#Bougainville | അടിമുടി ദുരൂഹതകളുമായി 'ബോഗയ്‌ന്‍വില്ല'; ചിത്രം 17-ന് തിയറ്ററുകളിലേക്ക്

#Bougainville | അടിമുടി ദുരൂഹതകളുമായി 'ബോഗയ്‌ന്‍വില്ല'; ചിത്രം 17-ന് തിയറ്ററുകളിലേക്ക്
Oct 12, 2024 01:58 PM | By VIPIN P V

രാണ് റോയ്സ്, ആരാണ് ഡേവിഡ്, ആരാണ് റീതു... പ്രേക്ഷക മനസ്സുകളിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് അമൽ നീരദ് ചിത്രം 'ബോഗയ്‌ന്‍വില്ല' തിയറ്ററുകളിലെത്തുന്നു.

ഈ മാസം 17നാണ് റിലീസ് ചെയ്യുന്നത്.അടിമുടി ദുരൂഹത നിഴലിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ വൈറലായിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു.

ചിത്രത്തിൽ റോയ്സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബൻ, ഡേവിഡ് കോശിയായെത്തുന്ന ഫഹദ് ഫാസിൽ, റീതുവായെത്തുന്ന ജ്യോതി‍ർമയി, ബിജുവായെത്തുന്ന ഷറഫുദ്ദീൻ, രെമയായെത്തുന്ന ശ്രിന്ദ, മീരയായെത്തുന്ന വീണ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടിരുന്നത്.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രത്തിലേതായി ഇതിനകം തരംഗമായി മാറിയ 'സ്തുതി', 'മറവികളെ പറയൂ...' എന്നീ ഗാനങ്ങൾക്ക് ശേഷമെത്തിയിരിക്കുന്ന ട്രെയിലർ ഒരു വേൾഡ് ക്ലാസ് സിനിമയായിരിക്കും 'ബോഗയ്‌ന്‍വില്ല' എന്ന പ്രതീക്ഷ നൽകുന്നുണ്ട്.

സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ 'സ്തുതി' എന്ന ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നാലെ രണ്ടാമത്തെ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. സൂപ്പർ ഹിറ്റായി മാറിയ 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്‌ന്‍വില്ല'.

സുഷിൻ ശ്യാമിന്‍റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനങ്ങളാണ് ചിത്രത്തിലേതെന്ന് പുറത്തിറങ്ങിയിരിക്കുന്ന രണ്ട് ഗാനങ്ങളും അടിവരയിടുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യൽ പോസ്‌റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളിൽ സോഷ്യൽമീഡിയ ഏറ്റെടുക്കുകയുണ്ടായി.

സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ. റിലീസ് ഡേറ്റ് അനൗൺസ്‍മെന്‍റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. സിനിമയുടെ ട്രെയിലറും സിനിമാപ്രേമികളുടെ ആകാംക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്. സ്തുതി ഗാനരംഗത്തിലെ കുഞ്ചാക്കോ ബോബന്‍റേയും ജ്യോതിർമയിയുടേയും വ്യത്യസ്തവും ചടുലവുമായ ചുവടുകൾ സോഷ്യൽമീഡിയയിൽ റീൽസുകളും ഷോർട്സുകളുമായി ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

#Bougainville #burgeoning #mysteries #film #hits #theaters

Next TV

Related Stories
 'ആയുരാരോഗ്യ സൗഖ്യത്തിന്';  മമ്മൂട്ടിക്കായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്

Oct 30, 2025 04:40 PM

'ആയുരാരോഗ്യ സൗഖ്യത്തിന്'; മമ്മൂട്ടിക്കായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്

നടൻ മമ്മൂട്ടിയുടെ പേരിൽ കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം...

Read More >>
'എൻ്റെ രണ്ട് മക്കളും സിനിമയിൽ എത്തുമെന്ന് ഞാൻ കരുതിയില്ല, ഇക്കൊല്ലം ഞങ്ങൾക്ക് പ്രിയപ്പെട്ടത്'; സുചിത്ര മോഹൻലാൽ

Oct 30, 2025 04:09 PM

'എൻ്റെ രണ്ട് മക്കളും സിനിമയിൽ എത്തുമെന്ന് ഞാൻ കരുതിയില്ല, ഇക്കൊല്ലം ഞങ്ങൾക്ക് പ്രിയപ്പെട്ടത്'; സുചിത്ര മോഹൻലാൽ

'എൻ്റെ രണ്ട് മക്കളും സിനിമയിൽ എത്തുമെന്ന് ഞാൻ കരുതിയില്ല, ഇക്കൊല്ലം ഞങ്ങൾക്ക് പ്രിയപ്പെട്ടത്'; സുചിത്ര...

Read More >>
അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ...! ചിരിപ്പിച്ച് രസിപ്പിച്ച് ചിന്തിപ്പിച്ച് 'അതിഭീകര കാമുകൻ' ട്രെയിലർ, ചിത്രം നവംബർ 14ന് തിയേറ്ററുകളിൽ..

Oct 30, 2025 04:04 PM

അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ...! ചിരിപ്പിച്ച് രസിപ്പിച്ച് ചിന്തിപ്പിച്ച് 'അതിഭീകര കാമുകൻ' ട്രെയിലർ, ചിത്രം നവംബർ 14ന് തിയേറ്ററുകളിൽ..

അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ...! ചിരിപ്പിച്ച് രസിപ്പിച്ച് ചിന്തിപ്പിച്ച് 'അതിഭീകര കാമുകൻ' ട്രെയിലർ, ചിത്രം നവംബർ 14ന്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall