#SaiPallavi | ഇന്ദു റബേക്ക വര്‍ഗീസായി സായി പല്ലവി; റിലീസിനൊരുങ്ങി ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരന്‍

 #SaiPallavi | ഇന്ദു റബേക്ക വര്‍ഗീസായി സായി പല്ലവി; റിലീസിനൊരുങ്ങി ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരന്‍
Sep 28, 2024 05:21 PM | By ShafnaSherin

(moviemax.in)ശിവകാര്‍ത്തികേയന്‍ നായകനാകുന്ന അമരന്‍ റിലീസിന് ഒരുങ്ങുകയാണ്. കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ 'മുകുന്ദ്' ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്.

രജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിക്ക് തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ സായി പല്ലവിയാണ് നായികയായി എത്തുന്നത്.

തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്‍റെ ബയോപിക്കാണ് ചിത്രം. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു.

രാജ്യം അദ്ദേഹത്തിന് അശോക ചക്ര നല്‍കി ആദരിച്ചു. ചിത്രത്തില്‍ മേജര്‍ മുകുന്ദിന്‍റെ ഭാര്യയായ ഇന്ദു റബേക്ക വര്‍ഗീസിന്‍റെ വേഷത്തിലാണ് സായി പല്ലവി എത്തുന്നത്.

സായി പല്ലവിയുടെ ക്യാരക്ടര്‍ ടീസര്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ അണിയറക്കാര്‍ പുറത്തുവിട്ടു. റിയല്‍ ലൈഫിലെ ഇന്ദു റബേക്ക വര്‍ഗീസില്‍ നിന്നും സായി പല്ലവിയുടെ വേഷത്തിലേക്ക് മാറുന്ന രീതിയിലാണ് ടീസറിന്‍റെ തുടക്കം.

നേരത്തെ ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഇറങ്ങിയപ്പോള്‍ മേജര്‍ മുകുന്ദിന്‍റെ ഭാര്യയായ ഇന്ദു റബേക്ക വര്‍ഗീസ് വളരെ വൈകാരികമായാണ് സോഷ്യല്‍ മീ‍ഡിയയില്‍ പ്രതികരിച്ചത്.അമരൻ..മരണമില്ലത്തവന്‍..ഇത് എങ്ങനെ പറയണമെന്ന് ഞാൻ ആയിരം തവണ ചിന്തിച്ചു, പക്ഷേ എല്ലായ്പ്പോഴും എന്നപോലെ ഞാൻ ഹൃദയത്തെ അത് പറയാന്‍ പഠിപ്പിച്ചു.

ഒരു ദശാബ്ദം കടന്നുപോയി എന്നാണ് അന്ന് ഇന്ദു എഴുതിയത്. ഇപ്പോൾ വെള്ളിത്തിരയിൽ അദ്ദേഹത്തിന്‍റെ സ്മരണയും ദേശസ്നേഹവും എന്നെന്നേക്കുമായി അനശ്വരമാകുന്ന സമയമാണിത്. ഞാൻ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നു.

പക്ഷേ ഈ ആവേശം എന്നെന്നേക്കുമായി മായാത്ത സങ്കടവും അനന്തമായ സ്നേഹവും അടങ്ങാത്ത പ്രതീക്ഷയും ചേർന്നതാണ്-ഇന്ദു റബേക്ക വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. 44 രാഷ്ട്രീയ റൈഫിള്‍ ബറ്റാലിയനില്‍ ആയിരുന്നു മേജര്‍ മുകുന്ദ് വരദരാജന്‍ പ്രവര്‍ത്തിച്ചിരുന്നത്.

സോണി പിക്ചേര്‍സും ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കളാണ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. റങ്കൂൺ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മൂന്ന് കാലഘട്ടത്തിലെ നായകന്‍റെ അവസ്ഥ ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്നാണ് വിവരം. അതില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായി എത്തുന്ന ഭാഗം ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിനായി മെലിഞ്ഞ് കൌമരക്കാരന്‍റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍ എത്തിയത് വാര്‍ത്തയായിരുന്നു.

#SaiPallavi #Indu #Rebecca #Varghese #Sivakarthikeyan #starrer #Amaran#getting #ready #release

Next TV

Related Stories
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
Top Stories










News Roundup