#Anusree | നിറവയറിൽ നടി! ​സുഹൃത്തുക്കൾക്കിടയിൽ ഇട്ടാൽ പത്താമത്തെ ആളായി പുള്ളിക്കാരൻ വേണം; സൂചന നൽകി അനുശ്രീ

#Anusree | നിറവയറിൽ നടി! ​സുഹൃത്തുക്കൾക്കിടയിൽ ഇട്ടാൽ പത്താമത്തെ ആളായി പുള്ളിക്കാരൻ വേണം; സൂചന നൽകി അനുശ്രീ
Oct 1, 2024 09:55 PM | By Jain Rosviya

സ്വാഭാവിക അഭിനയം കൊണ്ട് ജനശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ സിനിമാന രം​ഗത്ത് തുടക്കം കുറിച്ച അനുശ്രീ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടി.

കോമഡിയും വൈകാരികതയും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള മിടുക്ക് അനുശ്രീക്ക് കരിയറിൽ തുണയായി. നായികയായും സഹനായികയായു നിരവധി സിനിമകളിൽ അനുശ്രീ അഭിനയിച്ചു.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനുശ്രീയെ കരിയറിൽ സജീവമായി കാണാറില്ല. മികച്ച സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് അനുശ്രീ പറയുന്നു. 

ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ കഥ തുടരുന്നു എന്ന ചിത്രത്തിൽ അനുശ്രീ ശ്രദ്ധേയ വേഷം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമാണ് അനുശ്രീ. ഇപ്പോഴിതാ നടി പങ്കുവെച്ച ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്.

നിറ വയറോടെയുള്ള അനുശ്രീയെയാണ് ഫോട്ടോയിൽ കാണുന്നത്. നെറ്റിയിൽ സിന്ദൂരവുമുണ്ട്. ഷൂട്ടിം​ഗിന്റെ ഭാ​ഗമായുള്ള ലുക്കാണിത്. 

വർക്ക് മോഡ്, ഷൂട്ട് ടൈം എന്നീ ഹാഷ് ടാ​ഗുകളോടെയാണ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. അനാവശ്യ ചോദ്യങ്ങൾ വരാതിരിക്കാൻ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്.

33 കാരിയായ അനുശ്രീ ഇപ്പോഴും അവിവാഹിതയാണ്. വിവാഹത്തിന് വീട്ടുകാരുടെ നിർബന്ധമുണ്ടെന്നും തന്റെ സൗഹൃദങ്ങളുമായി ഒത്ത് പോകുന്ന ആളെ കണ്ടാൽ വിവാഹം ചെയ്യുമെന്നും അനുശ്രീ നേരത്തെ പറഞ്ഞിട്ടുണ്ട്.

ബ്രെെഡൽ ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ കല്യാണം കഴിച്ചാലോ എന്ന് തോന്നും. പക്ഷെ അഴിച്ച് കഴിഞ്ഞാൽ തീർന്നു. വിവാഹത്തെക്കുറിച്ച് സങ്കൽപ്പിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ എന്തോ പേടി പോലെയുണ്ട്.

എന്നെ ആർക്കും സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെയിരിക്കുമ്പോൾ നാട്ടിൽ പോകാമെന്ന് പറയും. അവിടെ പോയാൽ ബോംബെയിൽ പോകാമെന്ന് പറയും.

 ബോംബെയിൽ പോകുമ്പോൾ ബാം​ഗ്ലൂരിൽ പോയി വന്നാലോ എന്ന് പറയും. തോന്നുമ്പോൾ പോകും. അമ്മ വിളിക്കുമ്പോൾ ഞാൻ ഉറങ്ങാൻ കിടക്കുന്നത് എറണാകുളത്തായിരിക്കും.

രാവിലെ എണീക്കുമ്പോൾ ഞാൻ മൂന്നാറിലായിരിക്കും. ഇത് ആര് അഡ്ജസ്റ്റ് ചെയ്യുമെന്നത് ചോദ്യമാണ്. എന്റെ കുടുംബത്തെ പോലെ മറ്റൊരു കുടുംബത്തിൽ പോയാൽ മനസിലാക്കുമോ എന്ന് ചിന്തിക്കാറുണ്ട്.

പങ്കാളി വേണമെന്ന് തോന്നാറുണ്ട്. പക്ഷെ എന്റെ ​സുഹൃത്തുക്കൾക്കിടയിൽ ഇട്ടാൽ പത്താമത്തെ ആളായി പുള്ളിക്കാരൻ വേണം. അല്ലാതെ എന്തിനാണ് അവിടെ പോകുന്നതെന്നൊക്കെ ചോദിച്ചാൽ പറ്റില്ല.

വർക്കൗട്ട് ആകാതെ ബന്ധത്തിൽ നിന്നും ഇറങ്ങി വരുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്നും അനുശ്രീ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അനുശ്രീയുടെ പുതിയ സിനിമ കഥ ഇന്നുവരെ റിലീസ് ചെയ്തത്.

ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനു മോഹൻ തു‌ടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. അനുശ്രീയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 

#Actress #full #bloom #placed #among #friends #tenth #person #should #spotted #person #Anushree #gave #hint

Next TV

Related Stories
 മോഹന്‍ലാല്‍ ഇനി പൊലീസ് യൂണിഫോമില്‍; 'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ

Jan 23, 2026 01:03 PM

മോഹന്‍ലാല്‍ ഇനി പൊലീസ് യൂണിഫോമില്‍; 'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ

'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ...

Read More >>
ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ പ്രഖ്യാപിച്ചു

Jan 23, 2026 11:37 AM

ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ പ്രഖ്യാപിച്ചു

ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ...

Read More >>
തിയറ്ററുകളിൽ ഇടിമുഴക്കം! 'ചത്താ പച്ച' ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

Jan 23, 2026 10:10 AM

തിയറ്ററുകളിൽ ഇടിമുഴക്കം! 'ചത്താ പച്ച' ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

തിയറ്ററുകളിൽ ഇടിമുഴക്കം! 'ചത്താ പച്ച' ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ...

Read More >>
ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ കേസെടുത്തു

Jan 22, 2026 02:04 PM

ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ കേസെടുത്തു

ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: നടനും ബിജെപി നേതാവുമായ കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ...

Read More >>
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം 'അസ്സൽ സിനിമ' റിലീസായി

Jan 22, 2026 01:28 PM

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം 'അസ്സൽ സിനിമ' റിലീസായി

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ...

Read More >>
Top Stories










News Roundup