#Nikolai | ആ രഹസ്യങ്ങൾ പറയാൻ വരലക്ഷ്മിയും വേണം; എങ്ങനെ ഈ ബന്ധം മുന്നോട്ട് പോകുമെന്ന് അവർക്ക് തോന്നും -നിക്കോളായ്

#Nikolai | ആ രഹസ്യങ്ങൾ പറയാൻ വരലക്ഷ്മിയും വേണം; എങ്ങനെ ഈ ബന്ധം മുന്നോട്ട് പോകുമെന്ന് അവർക്ക് തോന്നും -നിക്കോളായ്
Oct 19, 2024 08:36 PM | By Jain Rosviya

(moviemax.in)വിവാഹ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് നടി വരലക്ഷ്മി ശരത്കുമാർ. മുംബൈയിൽ നിന്നുള്ള നിക്കോളായ് സച്ച്ദേവിനെയാണ് വരലക്ഷ്മി വിവാഹം ചെയ്തത്.

ഇരുവരും കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സാന്നിധ്യത്തിൽ തായ്ലന്റിൽ വെച്ചാണ് വിവാഹം നടന്നത്. നിക്കോളായ് സച്ച്ദേവിന്റെ രണ്ടാം വിവാഹമാണിത്.

ആദ്യ വിവാഹത്തിൽ ഒരു മകളുമുണ്ട്. ഇപ്പോഴിതാ വരലക്ഷ്മിയെ പരിചയപ്പെട്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് നിക്കോളായ്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

വരലക്ഷ്മിയെ ആദ്യമായി കണ്ടതെപ്പോഴെന്ന് പൂർണമായും എനിക്ക് പറയാൻ പറ്റില്ല. ആ രഹസ്യങ്ങൾ പറയാൻ വരലക്ഷ്മിയും ഒപ്പം വേണം. കാരണം ആ കഥ ഒരു ഫെയറി ടെയിൽ പോലെയാണ്.

കുറച്ച് കാര്യങ്ങൾ പറയാം. 15 വർഷം മുമ്പാണ് ആദ്യമായി കാണുന്നത്. അന്ന് തോന്നിയ കണക്ഷൻ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. പക്ഷെ ആ സമയം ശരിയായിരുന്നില്ല.

സമയം ശരിയായപ്പോൾ ഒരു നിമിഷം പോലും കളഞ്ഞില്ല. ഞങ്ങൾ റീ കണക്ട് ചെയ്തു. ആദ്യത്തെ കണ്ടുമുട്ടലുകൾക്കിടെ തന്നെ നീയെന്നെ വിവാഹം ചെയ്യണമെന്ന് ഞാൻ പറഞ്ഞു.

കു‌ടുംബത്തിന് വലിയ വിവാഹ ചടങ്ങ് വേണമായിരുന്നു. അല്ലെങ്കിൽ ആദ്യം കാണുന്ന അമ്പലത്തിൽ വെച്ച് ‍ഞാനവളെ വിവാഹം ചെയ്തേനെ.

വരലക്ഷ്മി എന്റെ സോൾ മേറ്റാണ്. അവൾ എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു.

ഞങ്ങൾ തമ്മിലുള്ള ബന്ധം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. ആളുകൾ ‍ഞങ്ങളെ ഒരുമിച്ച് കാണുമ്പോൾ സ്വീറ്റായ സൗത്ത് ഇന്ത്യൻ പെൺകുട്ടിയും ടാറ്റൂ ചെയ്ത ബോംബെ ബോയ് ആയും തോന്നും.

എങ്ങനെ ഈ ബന്ധം മുന്നോട്ട് പോകുമെന്ന് അവർക്ക് തോന്നും. അവർക്കത് മനസിലാകില്ല. അവരത് മനസിലാക്കണമെന്ന് പ്രതീക്ഷിക്കുന്നുമില്ല.

പലപ്പോഴും നമ്മളെ കാഴ്ചയിൽ ആളുകൾ ജഡ്ജ് ചെയ്യും. ചില ബന്ധങ്ങൾ ആളുകൾക്ക് മനസിലാക്കില്ല.

അവളുടെ വാക്കുകൾ ഞാനും എന്റെ വാക്കുകൾ അവളും പൂർത്തിയാക്കും. അവൾ ഓർഡർ ചെയ്യുന്നതിന് മുമ്പ് എന്താണവൾക്ക് വേണ്ടതെന്ന് എനിക്കറിയാം.

വരലക്ഷ്മിയെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ അവൾ എന്നെ വിളിക്കും. ഇങ്ങനെയാണ് വർഷങ്ങളായി ഞങ്ങൾ മുന്നോട്ട് പോകുന്നത്. വരലക്ഷ്മിയെ വിവാഹം ചെയ്ത ശേഷമാണ് താൻ ഏറ്റവും കൂടുതൽ സന്തോഷിച്ചതെന്നും നിക്കോളായ് വ്യക്തമാക്കി.

നടിയാകുന്നതിന് മുമ്പാണ് വരലക്ഷ്മിയെ കാണുന്നത്. വരലക്ഷ്മിയുടെ സത്യസന്ധതയാണ് എനിക്കിഷ്ടപ്പെ‌ട്ടത്. വരലക്ഷ്മിയെ ഒരു സെറ്റിൽ വെച്ച് കണ്ടാലും റെസ്റ്റോറന്റിൽ വെച്ച് കണ്ടാലും അവാർഡ് ഷോയിൽ വെച്ച് കണ്ടാലും അവൾ ഒരേ പോലെയാണ് പെരുമാറുക.

സ്വന്തം മനസിനനുസരിച്ച് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കില്ല. അങ്ങനെയുള്ളവർ വിരളമാണെന്നും നിക്കോളായ് സച്ച്ദേവ് പറഞ്ഞു.

നിക്കോളായ് സച്ച്ദേവിന്റെ കൗമാരക്കാരിയായ മകൾ തനിക്ക് പ്രിയപ്പെട്ട ആളാണെന്ന് വരലക്ഷ്മി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആ​ദ്യ ഭാര്യയുമായി താൻ സംസാരിച്ചതാണെന്നും വരലക്ഷ്മി അന്ന് വ്യക്തമാക്കി.



#Varalakshmi #also #needs #tell #those #secrets #They #will #feel #how #relationship #go #forward #Nikolai

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup