#oruanweshanathintethudakkam | പോലീസ് ഉദ്യോഗസ്ഥനായ പിതാവിൻ്റെ കേസ് ഡയറിയിൽ നിന്നും 'ഒരു അന്വേഷണത്തിന്റെ തുടക്കം' ! ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്ത്

#oruanweshanathintethudakkam | പോലീസ് ഉദ്യോഗസ്ഥനായ പിതാവിൻ്റെ കേസ് ഡയറിയിൽ നിന്നും 'ഒരു അന്വേഷണത്തിന്റെ തുടക്കം' ! ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്ത്
Sep 29, 2024 08:26 PM | By VIPIN P V

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ടു.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിളായ് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

വേറിട്ട വേഷപ്പകർച്ചയിൽ ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെട്ട ടൈറ്റിൽ മോഷൻ പോസ്റ്ററിന് സോഷ്യൽ മീഡിയകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്.

ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

വാണി വിശ്വനാഥ്‌, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ,

സായികുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ,

ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഏകദേശം 64 താരങ്ങളാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം: വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ,

വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്, വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്,

ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, ഡിസൈൻ: യെല്ലോ യൂത്ത്, പിആർഒ & മാർക്കറ്റിംഗ്: തിങ്ക് സിനിമ, പിആർഒ: വാഴൂർ ജോസ്, എ എസ് ദിനേശ്.

#policeofficer #father' #casediary #beginning #investigation #title #motionposter #film #out

Next TV

Related Stories
ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ,  പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

Nov 6, 2025 09:36 PM

ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ, പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, ഗർഭിണികളുടെ മൂഡ്‌സ്വിങ്സ് , ദുർ​ഗയുടെ ഗർഭകാലം...

Read More >>
'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Nov 6, 2025 03:48 PM

'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഇരുനിറം, സെക്കൻഡ് ലുക്ക് പോസ്റ്റർ...

Read More >>
'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

Nov 5, 2025 04:10 PM

'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

റാപ്പർ വേടന്‍, സജിചെറിയാന് മറുപടി , സംസ്ഥാന ചലച്ചിത്ര അവാർഡ്...

Read More >>
Top Stories










News Roundup






https://moviemax.in/-