#prakashraj | മകന്റെ മരണം തന്ന വേദന വലുതായിരുന്നു; കാരണം ആര്‍ക്കും മനസിലായില്ല; ഭാര്യയുമായി പിരിഞ്ഞു -പ്രകാശ് രാജ്

#prakashraj | മകന്റെ മരണം തന്ന വേദന വലുതായിരുന്നു; കാരണം ആര്‍ക്കും മനസിലായില്ല; ഭാര്യയുമായി പിരിഞ്ഞു -പ്രകാശ് രാജ്
Oct 27, 2024 01:25 PM | By Jain Rosviya

(moviemax.in)വില്ലന്‍ വേഷങ്ങളിലൂടെ താരമായി പിന്നീട് ക്യാരക്ടര്‍ റോളുകളിലൂടെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് പ്രകാശ് രാജ്.

തമിഴില്‍ മാത്രമല്ല തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമെല്ലാം സജീവമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറക്കാനാകാത്തൊരു ദുരന്തത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് രാജ്.

2004ല്‍ താനും കുടുംബവും നേരിട്ട വേദനയെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍ ആയ പ്രകാശ് രാജ് തന്റെ മകന്റെ മരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വെറും അഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു പ്രകാശ് രാജിന്റെ മകന്റെ മരണം. ഈ സംഭവം തന്നിലുണ്ടാക്കിയ നിസ്സഹായാവസ്ഥയാണ് താരം പങ്കുവെക്കുന്നത്.

''വേദനയെന്നാല്‍ വളരെ വ്യക്തിപരമായ ഒന്നാണ്. അതിപ്പോള്‍ എന്റെ സുഹൃത്ത് ഗൗരിയേക്കുറിച്ചുള്ളതാണെങ്കില്‍ എന്റെ മകന്‍ സിദ്ധാര്‍ത്ഥിനെക്കുറിച്ചുള്ളതാണെങ്കിലും.

പക്ഷെ എനിക്ക് സ്വാര്‍ത്ഥനാകാന്‍ സാധിക്കില്ല. എനിക്ക് പെണ്‍മക്കളുണ്ട്. കുടുംബമുണ്ട്. തൊഴിലിടമുണ്ട്. ചുറ്റും ആളുകളുണ്ട്. മനുഷ്യന്‍ എന്ന നിലയില്‍ എനിക്കൊരു ജീവിതമുണ്ട്. ഞാന്‍ അതിനും അക്കൗണ്ടബിള്‍ ആണ്'' എന്നാണ് പ്രകാശ് രാജ് പറയുന്നത്.

വേദനകളേക്കാള്‍ സന്തോഷം പങ്കിടുന്നതിലാണ് താന്‍ വിശ്വസിക്കുന്നത് അതാണ് തന്നെ വേദനകളെ മറക്കാന്‍ സഹായിച്ചതെന്നും പ്രകാശ് രാജ് പറയുന്നു.

''ഞാന്‍ മനുഷ്യനാണ്. എന്നെ അതെല്ലാം അലട്ടുന്നുണ്ട്. വേദനിക്കുന്നുണ്ട്. നിസ്സഹായത അനുഭവപ്പെടുന്നു. പക്ഷെ ജീവിക്കാന്‍ കാരണം കണ്ടെത്തണം.

മരണം എന്തായാലും അവിടെ തന്നെയുണ്ടല്ലോ'' എന്നാണ് താരം പറയുന്നത്. ''എന്റെ ഫാം എനിക്ക് സന്തോഷം തരുന്ന ഇടമാണ്.

എന്റെ മക്കള്‍ എനിക്ക് സന്തോഷം തരുന്നു. എനിക്ക് എല്ലായിടത്തും ഫാമുകളുണ്ട്. കൊടൈക്കനാലിലും ചെന്നൈയിലും ഓരോന്നുണ്ട്.

മൈസൂരിലുമുണ്ട് ഒന്ന് ഹൈദരാബിദിലുമുണ്ട്. സിറ്റികളില്‍ ബില്‍ഡിംഗുകളില്ല എനിക്ക്. പ്രകൃതിയോടാണ് എനിക്ക് നന്ദി പറയാനുള്ളത് അതിനാല്‍ മരങ്ങള്‍ വളര്‍ത്തുന്നു. ഓക്‌സിജന്‍ തിരികെ നല്‍കുന്നു'' എന്നും പ്രകാശ് രാജ് പറയുന്നു.

 ഒരിക്കല്‍ ടേബിളില്‍ മുകളില്‍ നിന്ന് പട്ടം പറത്താന്‍ ശ്രമിക്കുന്നതിനിടെ മകന്‍ വീണു. അതിന് ശേഷം സ്ഥിരമായി ഫിറ്റ്‌സ് വരുമായിരുന്നു എന്നാണ് പ്രകാശ് രാജ് പറയുന്നത്.

തന്റെ മകന്റെ മരണ കാരണം ആര്‍ക്കും മനസിലായില്ല താന്‍ നേരിട്ടിട്ടുള്ള ഏറ്റവും വലിയ വേദനയായിരുന്നു മകന്റെ മരണം എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.

പ്രകാശ് രാജിന്റേയും നടി ലളിത കുമാരിയുടേയും മകനയിരുന്നു സിദ്ധാര്‍ത്ഥ്. മകന്റെ മരണശേഷം പ്രകാശിന്റേയും ലളിതയുടേയും ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉടലെടുക്കുകയായിരുന്നു.

ഇരുവരും 2009 ല്‍ വേര്‍പിരിഞ്ഞു. അഭിനയത്തിന് പുറമെ തന്റെ നിലപാടുകളിലൂടേയും പ്രകാശ് രാജ് കയ്യടി നേടാറുണ്ട്. ഉറച്ചനിലപാടുകളിലൂടെ അദ്ദേഹം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

അതേസമയം, ദേവരയാണ് പ്രകാശ് രാജ് അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പുഷ്പ 2, ദളപതി 69 തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹത്തിന്റേതായി അണിയറയിലുണ്ട്.



#prakashraj #says #about #pain #losing #his #son #Separated #from #his #wife

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup