#Kushboo | ആ മുറിവുകള്‍ ഉണങ്ങില്ല! അതെന്റെ കുഴിമാടം വരെ പിന്‍തുടരും; പിതാന്റെ ലൈംഗികാതിക്രമത്തെ കുറിച്ച് താരം

#Kushboo | ആ മുറിവുകള്‍ ഉണങ്ങില്ല! അതെന്റെ കുഴിമാടം വരെ പിന്‍തുടരും; പിതാന്റെ ലൈംഗികാതിക്രമത്തെ കുറിച്ച് താരം
Sep 29, 2024 03:22 PM | By ShafnaSherin

(moviemax.in)തെന്നിന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ പ്രധാനിയാണ് ഖുശ്ബു. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തി പിന്നീട് മുന്‍നിര നായകന്മാര്‍ക്കൊപ്പം വെള്ളിത്തിരയില്‍ തിളങ്ങിയ നടി തന്റെ ജന്മദിനം ആഘോഷിക്കുകയാണ്.

ഇതിനോട് അനുബന്ധിച്ച് നടിയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കഥകളും പ്രചരിക്കുകയാണ്.നടി എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തകയും കൂടിയായ ഖുശ്ബു ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.

ചെറിയ പ്രായത്തില്‍ പിതാവില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞാണ് ഖുശ്ബു അടുത്തിടെയും വാര്‍ത്തകളില്‍ നിറഞ്ഞത്. അതുപോലെ ചില വിവാദങ്ങളും നടിയുടെ പേരിലുണ്ടായിരുന്നു....മുംബൈ സ്വദേശിനിയാണ് ഖുശ്ബു.

ആദ്യം ഹിന്ദി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് തെലുങ്കില്‍ അഭിനയിക്കാനെത്തി. അവിടെ നിന്നുമാണ് തമിഴിലേക്ക് ചുവടുറപ്പിക്കുന്നത്. ഖുശ്ബു അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായതോടെ താന്‍ സുന്ദരി മാത്രമല്ല കഴിവുറ്റവളും ആണെന്ന് തെളിയിക്കാന്‍ നടിയ്ക്ക് സാധിച്ചു.

ഖുശ്ബുവിനെ സിനിമയിലെ നായികയാക്കാന്‍ നിര്‍മാതാക്കള്‍ തിരക്ക് കൂട്ടിയ കാലമുണ്ടായിരുന്നു. മനസ്സില്‍ തോന്നുന്നതെന്തും സംസാരിക്കുന്ന സ്വഭാവക്കാരിയാണ് ഖുശ്ബു.

ഇത്തരം തുറന്ന് പറച്ചില്‍ നടിയ്ക്ക് വിമര്‍ശനം നേടി കൊടുത്തു. എന്നിരുന്നാലും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചടക്കം നടി ധൈര്യത്തോടെ സംസാരിച്ചു. ഇടയ്ക്ക് തമിഴ്‌നാട്ടിലെ സ്ത്രീകളെ പറ്റി അപകീര്‍ത്തികരമായി സംസാരിച്ചുവെന്ന വിവാദത്തില്‍ ഖുശ്ബുവിന് മാപ്പ് പറയേണ്ടിയും വന്നിരുന്നു.

ഇതിനിടെ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചും ഖുശ്ബു തുറന്ന് പറഞ്ഞു.നടിയുടെ വാക്കുകളിങ്ങനെയാണ്.... '8 വയസ് മുതല്‍ 15 വയസ് വരെ അച്ഛന്‍ എന്നെ പീഡിപിച്ചു.

അയാള്‍ ഞങ്ങളെ ഉപേക്ഷിക്കുമ്പോള്‍ എനിക്ക് 16 വയസ്സാണ്. ആ ദിവസം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്. 13 സെപ്റ്റംബര്‍ 1986. അന്നാണ് അവസാനമായി ഞാന്‍ അയാളെ കണ്ടത്.

അന്ന് ഞാന്‍ മൂന്നാമത്തെ തെലുങ്ക് പടത്തില്‍ അഭിനയിക്കുന്നതേയുള്ളൂ. 16 വയസ്സില്‍ 25000 രൂപയ്ക്ക് പ്രൊഡ്യൂസര്‍മാര്‍ക്ക് അയാളെന്നെ വില്‍ക്കാന്‍ ശ്രമിച്ചു.സൗത്തിലെ പ്രൊഡ്യൂസര്‍മാരോട്, എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞാണ് വില്‍ക്കാന്‍ ശ്രമിച്ചത്.

പിന്നീട് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞാണ് ഞാനറിഞ്ഞത്. 'അയാള്‍ ഞങ്ങളെ വിട്ടുപോയത് നന്നായി. ഇതാണ് അയാള്‍ ചെയതുകൊണ്ടിരുന്നത്' എന്നവര്‍ പറഞ്ഞു. എനിക്ക് അയാളെ കൊല്ലാന്‍ തോന്നി.ഭാഗ്യത്തിന് ആരും എന്നെ ആ രീതിയില്‍ സമീപിച്ചില്ല.

അവരെല്ലാം എന്നോട് ദയ കാണിച്ചു. എന്റെ ലൊക്കേഷനുകളില്‍ എന്നും ഞാന്‍ സേഫായിരുന്നു . അയാള്‍ ഞങ്ങളെ വിട്ടുപോയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഞാന്‍ വീടു നോക്കാന്‍ തുടങ്ങി, അമ്മയും മൂന്നു സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിന്‍തുടരുമെന്നും' നടി പറഞ്ഞു.മുംബൈയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ഖുശ്ബു ജനിക്കുന്നത്. ബാലതാരമായിട്ടാണ് നടി സിനിമയിലേക്ക് എത്തുന്നത്.

ഹിന്ദിയില്‍ നിന്നും തമിഴില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ് നടിയുടെ കരിയര്‍ മാറുന്നത്. പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി വളര്‍ന്നു. 95 മുതല്‍ 100 കോടി രൂപ വരെ ആസ്തിയാണ് നടിയ്ക്കുള്ളത്.

തിരുക്കലുകുന്ന്, മുട്ടുകാട് എന്നിവിടങ്ങളിലും ആഡംബര ബംഗ്ലാവുകളും നിരവധി ആഡംബര കാറുകളുമുണ്ട്. നടി എന്നതിലുപരി, ഒരു നിര്‍മ്മാതാവ് കൂടിയാണ് ഖുശ്ബു, അതില്‍ നിന്നുള്ള വരുമാനം ചില വ്യവസായങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്തതായി പറയപ്പെടുന്നു.

2000ല്‍ സംവിധായകനും നടനുമായ സുന്ദര്‍ സിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

#Those #wounds #heal #will #follow #me #my #grave #actor #talks #about #fathers #sexual #abuse

Next TV

Related Stories
വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

Jan 9, 2026 05:33 PM

വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന്...

Read More >>
ശിവകാർത്തികേയൻ്റെ  പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

Jan 9, 2026 01:44 PM

ശിവകാർത്തികേയൻ്റെ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

ശിവകാർത്തികേയൻ്റെ പരാശക്തി നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും...

Read More >>
ഇനി കളി മാറും:  ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

Jan 9, 2026 10:56 AM

ഇനി കളി മാറും: ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup