#Govinda | നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു, ആരോഗ്യനില തൃപ്തികരം

 #Govinda | നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു,  ആരോഗ്യനില തൃപ്തികരം
Oct 1, 2024 10:28 AM | By Susmitha Surendran

(moviemax.in)  ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റു. സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തിലാണ് കാലിന് വെടിയേറ്റത്.

മുംബൈയിലെ വീട്ടില്‍ വെച്ച് റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലാണ് ഗോവിന്ദ ഇപ്പോള്‍ ഉള്ളത്.

തോക്ക് കണ്ടെടുത്തതിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ 4.45ന് ഒരു കൂടിക്കാഴ്ചക്കായി വീട്ടില്‍ നിന്ന് പോകാന്‍ ഇരിക്കെയാണ് അപകടം സംഭവിച്ചത്.

ബുള്ളറ്റ് നീക്കം ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ നടക്കുകയാണെന്നും ഭാര്യ സുനിത അഹുജ പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് സുനിതയുടെ പ്രതികരണം. സുനിത ഇപ്പോള്‍ മുംബൈയിലേക്ക് യാത്ര ചെയ്യുകയാണ്. ഗോവിന്ദ തന്റെ ലൈസന്‍സുള്ള തോക്ക് തിരികെ റിവോള്‍വര്‍ കേസിലേക്ക് മടക്കിവെക്കുന്നതിനിടെ താഴെ വീഴുകയും പൊട്ടുകയുമായിരുന്നുവെന്ന് താരത്തിന്റെ മാനേജര്‍ ശശി സിന്‍ഹ എഎന്‍ഐയോട് പറഞ്ഞു.

കാലില്‍ തറച്ച ബുള്ളറ്റ് ഡോക്ടര്‍ എടുത്ത് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്. ഇപ്പോള്‍ ആശുപത്രിയിലാണുള്ളതെന്നും മാനേജര്‍ പറഞ്ഞു.

#Bollywood #actor #Govinda #accidentally #shot.

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
Top Stories