#SaiPallavi | ഇന്റിമേറ്റ് രംഗങ്ങളോട് നോ പറയും, സായ് പല്ലവിയുടെ നിബന്ധന; നയൻതാരയ്ക്ക് ലക്ഷ്വറിയും പല്ലവിക്ക് തിരക്കഥയും

 #SaiPallavi | ഇന്റിമേറ്റ് രംഗങ്ങളോട് നോ പറയും, സായ് പല്ലവിയുടെ നിബന്ധന; നയൻതാരയ്ക്ക് ലക്ഷ്വറിയും പല്ലവിക്ക് തിരക്കഥയും
Oct 16, 2024 03:05 PM | By Jain Rosviya

കൊമേഴ്ഷ്യൽ നായിക ന‌ടിമാരുടെ പറുദീസയാണ് തെലുങ്ക് സിനിമാ ലോകം. പണവം പ്രശസ്തിയും ആരാധകരും ഒരു പോലെ ലഭിക്കുന്ന ടോളിവുഡിലേക്ക് മറ്റ് ഭാഷകളിൽ നിന്നും ചേക്കേറുന്ന നടിമാർ ഏറെയാണ്.

ടോളിവുഡ് പ്രേക്ഷകരുടെ പ്രീതി പിടിച്ച് പറ്റി താരമായി മാറിയവരാണ് സമാന്ത, അനുഷ്ക ഷെട്ടി തുടങ്ങിയ നടിമാർ. അതേസമയം ടോളിവുഡിൽ ശ്രദ്ധിക്കപ്പെടുക അത്ര എളുപ്പമല്ല.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഇവിടെ വിരളമായേ നടിമാർക്ക് ലഭിക്കുന്നുള്ളൂ.

അതീവ ​ഗ്ലാമറസായി അഭിനയിക്കേണ്ടിയും വരുന്നു. ചില ടോളിവുഡ് സിനിമകളിലെ അശ്ലീലവും സ്ത്രീ വിരുദ്ധതയും ഏറെ ചർച്ചയായതാണ്.

എന്നാൽ ഇക്കാര്യത്തിലൊന്നും ഒരു വിട്ടുവീഴ്ചയുമില്ലാതെ തെലുങ്ക് സിനിമാ രം​ഗത്തെ താര റാണിയായി മാറിയ നടിയാണ് സായ് പല്ലവി.

ഏഴ് തെലുങ്ക് സിനിമകളിൽ മാത്രമേ സായ് പല്ലവി ഇതുവരെ അഭിനയിച്ചിട്ടുണ്ട്. 2015 ൽ നായികയായി തുടക്കം കുറിച്ച ഒരു നടിയെ സംബന്ധിച്ച് ഇത് വളരെ കുറവാണ്.

എന്നാൽ ഈ സിനിമകളിലൂടെ സായ് പല്ലവിയുണ്ടാക്കിയ തരം​ഗം ആരെയും അത്ഭുതപ്പെടുത്തും. അഭിനയിച്ച സിനിമകളിൽ ഭൂരിഭാ​ഗവും ഹിറ്റായതാണ് സായ് പല്ലവിയെ തുണച്ചത്.

സിനിമകൾ തെരെഞ്ഞെടുക്കുന്നതിൽ പ്രത്യേക നിബന്ധനകൾ നടിക്കുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിൽ വന്ന് പോവുന്ന കഥാപാത്രങ്ങൾ സായ് പല്ലവി ചെയ്യാറില്ല.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങളോട് നോ പറയുന്നു. ഒരു സിനിമ തെരഞ്ഞെടുക്കുമ്പോൾ സായ് പല്ലവി നോക്കുന്ന മാനദണ്ഡങ്ങളാണിപ്പോൾ ചർച്ചയാകുന്നത്.

ഷൂട്ടിം​ഗിന് മുമ്പ് ബൗണ്ടഡ് സ്ക്രിപ്റ്റ് നടിക്ക് നൽകണം. ഇത് നിർബന്ധമാണെന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിന് മുമ്പ് സിനിമയുടെ വർക് ഷോപ്പിന്റെ ഭാ​ഗമാകാനും നടി ശ്ര​ദ്ധിക്കുന്നു.

സീനുകൾ എങ്ങനെ ഷൂട്ട് ചെയ്യുന്നു, എങ്ങനെ അഭിനയിക്കുന്നു, കഥാപാത്രങ്ങളുടെ പഠനം, ക്യാരക്ടർ ലുക്ക് തുടങ്ങിയവയെക്കുറിച്ചെല്ലാം മനസിലാക്കാൻ നടി ഈ ഘട്ടം വിനിയോ​ഗിക്കുന്നു.

തിരക്കഥയ്ക്കും തന്റെ കഥാപാത്രത്തിനുമാണ് സായ് പല്ലവി പ്രാധാന്യം നൽകുന്നത്.

പ്രതിഫലം, സെറ്റിലെ വേണ്ട സൗകര്യങ്ങൾ തുടങ്ങിയവയിലൊന്നും കടുംപിടുത്തമില്ല. പ്രൊഡ്യൂസറെ വലയ്ക്കുന്ന അനാവശ്യ ചെലവുകൾ തന്റെ ഭാ​ഗത്ത് നിന്നുണ്ടാകാതിരിക്കാനും നടി ശ്രദ്ധിക്കുന്നു.

സായ് പല്ലവിയുടെയും നയൻതാരയുടെയും പ്രൊഫഷണൽ രീതികൾ താരമത്യം ചെയ്യുകയാണിപ്പോൾ ആരാധകർ. കരിയറിൽ വളരെയധികം ആത്മാർത്ഥത കാണിക്കുന്ന നടിയാണ് നയൻതാരയും.

അതേസമയം നടിയുടെ പല നിബന്ധനകളും സായ് പല്ലവിയുടേത് പോലെയല്ല.

സായ് പല്ലവിയുടെ നിബന്ധനകൾ ഒരുപരിധി വരെ പ്രൊഡ്യൂസർക്ക് ​ഗുണം ചെയ്യുന്നതാണ്. എന്നാൽ നയൻതാരയുടെ നിബന്ധനകൾ പ്രൊഡ്യൂസർമാർക്ക് തലവേദനയാണെന്നാണ് തമിഴത്തെ സംസാരം.

അടുത്തിടെയാണ് നയൻതാരയ്ക്കെതിരെ ആരോപണവുമായി നിർമാതാവും ഫിലിം ജേർണലിസ്റ്റുമായ അന്തനൻ രം​ഗത്ത് വന്നത്.

നയൻതാരയുടെ കുട്ടികളെ നോക്കുന്ന ആയമാരുടെ സെറ്റിലെ ചെലവ് പോലും നിർമാതാക്കൾ വഹിക്കേണ്ട സാഹചര്യമാണെന്ന് അന്തനൻ വിമർശിച്ചു.

പ്രതിഫലത്തിൽ വിട്ടുവീഴ്ചകൾ നയൻ‌താരയ്ക്കില്ല. എന്നാൽ സിനിമകളുടെ പ്രൊമോഷന് താരം എത്താറുമില്ല. ഇതിനെതിരെ ഒന്നിലേറെ നിർമാതാക്കൾ അടുത്തിടെ സംസാരിച്ചു.



#Say #no #intimate #scenes #says #SaiPallavi #Lakshwari #Nayanthara #screenplay #Pallavi

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup