#Rambha | വിവാഹം ചെയ്ത് ഭർത്താവിനോടൊപ്പം അതിനായിരുന്നു ആഗ്രഹം; വിവാഹമോചന വാർത്തയോട് രംഭയുടെ പ്രതികരണം

#Rambha | വിവാഹം ചെയ്ത് ഭർത്താവിനോടൊപ്പം അതിനായിരുന്നു ആഗ്രഹം; വിവാഹമോചന വാർത്തയോട് രംഭയുടെ പ്രതികരണം
Oct 23, 2024 03:57 PM | By ADITHYA. NP

(moviemax.in)തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തരംഹ​ഗമുണ്ടാക്കാൻ കഴിഞ്ഞ നായിക നടിയാണ് രംഭ. ​ഗ്ലാമറസ് വേഷങ്ങളിലൂടെ രംഭ ആരാധകരുടെ ഹരമായി മാറി. അതേസമയം മലയാളത്തിൽ അഭിനയ പ്രാധാന്യമുള്ള കുറച്ച് വേഷങ്ങൾ രംഭയ്ക്ക് ലഭിച്ചു.

സർ​ഗം, ക്രോണിക് ബാച്ചിലർ, കൊച്ചി രാജാവ് എന്നീ സിനിമകൾ ഇതിനു​ദാഹരണമാണ്. സർ​ഗത്തിലൂടെയാണ് നടി അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്.

രജിനികാന്ത്, കമൽ ഹാസൻ സൽമാൻ ഖാൻ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. രംഭയു‌ടെ ​ഡാൻസിന് ഏറെ ആരാധകരുണ്ടായിരുന്നു.

ഇന്ന് കരിയർ വിട്ട് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണ് രംഭ. ഇന്ദ്രകുമാ‍ർ പത്മനാഥൻ എന്നാണ് രംഭയുടെ ഭർത്താവ്. മൂന്ന് മക്കളും ദമ്പതികൾക്കുണ്ട്.

ശ്രീലങ്കക്കാരനായ ഇന്ദ്രകുമാർ കാനഡയിലും മറ്റുമായി ബിസിനസ് നടത്തുകയാണ്. സിനിമാ രം​ഗത്ത് വീണ്ടും സജീവമാകാൻ തനിക്ക് താൽപര്യമില്ലെന്ന് രംഭ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഭർത്താവിന്റെ ബിസിനസിലെ ഉത്തരവാദിത്വങ്ങൾ പങ്കിട്ടും കുടുംബ ജീവിതത്തിലെ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ് രംഭയിന്ന്.

കഴിഞ്ഞ ദിവസമാണ് രംഭയുടെ വിവാഹ ജീവിതത്തെക്കുറിച്ച് ചില അഭ്യൂഹങ്ങൾ വന്നത്. ഭർത്താവുമായി വഴക്കിലാണെന്നും നടി വിവാഹ ബന്ധം വേർപെടുത്തുകയാണെന്നും ​ഗോസിപ്പുകൾ പ്രചരിച്ചു.

ഇപ്പോഴിതാ ​ഗോസിപ്പുകൾക്കെതിരെ പ്രതികരിക്കുകയാണ് രംഭ. വിവാഹ മോചന വാർത്ത തെറ്റാണെന്ന് നടി വ്യക്തമാക്കി. ഇത്തരം വാർത്തകൾ ദുഖകരമാണ്. തന്നെക്കുറിച്ച് ചിന്തിക്കാതെയാണ് തെറ്റായ വാർത്തകളുണ്ടാക്കുന്നതെന്നും രംഭ വിമർശിച്ചു.

അതേസമയം ചെറിയ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും എല്ലാ ഭാര്യാ ഭർത്താക്കൻമാർ തമ്മിലുമുണ്ടാകുന്ന പ്രശ്നമാണതെന്നും രംഭ പറയുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത്. കുട്ടികൾക്കൊപ്പം ഇന്ത്യയിലേക്ക് തിരിച്ച് വരണമെന്ന് രംഭ ആ​ഗ്രഹിക്കുന്നുണ്ട്.

എന്നാൽ യുഎസ്എയിലേക്ക് താമസം മാറാനാണ് ഇന്ദ്രകുമാർ താൽപര്യപ്പെടുന്നത്.

ഇതാണ് ഇവർക്കിടയിൽ പ്രശ്നമായതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തിലെ ആദ്യ നാളുകളെക്കുറിച്ച് രംഭ സംസാരിച്ചിരുന്നു.

ആദ്യം തനിക്ക് പാചകം അറിയില്ലായിരുന്നു. എന്നാൽ പിന്നീട് പഠിച്ചു. ഭർത്താവ് എല്ലാ ഭക്ഷണവും കഴിക്കും. അഡ്ജസ്റ്റും ചെയ്യാൻ തയ്യാറാണ്..

ന്ന് അതില്ലേ ഇതില്ലേ എന്നൊന്നും ചോദിക്കില്ലെന്നും രംഭ അന്ന് വ്യക്തമാക്കി. സിനിമാ രം​ഗത്ത് നിന്നും വിട്ട് നിന്നതിനെക്കുറിച്ചും നടി സംസാരിച്ചു.

എനിക്കൊരു ഇടവേള വേണമായിരുന്നു. വിവാഹം ചെയ്ത് ഭർത്താവിനോടൊപ്പം ലോകം ചുറ്റാനായിരുന്നു ആ​​​ഗ്രഹിച്ചത്. കുറച്ച് നാൾ അദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി ചെയ്തു.

വിവാഹ ശേഷം ഷോകൾ ചെയ്തെങ്കിലും കുട്ടികളുള്ളതിനാൽ ബുദ്ധിമുട്ടായായിരുന്നു. കുട്ടികൾക്ക് ഏഴ് വയസ് വരെ മാതാപിതാക്കളുടെ സാമീപ്യം ആവശ്യമാണെന്നും അവർക്ക് വേണ്ടി സമയം മാറ്റി വെക്കാൻ താൻ തയ്യാറാവുകായിരുന്നെന്നും രംഭ അന്ന് വ്യക്തമാക്കി.

ഇടയ്ക്കിടെ താരം ഭർത്താവിനും മക്കൾക്കുമൊപ്പം ഇന്ത്യയിലെത്താറുണ്ട്.



#She #wanted #get #married #her #husband #Rambha #reaction #divorce #news

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup