടെ അടുത്ത ഇരുവരും രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി.




#Upasana #help #Pawan #ex #wife #reason #breakup #marriage #payment #alimony #5 #crores

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup