#kalkikoechilin | സ്വന്തം പങ്കാളിയെ കാണാന്‍ പോലും സമയം കിട്ടുന്നില്ല,ഒരേസമയം ഒന്നിലധികം പേരെ പ്രണയിച്ചിരുന്നു -കല്‍ക്കി കേക്ല

#kalkikoechilin | സ്വന്തം പങ്കാളിയെ കാണാന്‍ പോലും സമയം കിട്ടുന്നില്ല,ഒരേസമയം ഒന്നിലധികം പേരെ പ്രണയിച്ചിരുന്നു -കല്‍ക്കി കേക്ല
Sep 29, 2024 03:33 PM | By ADITHYA. NP

(moviemax.in)വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് കല്‍ക്കി കേക്ല. ഫ്രഞ്ച് വംശജയായ കല്‍ക്കി തെന്നിന്ത്യന്‍ സിനിമകളിലും ഒടിടി സീരീസുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള, സ്ഥിരം പാറ്റേണുകളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങളാണ് കല്‍ക്കി കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. ഗയ് ഹെര്‍ഷ്‌ബെര്‍ഗ് ആണ് കല്‍ക്കിയുടെ ഭര്‍ത്താവ്.

2020 ലാണ് ഇരുവരുടേയും മകള്‍ ജനിച്ചത്.ഇപ്പോഴിതാ തന്റെ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് കല്‍ക്കി. ജീവിതത്തിലെ ഒരു ഘട്ടത്തില്‍ തനിക്ക് ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടായിരുന്നു എന്നാണ് കല്‍ക്കി തുറന്നു പറയുന്നത്.

ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി മനസ് തുറന്നത്. പോളിഅമോറസ് ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു കല്‍ക്കി.''ഞാനിപ്പോള്‍ വിവാഹിതയാണ്. കുട്ടിയുമുണ്ട്.

എനിക്ക് അതിനുള്ള സമയമില്ല. സ്വന്തം പങ്കാളിയെ കാണാന്‍ പോലും സമയം കിട്ടുന്നില്ല. പക്ഷെ മുമ്പ് എന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്'' എന്നാണ് കല്‍ക്കി പറയുന്നത്.

എന്നാല്‍ പോളിഅമോറസ് ബന്ധങ്ങളിലും കൃത്യമായ അതിര്‍ വരമ്പുകള്‍ വേണമെന്നും കല്‍ക്കി പറയുന്നുണ്ട്. രണ്ട് പങ്കാളികളുടേയും പൂര്‍ണ സമ്മതം വേണ്ടി വരുമെന്നും കല്‍ക്കി പറയുന്നുണ്ട്.'

'നിയമങ്ങളും അതിര്‍ വരമ്പുകളും വളരെ വ്യക്തമായിരിക്കണം. ഒരേ സര്‍ക്കിളില്‍ നിന്നു തന്നെ ആവുകയുമരുത്. പോളിഅമോറസ് റിലേഷന്‍ഷിപ്പില്‍ ആഴമുണ്ടാകുമെന്ന് തോന്നുന്നില്ല.

ജീവിതകാലം മുഴുവന്‍ അത്തരം ബന്ധത്തിലേര്‍പ്പെടുകയും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തവരേയും എനിക്ക് അറിയുകയും ചെയ്യാം'' എന്നും കല്‍ക്കി പറയുന്നുണ്ട്. '

'എന്നെ സംബന്ധിച്ച് അത് ജീവിതത്തിലെ വളരെ വ്യത്യസ്തമായ ഘട്ടമായിരുന്നു. ഞാന്‍ ചെറുപ്പമായിരുന്നു. സെറ്റില്‍ ആകുന്നതിനോട് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

അതിനാല്‍ അത് ഓക്കെയായിരുന്നു. പങ്കാളിയോട് കനിവ് കാണിക്കുകയെന്നതിലാണ്. അതൊരു പരീക്ഷണവുമായിരുന്നു. ചെയ്തിട്ടുള്ളവരെ എനിക്കറിയാം.

പക്ഷെ അത്തരത്തിലൊരു ബന്ധത്തില്‍ ദീര്‍ഘകാലം തുടരാന്‍ എനിക്ക് സാധിക്കുമോ എന്നറിയില്ല'' കല്‍ക്കി പറയുന്നു.താന്‍ എങ്ങനെയാണ് പ്രണയ തകര്‍ച്ചകളെ നേരിട്ടതെന്നും കല്‍ക്കി പറയുന്നുണ്ട്.

പ്രണയ ബന്ധം അവസാനിച്ചാലും ജീവിതം മുന്നോട്ട് പോകുമെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നാണ് കല്‍ക്കി പറയുന്നത്. പ്രണയ തകര്‍ച്ചകള്‍ ഒട്ടും സുഖമുള്ള ഓര്‍മ്മകളല്ലെന്നാണ് കല്‍ക്കി പറയുന്നത്.

ഉറക്കം നഷ്ടമാവുകയും മാനസികമായി കടുത്ത ആഘാതമുണ്ടാക്കുകയും ചെയ്തവയാണ് തന്റെ പ്രണയ തകര്‍ച്ചകളെന്നും കല്‍ക്കി പറയുന്നു.

നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപിനെ വിവാഹം കഴിച്ചിരുന്നു കല്‍ക്കി. 2011 ലായിരുന്നു വിവാഹം. എന്നാല്‍ 2013 ല്‍ ഇരുവരും പിരിയുകയായിരുന്നു.

ഫ്രഞ്ച് വംശജയായ കല്‍ക്കിയുടെ ജനനം പോണ്ടിച്ചേരിയിലായിരുന്നു. അനുരാഗ് കശ്യപ് ഒരുക്കിയ ദേവ് ഡിയിലൂടെയായിരുന്നു കല്‍ക്കിയുടെ അഭിനയജീവിതം ആരംഭിക്കുന്നത്.

പിന്നീട് ഷെയ്ത്താന്‍, സിന്ദഗി ന മിലേഗി ദെബാരാ, യേ ജവാനി ഹേ ദിവാനി, മര്‍ഗരീറ്റ വിത്ത് എ സ്‌ട്രോ, വെയ്റ്റിംഗ്, എ ഡെത്ത് ഇന്‍ ജ ഗഞ്ച്, ഗല്ലി ബോയ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

നേര്‍ക്കൊണ്ട പാര്‍വൈയിലൂടെയാണ് തമിഴിലെത്തുന്നത്. പാവ കഥൈകള്‍ തമിഴ് വെബ് സീരീസിലും അഭിനയിച്ചു. മെയ്ഡ് ഇന്‍ ഹെവന്‍, സേക്രഡ് ഗെയിംസ് തുടങ്ങിയ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

ഖോ ഗയേ ഹം കഹാന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

#time #meet #his #partner #love #more #than #one #person #same #time #KalkiKekla

Next TV

Related Stories
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

Oct 26, 2025 03:27 PM

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി...

Read More >>
പരസ്യലോകത്തെ ഇതിഹാസം  പിയൂഷ് പാണ്ഡെ അന്തരിച്ചു

Oct 24, 2025 02:32 PM

പരസ്യലോകത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു

പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു....

Read More >>
നടി സൈറ വസീം വിവാഹിതയായി

Oct 18, 2025 11:16 AM

നടി സൈറ വസീം വിവാഹിതയായി

നടി സൈറ വസീം വിവാഹിതയായി....

Read More >>
Top Stories










News Roundup






https://moviemax.in/-