ഈ പുരുഷാധിപത്യ സമൂഹത്തിൽ ഒരുപാട് കാലമായി സ്ത്രീകൾ തുല്യതയ്ക്ക് വേണ്ടി ശബ്ദിക്കുകയും പോരാടുകയും ചെയ്യുന്നുണ്ട്. സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട് എങ്കിലും ഇപ്പോഴും തുല്ല്യത എന്നത് അകലത്ത് തന്നെയാണ്.
എന്തായാലും, ഒരിക്കലെങ്കിലും ഒരു പുരുഷനായിരുന്നു എങ്കിൽ എന്ന് ചിന്തിക്കാത്ത സ്ത്രീകളുണ്ടാവില്ല. അത് ചിലപ്പോൾ കുട്ടികളായിരുന്നപ്പോഴാവാം, അല്ലെങ്കിൽ മുതിർന്നപ്പോൾ തമാശയ്ക്കാവാം.
അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ഒരു സ്ത്രീ പുരുഷനായി മാറിയാൽ അവർ ഏറ്റവുമധികം വെറുക്കുന്നത് എന്തായിരിക്കും' എന്നാണ് റെഡ്ഡിറ്റിൽ ഒരു യൂസർ ചോദിച്ചിരിക്കുന്ന ചോദ്യം. നിരവധിപ്പേരാണ് ഈ പോസ്റ്റിന് മറുപടി കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഒരു രണ്ടാം തരക്കാരനായ രക്ഷിതാവിനെ പോലെ പരിഗണിക്കുന്നതിനെ കുറിച്ചാണ് ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്. തന്നെ വളർത്തിയത് അച്ഛൻ തനിച്ചായിരുന്നു എന്നും എനിക്ക് നല്ല ഒരു രക്ഷിതാവ് ഉണ്ടായിട്ടും ആളുകൾ സഹതാപം കാണിച്ചിരുന്നു എന്നുമാണ് ഈ യൂസർ എഴുതുന്നത്.
https://www.reddit.com/r/AskReddit/comments/1fyds89/comment/lqul55x/?utm_source=share&utm_medium=web3x&utm_name=web3xcss&utm_term=1&utm_content=share_button
മറ്റൊരു യൂസർ കുറിച്ചിരിക്കുന്നത്, ഒരു ശിശു പീഡകനെ പോലെ ആളുകൾ കാണുന്നത് എന്നായിരുന്നു. ഒരു പാർക്കിൽ വച്ച് സ്വന്തം കുട്ടിയെ നോക്കുകയാണ് എങ്കിൽ പോലും ആളുകൾ ഒരു ശിശുപീഡകനെ കാണുന്നത് പോലെയാണ് കാണുക എന്നാണ് ഈ യൂസർ പറയുന്നത്.
മറ്റൊരാൾ പറയുന്നത്, കരയുന്ന പുരുഷന്മാരെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെ കുറിച്ചാണ്. വേറൊരു യൂസർ ഉയരത്തെ കുറിച്ചാണ് പറഞ്ഞത്. താൻ അഞ്ചടി മാത്രമേ ഉള്ളൂ.
ഒരു സ്ത്രീ ആയിട്ടുപോലും അഞ്ചടി എന്നത് ബുദ്ധിമുട്ടാണ് എന്നും അപ്പോൾ പിന്നെ ആണായാൽ അഞ്ചടി ഉയരം എന്നത് എന്തൊരു ബുദ്ധിമുട്ടായിരിക്കും എന്നുമാണ് ഈ യൂസറുടെ ആശങ്ക.
ഈ പോസ്റ്റിലെ മറുപടികൾ കാണിക്കുന്നത് സമൂഹത്തിന്റെ സങ്കല്പം കാരണം പുരുഷന്മാരും ചെറുതല്ലാത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്നാണ്. അതായത്, പുരുഷാധിപത്യം ബുദ്ധിമുട്ടിക്കുന്നത് സ്ത്രീകളെ മാത്രമല്ല എന്ന് അർത്ഥം.
#What #would #you #most #dislike #if #you #became #man #ladies #goes #viral #Q&A